fbpx
Connect with us

Featured

നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ !!

“വെല്‍ക്കം റ്റു ദ ബ്രാന്‍ഡ് ന്യൂ എപ്പിസോഡ് ഓഫ് നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ , പാകതയൊത്ത ഗുണ്ടകളെ കണ്ടെത്താന്‍ നടത്തുന്ന ലോക ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .എന്‍റെ കയ്യിലെ ചോദ്യം പത്ത് , നിങ്ങളുടെ തലമണ്ടയിലെ ഉത്തരം പത്ത്. പത്തില്‍ പത്തും ശെരിയായാല്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍”.

 114 total views

Published

on

“വെല്‍ക്കം റ്റു ദ ബ്രാന്‍ഡ് ന്യൂ എപ്പിസോഡ് ഓഫ് നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ , പാകതയൊത്ത ഗുണ്ടകളെ കണ്ടെത്താന്‍ നടത്തുന്ന ലോക ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .എന്‍റെ കയ്യിലെ ചോദ്യം പത്ത് , നിങ്ങളുടെ തലമണ്ടയിലെ ഉത്തരം പത്ത്. പത്തില്‍ പത്തും ശെരിയായാല്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍”.

“കേരളത്തിലെ അറിയപ്പെടുന്ന പത്തു ഗുണ്ടകള്‍ വേഗ വിരല്‍ ചോദ്യത്തിനായി കാത്തിരിക്കുന്നു. ഇവരില്‍ ആരായിരിക്കും ആദ്യം ഹോട്ട് സീറ്റില്‍ എത്തുന്നത് എന്നറിയാനുള്ള വേഗവിരല്‍ ചോദ്യം ഇതാ.” താഴെ പറയുന്നവയില്‍ മണി പറഞ്ഞ രീതി അനുസരിച്ച് കൊല്ലപ്പെട്ടവര ഒന്നാമന്‍ രണ്ടാമന്‍ മൂന്നാമന്‍ എന്ന രീതിയില്‍ ക്രമപ്പെടുത്തുക. ആന്‍ഡ്‌ ദി ഓപ്ഷന്‍സ് ആര്‍ …. A തല്ലിക്കൊന്നു B കുത്തിക്കൊന്നു C വെടി വെച്ചു കൊന്നു D കൊന്നില്ല

“ശരിയായ ഉത്തരം രേഖപ്പെടുത്തിയത് ഗുണ്ട വിനുവാണു. വെല്‍ക്കം മിസ്റ്റര്‍ ഗുണ്ട വിനു. ഹോട്ട് സീറ്റിലേക്ക് സ്വാഗതം. എന്താണ് താങ്കള്‍ക്കു പ്രേക്ഷകരോട് പറയാനുള്ളത് “.

“ഞാന്‍ ഗുണ്ട വിനു. കുറെ കാലമായിട്ടു പണി ഒന്നും കിട്ടുന്നില്ല. നേരത്തെ മാസത്തില്‍ മൂന്നു നാല് ക്വട്ടേഷനെല്ലാം കിട്ടിക്കൊണ്ടിരുന്നതാണ് . ഇപ്പൊ രാഷ്ട്രീയക്കാര്‍ ഗുണ്ടാ പണി നേരിട്ട് ചെയ്യുന്നത് കൊണ്ട് ഞങ്ങളുടെ കാര്യം കഷ്ടമാ. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം . .ഈ ഷോയില്‍ ഞാനൊരു ഗുണ്ടേശ്വരനായാല്‍ കേരളത്തില്‍ ഗുണ്ടാപ്പണിയില്ലാതെ കഷ്ടതയനുഭവിക്കുന്നവര്‍ക്കായി ഒരു ഗുണ്ടാകോളേജ് തുടങ്ങാനാണ് ആഗ്രഹിക്കുന്നത് എല്ലാവരും ക്വട്ടേഷന്‍ തന്ന് അനുഗ്രഹിക്കണം .”

Advertisement



“നല്ലൊരു കയ്യടി കൊടുക്കൂ ഗുണ്ടാ വിനുവിന് , അപ്പോള്‍ മത്സരത്തിലേക്ക് പോകാം”

“പോകാം”

“തയ്യാറാണോ ” “ആണ്‌, അല്ലെങ്കില്‍ ഞാന്‍ ഇങ്ങോട്ട് വരുമോ” ?

“വിനുവിന് വേണ്ടി നിയാമാവലി ഒരിക്കല്‍ കൂടി പറയാം ,ആകെ പത്ത് ചോദ്യങ്ങള്‍ ,ആദ്യത്തെ മൂന്നു ചോദ്യങ്ങള്‍ ശെരിയായാല്‍ ഏരിയാ ഗുണ്ടയാവാം. ,ആറാമത്തെ ചോദ്യത്തില്‍ അടുത്ത സുരക്ഷിത ഒളിത്താവളത്തിലെത്തിയാല്‍ ജില്ലാ ഗുണ്ട. ,പത്താമത്തെ ചോദ്യത്തിന് ശെരിയായ ഉത്തരം നല്‍കിയാല്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ ,മൂന്നു ലൈഫ്‌ ലൈന്‍ ,ഗുണ്ടാ ചോയ്സ് പോള്‍, ഫോണ്‍ എ ഫ്രണ്ട്‌ ,ഫിഫ്റ്റി ഫിഫ്റ്റി,, ഉത്തരം നല്‍കേണ്ടത് നാല്പതു സെക്കന്റ് നുള്ളില്‍ ,ഉത്തരം പറയുന്നത് വരെ അയമുട്ടി ഓടിക്കും ,ശ്രദ്ധിക്കുക.” “അപ്പോള്‍ ചോദ്യം തരട്ടെ.”

Advertisement



“”വേണം സര്‍ ”

“ശരി,, ലോക്കല്‍ ഗുണ്ടയാവാനുള്ള ആദ്യചോദ്യം ദാ പിടിച്ചോ” സഖാവ് ടി പി യേ ആക്രമിക്കാന്‍ കൊലയാളികള്‍ ഉപയോഗിച്ച വാഹനം ഏത്..? “ഓപ്ഷന്‍സ് തരട്ടെ?”

“വേണ്ടാ”

“വേണ്ടേ?”

Advertisement



“വേണം സര്‍ ”

“ഗുരുജി ഓപ്ഷന്‍സ് പ്ലീസ് ”

A)ഹെലികോപ്റ്റര്‍ B) കപ്പല്‍ C) ട്രെയിന്‍ D) ഇന്നോവാ കാര്‍

“ഓപ്ഷന്‍ ഡി ഇന്നോവാ കാര്‍ ”

Advertisement



“ശെരിക്കും ആലോചിച്ചിട്ട് തന്നെയാണോ ഈ ഉത്തരം പറഞ്ഞത് ?”

“അതെ ഇന്നോവാ കാര്‍ തന്നെയാണ് ഉറപ്പാണ്”

“വിലങ്ങു വെക്കട്ടെ? ”

“വിലങ്ങു വെച്ചോളൂ”

Advertisement



“ഗുരുജി…ഓപ്ഷന്‍ ഡി വിലങ്ങു വെക്കൂ…….”

ശരിയായ ഉത്തരം ഓപ്ഷന്‍ D,

“വെല്‍ മിസ്റ്റര്‍ ഗുണ്ടവിനു ,പഞ്ചായത്ത്‌ തല ഗുണ്ടയാവാനുള്ള അടുത്ത ചോദ്യം തരട്ടെ ?”

“ഓക്കെ തന്നോളൂ”.

Advertisement



“താഴെ തന്ന ചോദ്യത്തിന് ശരിയായ വാക്ക് ഉപയോഗിച്ച് മുഴുവനാക്കുക ആന്‍ഡ്‌ ചോദ്യംഈസ്‌ . ചെണ്ട കൊട്ടുകാരന്റെ പട്ടി.. ?

” ഓപ്ഷന്‍സ തരട്ടെ.?”

“വേണമെന്നില്ല എന്നാലും തന്നോളൂ സാര്‍ ”

A.)ഉടുക്ക് കൊട്ടിയാല്‍ പേടിക്കും.B )അന്വേഷണ സംഘത്തെ കണ്ടാല്‍ പേടിക്കും C )പോളിറ്റ് ബ്യുറോയേ കണ്ടാല്‍ പേടിക്കും D )പാര്‍ട്ടി സെക്രട്ടറിയെ കണ്ടാല്‍ പേടിക്കും

Advertisement



“”പ്ലീസ്‌ വിലങ്ങ് വെക്കൂ ..ഓപ്ഷന്‍ ബി അന്വേഷണ സംഘത്തെ കണ്ടാല്‍ പേടിക്കും”

“ഉറപ്പാണോ”

“ഉറപ്പാണ് പക്ഷെ ഒരു കണ്ഫ്യൂഷന് സി ആണോ അതോ ഡി ആണോ എന്ന് ” എന്തായാലും പെട്ടൊന്ന് തീരുമാനിക്കൂ ,അയമുട്ടി ഓടി തുടങ്ങി ,പത്ത്, ഒമ്പത്, എട്ട്.”….

“ഉറപ്പിച്ചു ഓപ്ഷന്‍ ബി, വിലങ്ങു വെച്ചോളൂ”.

Advertisement



“ഗുരുജി…ഓപ്ഷന്‍ ബി അന്വേഷണ സംഘത്തെ കണ്ടാല്‍ പേടിക്കും വിലങ്ങു വെക്കൂ……. ” “അയമുട്ടി പ്ലീസ്‌ ഓട്ടം നിര്‍ത്തു,,ഗുണ്ടവിനു ഓപ്ഷന്‍ ബി വിലങ്ങു വെച്ചിരിക്കുന്നു,ആന്‍ഡ്‌ ഗുരുജി പ്ലീസ്‌ ആന്‍സര്‍ ”

ശരിയായ ഉത്തരം ഓപ്ഷന്‍ B  “ഗുഡ് പ്ലെയിംഗ് വിനു ആദ്യത്തെ ഒളിത്താവളമായ ഏരിയാ തല ഗുണ്ട ആവാനുള്ള അടുത്ത ചോദ്യം തരട്ടെ”. ? “തന്നോളൂ ”

“ചോദ്യം തരാം പക്ഷെ അതിനുമുന്‍പ് ഒരു ഷോര്‍ട്ട് ബ്രയിക്ക്‌ ,ദേ…മുങ്ങി ,,ദാ പൊങ്ങി …”

“വെല്‍ക്കം ബാക്ക്‌ റ്റു “നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍” ഹോട്ട് സീറ്റില്‍ നമ്മോടോപ്പമുള്ളത് മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ഏരിയ ഗുണ്ടായാവാന്‍ മത്സരിക്കുന്ന ഗുണ്ടവിനു “,

Advertisement



“റൈറ്റ്‌ വിനു ,,നമുക്ക് അടുത്ത ചോദ്യത്തിലേക്ക് കടക്കാം ,ദാ പിടിച്ചോ അടുത്ത ചോദ്യം.” ഏറനാട്ടിലെ തമാശക്കാരന്‍ ആര് ?? . “ആന്‍ഡ്‌ ഗുരുജി ഓപ്ഷന്‍ പ്ലീസ്‌ ” A എ എം മണി B) TK ഹംസ C ) കുഞ്ഞാലിക്കുട്ടി D) അബ്ദുള്ളക്കുട്ടി

“ഓപ്ഷന്‍ ബി റ്റി ക്കെ ഹംസ”

“ഉറപ്പാണോ? ,”

“ഉറപ്പാണ് സര്‍ ”

Advertisement



“വിലങ്ങു വെക്കട്ടെ

വിലങ്ങു വെച്ചോളൂ “ഗുരുജി…ഓപ്ഷന്‍ ബി റ്റി ക്കെ ഹംസയേ വിലങ്ങു വെക്കൂ……” —

ശരിയായ ഉത്തരം ഓപ്ഷന്‍ B “നല്ലൊരു കയ്യടി കൊടുക്കൂ “,

“വെല്‍ഡന്‍ വിനു ഒരു ലൈഫ്‌ ലൈന്‍ പോലുംഉപയോഗിക്കാതെ ആദ്യത്തെ ഒളിത്താവളത്തില്‍ ഏരിയാഗുണ്ടയായിരിക്കുന്നു”

Advertisement



“എന്തു തോന്നുന്നു ഇപ്പോള്‍ ?”

“സന്തോഷം സര്‍ ,,രണ്ടില്‍ ഒന്ന് അറിഞ്ഞിട്ടേ ഞാനിവിടെനിന്നും പോകൂ ,”,

“ഏരിയാ ഗുണ്ടയായ വിനുവിനു നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ നല്‍കുന്ന ആദ്യത്തെ സമ്മാനമായ മലപ്പുറം കത്തി ദാ സമ്മാനിക്കുന്നു” ,

, “താങ്ക്യൂ സര്‍, ഈ കത്തി ഞാന്‍ എന്‍റെ അടുത്ത ക്വട്ടേഷനില്‍ ഉപയോഗിക്കുന്നതാണ് ,

Advertisement



“നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനില്‍ ‍ജില്ലാ ഗുണ്ടയാവാനുള്ള മല്‍സരത്തില്‍ നമുക്കൊപ്പം വിനു. വിനു ജില്ലാ ഗുണ്ടയാവുമോ ?അതറിയാന്‍ കുറച്ചു കൂടി കാത്തിരിക്കാം ഒരു അതിനുമുന്‍പ് ഒരു ഷോര്‍ട്ട് ബ്രയിക്ക്‌ ,ദേ…മുങ്ങി ,,ദാ പൊങ്ങി …”

“സ്വാഗതം ഒരിക്കല്‍ കൂടി നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനിലേക്ക് ,ഹോട്ട് സീറ്റില്‍ നമുക്കൊപ്പം ഗുണ്ടവിനു ,,ജില്ലാ ഗുണ്ടയാവാന്‍ വിനു റെഡിയായിരിക്കുന്നു,,” “വിനു നാലാമത്തെ ചോദ്യത്തിലേക്ക്‌ പോകാം?”

“പോകാം”

“തയ്യാറാണോ”

Advertisement



“തയ്യാറല്ല ”

“ചോദ്യം തരട്ടെ.?

” “വേണം”

“എന്നാല്‍ ഇതാ പിടിച്ചോ ചോദ്യം ഞ്ജാനപീഠം ലഭിച്ചവര്‍ക്ക് ഇല്ലാത്തത് എന്ത് ?

Advertisement



“ഓപ്ഷന്‍സ് തരട്ടെ ?

“തന്നോളൂ നേരിടാന്‍ തയ്യാറാണ് സര്‍ ,   “എന്നാല്‍ ഇതാ……. A) ധൈര്യം B )ജ്ഞാനം C ) ഉളുപ്പ് D ) പീഠം “ഉത്തരം.”വേഗം പറയൂ…അയമുട്ടി മണ്ടിത്തുടങ്ങി ”

“സാര്‍….ലൈഫ് ലൈന്‍”. “ഏതു ലൈഫ് ലൈന്‍ വേണം. 50 / 50 , ഫോണ്‍ എ ഫ്രണ്ട് ,ഗുണ്ടാ പോള്‍സ് ചോയ്സ് “. “ഫോണ്‍ എ ഫ്രണ്ട്”

ഓക്കേ മൂന്നു പേരെ തന്നിട്ടുണ്ട് . ജിതേന്ദ്ര കുമാര്‍, ബി സുധാകരന്‍ , ഡി സി ജോര്‍ജ്ജ് ,

Advertisement



“ജിതേന്ദ്ര കുമാര്‍ മതി സര്‍,

“ഗുരുജി പ്ലീസ് കണക്റ്റ്‌ ജിതേന്ദ്ര കുമാര്‍ ഓണ്‍ ലൈന്‍ ,,”

“ഹലോ സര്‍ ,,ഞാന്‍ സുരേഷാണ്,,

“എന്തൊക്കെ സുരേഷ് സുഖമാണോ” ,, “അതേ സാര്‍ ,അങ്ങിനെ പോണു ,സാര്‍ ഞാന്‍ വിളിക്കുന്നത് നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനില്‍ നിന്നാണ് ,ഇവിടെ എന്നോടൊപ്പം ഗുണ്ട വിനുവുണ്ട് ,,അദ്ദേഹമിപ്പോള്‍ ഏരിയാ ഗുണ്ടയായിരിക്കുന്നു ,ജില്ലാ ഗുണ്ടയാവാനുള്ള യാത്രയില്‍ ഒരു സംശയം , അതൊന്നു തീര്‍ക്കാനാണ് വിളിച്ചതു ,ഇനി അങ്ങ് കേള്‍ക്കുന്ന ശബ്ദം ഗുണ്ട വിനുവിന്‍റെതാണ്,

Advertisement



“ശരി ചോദിച്ചോളൂ.”.

. “ജിതേന്ദ്ര കുമാര്‍ സാര്‍..ജ്ഞാനപീഠം ലഭിച്ചവര്‍ക്ക് ഇല്ലാത്തത് എന്ത് ? മൂന്നു ഓപ്ഷന്‍ ഉണ്ട് എ ധൈര്യം ബി ജ്ഞാനം സി ഉളുപ്പ് ഡി പീഠം ”

“ഉത്തരം മര്യാദ ” സാര്‍ അങ്ങിനെയൊരു ഒപ്ഷന്‍ ഇതില്‍ ഇല്ലല്ലോ ?? “ഞാന്‍ പറഞ്ഞ ഉത്തരം ശെരിയാണ് സുരേഷ് ചോദിച്ച ചോദ്യം തെറ്റായിരിക്കും ”

“ഹലോ ഹലോ ..” കട്ടായി അല്ലെ ,,ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ അയമുട്ടി വെറുതെയിരിക്കില്ല ഓടിക്കുമെന്ന് സംശയം ഉണ്ടങ്കില്‍ മല്‍സരത്തില്‍ നിന്നും പിന്മാറാം ..

Advertisement



“ഇല്ല സാര്‍ ഉത്തരം ഞാന്‍ പറയാം ഓപ്ഷന്‍ ‍ബി ജ്ഞാനം” ,

, “എന്ത് പറയുന്നു. ജ്ഞാനം വിലങ്ങു വെക്കാമോ “?

“വെക്കാം സാര്‍ “ഗുരുജീ….ജ്ഞാനത്തെ വിലങ്ങു വെക്കൂ..” ശരിയായ ഉത്തരം ഓപ്ഷന്‍ B

“ഉത്തരം ശരിയാണ്.” നാലാമത്തെ ചോദ്യത്തിനും ശെരിയുത്തരം നല്‍കി വിനുവിപ്പോള്‍ മണ്ഡലം ഗുണ്ടയായിരിക്കുകയാണ് ,താലൂക്ക്‌ ഗുണ്ടയാവാനാനുള്ള അടുത്ത ചോദ്യം ,,” ദാ വന്നു പോയി ദേ വന്നു എന്ന് പറയാവുന്ന ഒരു രാഷ്ട്രീയനേതാവ്”? “ആന്‍ഡ്‌ ദ ഓപ്ഷന്‍സ് ആര്‍ ” A ) മുരളീധരന്‍, B ) ശെല്‍വരാജ് , C ) ബാല കൃഷ്ണ പിള്ള, D )അബ്ദുള്ള കുട്ടി”

Advertisement



“വിനു എന്താണ് ആലോചിക്കുന്നത് ?”

“അറിയാവുന്ന ഉത്തരമാണ് എന്നാലും ചില സംശയം” ..

“ദേ അയമുട്ടി റെഡിയായി,,ഇപ്പോള്‍ ഓടി തുടങ്ങും ,,പെട്ടന്നു തീരുമാനിക്കൂ ..കിട്ടിയാല്‍ ഒരു മണ്ഡലം ഗുണ്ട പോയാല്‍ തിരിച്ച് പഴയ ലോക്കല്‍ ഗുണ്ടയിലേക്ക് മടക്കം ”

” ഒപ്ഷന്‍ ബി ശെല്‍വരാജ്,,”

Advertisement



“ഗുരുജി പ്ലീസ്‌ ലോക്ക് ഒപ്ഷന്‍ ബി ശെല്‍വരാജ്‌ “, ശരിയായ ഉത്തരം ഓപ്ഷന്‍ B

“ഗുരുജി തന്ന ഉത്തരം ശെരിയാണ് ,,”വെല്‍ വിനു ,,ദാ വരുന്നു ജില്ലാ ഗുണ്ടയാവനുള്ള അടുത്ത ചോദ്യം .ഇത് പക്ഷേ ഒരു ഓഡിയോ ആണ് ,ഒരു ഗാനം കേള്‍പ്പിക്കും ,അതിനു ശേഷം ചോദ്യം ,,ആന്‍ഡ്‌ ഗുരുജി പ്ലീസ്‌ പ്ലേ സോങ്ങ്സ് ഫോര്‍ ഗുണ്ട വിനു” ,,

“വാക്കുകള്‍ കൂരമ്പായ് കുത്തി തറക്കുന്നു ,, വാക്യങ്ങള്‍ ഒരീര്‍ച്ചവാളായറുക്കുന്നു ,, കത്ത് പിടിച്ചേ യെന്‍ കൈകള്‍ വിറയ്ക്കുന്നു ”

ഗാനം കേട്ടല്ലോ ,,,ചോദ്യം ഇതാണ് ,, പ്രശസ്തമായ ഈ ദുബായി കത്ത് പാട്ടില്‍ , സ്വകാര്യമായി അയച്ച കത്തുകള്‍ പരസ്യമാക്കിയ ” വെറുതെയല്ല ഭാര്യയെ” എങ്ങിനെ നേരിടാനാണ് കവി ആഹ്വാനം ചെയ്യുന്നത് ? “ഒപ്ഷന്‍സ്‌ ആര്‍” , A) കൂരമ്പു കൊണ്ട് കുത്തി കൊല്ലുക, .B ) ഈര്‍ച്ച വാളുകൊണ്ട് അറുത്തു കൊല്ലുക .C ) കൈകള്‍ വിറപ്പിച്ചു കൊല്ലുക .D )മറുപടി കൊടുത്തു നിലക്ക് നിര്‍ത്തുക

Advertisement



“സര്‍ ലൈഫ് ലൈന്‍ വേണം”

“രണ്ടു ലൈഫ്‌ ലൈന്‍ ബാക്കിയുണ്ട് .അതില്‍ ഏതു വേണം” ?

“ഗുണ്ടാ ചോയിസ് പോള്‍ എടുക്കാം സര്‍” .

“ഓക്കെ ഗുണ്ടാ ചോയിസ് പോളില്‍ അറുപത് ശതമാനം പേര്‍ പറയുന്നു ഒപ്ഷന്‍ ഡി , മുപ്പതു ശതമാനം പേര്‍ പറയുന്നത് ഒപ്ഷന്‍ സി ബാക്കിയുള്ളവര്‍ ഒപ്ഷന്‍ എ , വിനു ആരെക്കൂടെ പോകും. “? “സര്‍ ഞാന്‍ ഗുണ്ടാക്കൂട്ടുകാരുടെ കൂടെ പോകുന്നു ,ഓപ്ഷന്‍ ഡി മറുപടി കൊടുത്തു നിലക്ക് നിര്‍ത്തുക” , “ഗുരുജി പ്ലീസ് വിലങ്ങു വെക്കൂ ഓപ്ഷന്‍ ഡി )മറുപടി കൊടുത്തു നിലക്ക് നിര്‍ത്തുക ”

Advertisement



“ഇത്തരം കൊലവെരി നടത്തിയവരെ നിലക്ക് നിര്‍ത്തണം എന്ന് തന്നെയാണ് ഗുരുജിയുടെയും അഭിപ്രായം,ആന്‍ഡ്‌ ഓപ്ഷന്‍ ഡി ഈസ്‌ ദ റൈറ്റ്‌ ആന്‍സര്‍ വിനു ,” സഹായിച്ച ഗുണ്ടാ കൂട്ടുകാരോട് നന്ദി പറഞ്ഞോളൂ” ,,

“താങ്ക്യൂ താങ്ക്യൂ”

“ആറാമത്തെ ഒളിത്താവളവും ,ജില്ലാ ഗുണ്ടയുമാവാന്‍ വിനുവിന് വേണ്ടത് ഒരേയൊരു ചോദ്യവും ഒരു ഉത്തരവും ,,ജില്ലാ ഗുണ്ടയാവാനുള്ള ആ ചോദ്യം എന്താണെന്ന് അറിയേണ്ടേ ? അതിനു മുന്‍പ്‌ ഒരു ഷോട്ട് ബ്രയിക്ക്,,ദേ…മുങ്ങി ,,ദാ പൊങ്ങി …”

“വെല്‍ക്കം ബാക്ക്‌ വണ്‍സ് എഗൈന്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ ,,ഹോട്ട് സീറ്റില്‍ വിനു വീണ്ടും നമുക്കൊപ്പം ” “എന്ത് തോന്നുന്നു വിനു ? ഗുണ്ടേശ്വരന്‍ ആകുമോ”

Advertisement



“തീര്‍ച്ചയായും,,സര്‍ ”

“വിനുവിനു കൂട്ടായി വന്ന സുഹുര്‍ത്തായ വടിവാള്‍ വാസു വിനോട് ചോദിക്കാം ,,വാസു എന്ത് പറയുന്നു കൂട്ടുകാരന്‍ ഗുണ്ടേശ്വരന്‍ ആകുമോ” ??

“തീര്‍ച്ചയായും സര്‍ ,,സ്കൂളില്‍ പഠിക്കുന്ന കാലത്ത് കോപംസ് ഉപയോഗിച്ച് തൊട്ടടുത്തിരിക്കുന്ന കുട്ടിയുടെ തലയ്ക്കു കുത്തിയപ്പോഴേ എല്ലാവരും പറഞ്ഞിരുന്നു വിനു കേരളമറിയുന്ന ഗുണ്ടയാവുമെന്നു ..എനിക്ക് പ്രതീക്ഷയുണ്ട് സര്‍ അവന്‍ എവിടെയെങ്കിലും എത്തുമെന്ന്”

“എനിക്കും പ്രതീക്ഷയുണ്ട് ആ പ്രതീക്ഷ ശെരിയാവാന്‍ ദാ വരുന്നു അടുത്ത ചോദ്യം ,, “താഴെ പറയുന്നവയില്‍ കേരളത്തില്‍ മാത്രം നിര്‍മ്മിക്കുന്ന ആയുധം ഏതാണു?”. “ദാ വരുന്നു ഗുരുജിയുടെ ഉത്തരങ്ങള്‍” A )റിവാള്‍വര്‍,B ) മെഷിന്‍ ഗണ്‍,C ) AK47 D ) S ക്കത്തി ,

Advertisement



“സര്‍ ഈ സ്റ്റേജില്‍ ഇങ്ങനെയൊരു ചോദ്യം ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല കണ്ണും പൂട്ടി പറയുന്നു “ഒപ്ഷന്‍ ഡി എസ്‌ കത്തി ”

“അറിയാവുന്ന ചോദ്യമാണല്ലേ”?

, “അതെ സാര്‍ ഈ കത്തി ഞങ്ങളുടെ അന്ന ദാതാവല്ലേ ,,പിന്നെന്താ സംശയം ,,വിലങ്ങ് വെച്ചോളൂ ഗുരുജി ‘ “വിനുവിന് സംശയമില്ലങ്കില്‍ ഗുരുജിക്കും സംശയമില്ല ഉത്തരം ശെരിയാണ്..വാവ്‌ വിനു കണ്ഗ്രാജുലേഷന്‍,,ജില്ല ഗുണ്ടയായതില്‍,,”

“എനിക്കും സന്തോഷം സാര്‍ ,

Advertisement



,” “ശെരി ഈ സന്തോഷം പങ്കിടുവാന്‍ ഞാനിപ്പോള്‍ ഒരു സര്‍പ്രൈസ് തരാന്‍ പോകുന്നു ,,,വിനു ഏറെ ഇഷ്ട്ടപെടുന്ന ഒരാളെ ഇപ്പോള്‍ ലൈനില്‍ കണക്റ്റ്‌ ചെയ്യാന്‍ പോകുന്നു ,,ഗുരുജി പ്ലീസ്‌ കണകറ്റ് … “ഹലോ ,,,,ആരാണ് ?

? “പോസ്റ്റര്‍ സുനിയല്ലേ ? ഞാന്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനില്‍ നിന്നും സുരേഷ് ,,ഇവിടെ സുനിയുടെ ഒരു ആരാധകന്‍ ജില്ലാ ഗുണ്ടയായിരിക്കുകയാണ് ,സംസാരിച്ചോളൂ,,

“ഹലോ പോസ്റ്റര്‍ സുനിയേട്ടാ വല്ലാത്ത സന്തോഷം സംസാരിക്കാന്‍ പറ്റിയതില്‍ ,,അണ്ണന്‍ എന്നും എന്റെ റോള്‍ മോഡല്‍ ആണ് ,,ഇപ്പോള്‍ എവിടെയാണ് .?

“ഞാനിപ്പോള്‍ സത്യമംഗലം വനത്തിലാണ് ,,ജില്ലാ ഗുണ്ടയായതില്‍ അഭിനന്ദനങ്ങള്‍ ,,അടുത്ത ചോദ്യവും ശെരിയായി ആന്‍സര്‍ ചെയ്യൂ ,,ഇനി ഗുണ്ടേശ്വരന്‍ ആയില്ലേല്‍ ഒന്നും നോക്കണ്ട ആ ചോദ്യം ചോദിക്കുന്നവനെ അങ്ങ് തട്ടിയേക്ക് ബാക്കി നമുക്ക് നോക്കാം ,

Advertisement



, “ഓക്കെ,,സുനിയേട്ടാ ,,കാണാം ..ബൈ

” ശെരി വിനു ടെന്‍ഷന്‍ മാറിയല്ലോ ഇനി ജില്ലാ ഗുണ്ടയായതില്‍ ഗുരുജി നല്‍കുന്ന സമ്മാനം കൂടി വാങ്ങൂ ,,ഒരു മടവാള്‍ ആണ് ജില്ലാ ഗുണ്ടക്ക് നല്‍കുന്ന സമ്മാനം ,,

പ്ലീസ്‌ …ഡിയര്‍ ഓടിയന്‍സ്‌ നല്ലൊരു കൈകൊടുക്കൂ മിസ്റ്റര്‍ വിനുവിന് “.

“ഇനി രണ്ടേ രണ്ടു ചോദ്യം ബാക്കി, രണ്ടു ചോദ്യം രണ്ടു ഉത്തരം ,,ലോകമറിയുന്ന ഇന്ത്യ അറിയുന്ന കേരളമറിയുന്ന ഗുണ്ടയിലേക്കുള്ള അടുത്ത ചോദ്യം ദാ വരുന്നു ,,ആന്‍ഡ്‌ ദ ചോദ്യം ഈസ്‌” ,,

Advertisement



കേരളത്തില്‍ ഗ്രേസ് എന്നു പേര് മാറ്റിയ ഒരു നദി? “ഓപ്ഷന്‍ തരട്ടെ” ? “നോക്കാം സര്‍” , “ഗുരുജി പ്ലീസ്‌ ഓപ്ഷന്‍ “,, A)പമ്പ , B) യമുനാ, C) കാവേരി, D)ഗംഗ “കുഴപ്പിക്കുന്ന ചോദ്യമാണല്ലോ സര്‍ ,,എനിക്ക് ലൈഫ്‌ ലൈന്‍ വേണം ,, ഓക്കെ മൂന്നാമത്തെയും അവസാനത്തെയും ലൈഫ്‌ ലൈന്‍ ആയ ഫിഫ്ടി ഫിഫ്ടി ദാ വരുന്നു ,,ഗുരുജി പ്ലീസ്‌ ഇതില്‍ തെറ്റായ രണ്ടു ഉത്തരം എടുത്തു മാറ്റൂ “,, “ദാ ഗുരുജി രണ്ടു തെറ്റുത്തരം മാറ്റിയിരിക്കുകയാണ് ,അവശേഷിക്കുന്ന രണ്ടു ഉത്തരങ്ങള്‍” ,

C) കാവേരി, D) ഗംഗ”

‘എന്താ വിനു ആലോചിക്കുന്നത് ‘?

‘വീണ്ടും കണ്ഫ്യൂഷന് ആണ് സര്‍’ ,

Advertisement



“രണ്ടു ഉത്തരമല്ലെയുള്ളൂ ശെരിക്കും ആലോചിച്ചു പറയൂ ,

,കുടിക്കാന്‍ വല്ലതും വേണോ “? “വേണം സര്‍ ഒരു സ്മാള്‍ കിട്ടിയാല്‍ കുഴപ്പമില്ല ( മദ്യപാനം ആരോഗ്യത്തിനു ഹാനികരം ) സമയം ദാ പോകുന്നു ,,പെട്ടന്നു പറയൂ “,,

“പറയാം സര്‍ ഓപ്ഷന്‍ ഡി ഗംഗ വിലങ്ങു വെക്കാം ”

“ഉറപ്പാണോ” ? “ഉറപ്പില്ല എന്നാലും ഉറപ്പാണ്” ,,

Advertisement



“വിലങ്ങു വെക്കട്ടെ”

“വെച്ചോളൂ സര്‍” ..

“ഗുരുജി ഓപ്ഷന്‍ ഡി യെ വിലങ്ങു വെയ്ക്കൂ” ,,

“ശെരിയായ ഉത്തരം ” “നല്ലൊരു കയ്യടി കൊടുക്കൂ ,,ലോക ചരിത്രത്തിലാദ്യമായി ഒരാള്‍ ഇതാ ഗുണ്ടേശ്വരനാവാന്‍ പോകുന്നു..തീര്‍ച്ചയായും എല്ലാ ഗുണ്ടകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടം ഇതാ ഒരൊറ്റ ചോദ്യമകലേ മാത്രം “,, “വിനു തയ്യാറാണോ “?

Advertisement



“റെഡി സാര്‍” ,

, “വിനു റെഡിയാണ് ഗുരുജിയും ,,പക്ഷെ അതിനു മുന്‍പ്‌ ഒരു ഷോട്ട് ബ്രയിക്ക്,,ദേ…മുങ്ങി ,,ദാ പൊങ്ങി” “”വെല്‍ക്കം ബാക്ക് ,,,ഇതാ ഗുണ്ടേശ്വരനാവാനുള്ള അവസാന ചോദ്യത്തിനായി വിനുവും ഞാനും ഗുരുജിയും തയ്യാറായിരിക്കുകയാണ് ,,അധികം വൈകിക്കാതെ ദാ പിടിച്ചോ അവസാന ചോദ്യം” ,,

. താഴെ പറയുന്നവയില്‍ ഗുണ്ടകള്‍ക്ക് ഒളിത്താവളം ആക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഏത് ? “ഓപ്ഷന്‍ തരട്ടെ “,,

“തന്നോളൂ സര്‍” ,

Advertisement



, “ടെന്‍ഷന്‍ ഉണ്ടോ വിനു” ?

“ഉണ്ട് ”

“ഉണ്ടോ എങ്കില്‍ അത് മാറ്റാന്‍ ഞാനൊരു പാട്ടു പാടി തരാം ”

“വേണ്ട സാര്‍ , അതിനും നല്ലത് ടെന്‍ഷന്‍ ഉള്ളതാ പ്ലീസ് ,,,,വേണ്ട സാര്‍ ,,

Advertisement



“എങ്കില്‍ ദാ വരുന്നു അവസാനത്തെ ചോദ്യത്തിന്‍റെ ഓപ്ഷന്‍സ്” ,, A)ചമ്പല്‍ കാട് B)കര്‍ണാടക വനം C)നിയമ സഭ D)മുത്തങ്ങ വനം

“പറയൂ വിനു ഏതാണ് ശരിയുത്തരം” ?

“ആകെ കുഴപ്പമാണല്ലോ സര്‍ ,കറക്കി കുത്താം അല്ലേ” ,,

“അതൊക്കെ വിനുവിന്‍റെയിഷ്ട്ടം എന്തായാലും വേഗം വേണം” ,,

Advertisement



“സര്‍ പ്ലീസ്‌ വിലങ്ങു വെക്കൂ ,,ഓപ്ഷന്‍ ഡി മുത്തങ്ങ വനം.”.

“ഉറപ്പിക്കാമോ” ?

“ഷുവര്‍ സാര്‍”

“എന്ത് കൊണ്ട് മറ്റു ഓപ്ഷന്‍ ആയിക്കൂടാ”

Advertisement



“എന്ത് കൊണ്ട് ഞാന്‍ പറഞ്ഞ ഓപ്ഷന്‍ ആയിക്കൂടാ.?

“ഒന്ന് പോ സാറേ എന്നെ പുറത്താക്കാനുള്ള പരിപാടിയാണല്ലേ ,,ഞാന്‍ പിന്മാറില്ല ഓപ്ഷന്‍ ഡി യില്‍ ഉറച്ചു നില്‍ക്കുന്നു ,,വിലങ്ങു വെച്ചോളൂ,,

“ശെരി എല്ലാം വിനുവിന്‍റെ ഇഷ്ടം ,,ഗുരുജി ഓപ്ഷന്‍ ഡി വിലങ്ങു വെക്കൂ “,

, “അയാം വെരി സോറി വിനു ഇറ്റ്‌ വാസ് എ റോങ്ങ്‌ ആന്സ്ര്‍ ,,ബാഡ്‌ ലക്ക്‌ വിനു ,,ഗുണ്ടേശ്വരനില്‍ നിന്നും വിനു വീണ്ടും ആ പഴയ ലോക്കല്‍ ഗുണ്ടയിലേക്ക് തന്നെ പോയിരിക്കുന്നു ,,നനന്നായി കളിച്ചു വിനു പക്ഷേ എന്ത് ചെയ്യും ,,സാരമില്ല വീണ്ടും ഒന്ന് രണ്ടു കൊല നടത്തി മത്സരത്തിലേക്ക് തിരിച്ചു വരാവുന്നതാണ്. “ആള്‍ ദ ബെസ്റ്റ്‌ .. —

Advertisement



“ചില ദിനങ്ങള്‍ ചിലര്‍ക്കിങ്ങനെയാണ് ,,ഗുണ്ടകള്‍‍ക്കായി ഒരു കോളെജ് തുടങ്ങാന്‍ മോഹിച്ചു വന്നു അവസാനചോദ്യത്തില്‍ ലോക്കല്‍ ഗുണ്ടയായി വിനു പടിയിറങ്ങുന്നു ,,വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പണവും ഗുണ്ടകളു മുള്ളിടത്തോളം കാലം ഈ ഷോ തുടരുക തന്നെ ചെയ്യും ,,മറ്റൊരു മത്സരാര്‍ത്ഥിയുമായി വീണ്ടും കണ്ടുമുട്ടാം ഏറ്റുമുട്ടാം ശുഭരാത്രി ശുഭനിദ്ര ,ആന്‍ഡ്‌ ഗുഡ്‌ നൈറ്റ്‌” ശുഭം )

ഈ ലേഖനം ഇവിടെയും വായിക്കാം

 115 total views,  1 views today

Advertisement



Continue Reading
Advertisement
Advertisement
Uncategorized34 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment51 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement