നിങ്ങള്‍ക്കിഷ്ട്ടമുള്ള കാറുകള്‍ ഇനി പ്രിന്റെടുത്ത് റോഡില്‍ ഓടിക്കാം..

0
167

printed-car-header-poster

ഇന്നത്തെ കാലത്ത് ഒരു വാഹനം വാങ്ങണമെങ്കില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ്. ആദ്യം നമുക്കിഷ്ട്ടപ്പെട്ട കമ്പനി നോക്കണം, പിന്നെ നമുക്കിഷ്ട്ടപ്പെട്ട മോഡല്‍ സെലക്റ്റ് ചെയ്യണം, പിന്നെ വാഹനത്തിന്റെ വില നമുക്ക് താങ്ങാവുന്നതാവണം. ഇത്രയും പ്രാഥമികമായശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ നമുക്ക് നോക്കാന്‍ കഴിയൂ..

15106703887 a71c99d64e h e1411214926402

എന്തായാലും ഇനി അതൊന്നും ആവശ്യമില്ലാത്ത കാലം വിദൂരമല്ല. നമ്മുടെ ഇഷ്ട്ടങ്ങള്‍ക്ക് അനുസരിച്ചുള്ള കാറുകള്‍ യഥേഷ്ടം തിരഞ്ഞെടുത്ത് അത് ത്രീ ഡി പ്രിന്റിംഗ് വഴി, യഥാര്‍ത്ഥവാഹനമാക്കി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യ നിലവില്‍ വന്നിരിക്കുന്നു.

ലോക്കല്‍ മോട്ടോഴ്‌സിന്റെ ‘tSrati EV ‘. ഇത് ലോകത്തെ ആദ്യ 3ഡി പ്രിന്റ് കാറാണ് !. കാരണം ഇവനെ നമുക്ക് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം. ആര്‍ക്കും ഓപ്പണ്‍ സോഴ്‌സായി ഉപയോഗിക്കാനാകും. ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സുള്ള ഫയലുകള്‍ കമ്പനി ലഭ്യമാക്കുമത്രെ.

printed car header poster

ഫൈബര്‍ പ്‌ളാസ്റ്റിക് കൊണ്ട് ബോഡിയും ചേസിസുമെല്ലാം പ്രിന്റ് ചെയ്‌തെത്തുന്ന ഇത്തരം വാഹനങ്ങള്‍ 2015 ഓടുകൂടി വിപണിയില്‍ എത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. എഞ്ചിനുകളും ലൈറ്റും ഗ്‌ളാസ് വിന്‍ഡ് ഷീല്‍ഡുമൊക്കെ പിന്നീട് പിടിപ്പിച്ച ശേഷമായിരുന്നു പ്രിന്റ് ചെയ്ത കാറിന്റെ ചെറിയ പതിപ്പ് ചിക്കാഗോയില്‍ പ്രദര്‍ശിപ്പിച്ചത്.

Strati Local Motors 3 D Printed Car

പ്രിന്റ്‌ ചെയ്തെടുത്ത ആ കാര്‍ ഒന്ന് കണ്ടുനോക്കൂ..

Advertisements