നിങ്ങള്‍ക്ക് അറിയാമോ ? നമ്മുടെ സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാന്‍ ടീമില്‍.!

336

Untitled-1

ക്രിക്കറ്റ് കളിയുടെ കുലപതി, ക്രിക്കറ്റ് കളിയുടെ ദൈവം..!!! ഇതൊക്കെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍..!!! നാം ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയായ സച്ചിന്‍ പക്ഷെ അദ്ദേഹത്തിന്റെ ആദ്യ കളി കളിച്ചത് പാകിസ്ഥാന്‍ ടീമിന് വേണ്ടിയാണ്.!!!

1987ല്‍ പാക് ടീം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തില്‍ ഒരു പ്രദര്‍ശന മത്സരം നടക്കുകയും ഒരു പാകിസ്ഥാന്‍ കളിക്കാരന് പരിക്ക് പറ്റി പുറത്ത് പോകേണ്ട അവസ്ഥ വന്നപ്പോള്‍ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങി നമ്മുടെ സച്ചിന്‍ പാജി പാകിസ്ഥാന് വേണ്ടി “കളിച്ചു”.!

അന്ന് പാക് നായകനായിരുന്ന ഇമ്രാന്‍ ഖാന് പോലും സ്വന്തം ടീമില്‍ കളിച്ച ആ മുംബൈ നിവാസിയെ കുറിച്ച് വലിയ പിടിയില്ലായിരുന്നു. സച്ചിന്‍ തന്റെ ആത്മകഥയായ . പ്ലേയിംഗ് ഇറ്റ് മൈ വേയിലാണ് ഇതിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.

ജാവേദ് മിയാന്‍ദാദും സ്പിന്നര്‍ അബ്ദുള്‍ഖാദിറും ലഞ്ചിനു പോയപ്പോഴാണ് സച്ചിനെ പകരം ഫീല്‍ഡ് ചെയ്യാന്‍ ഇമ്രാന്‍ഖാന്‍ അനുവദിച്ചത്. താനായിരുന്നു ആ ഫീല്‍ഡറെന്ന് ഇമ്രാന്‍ പോലും ഓര്‍മ്മിക്കുന്നില്ലെന്ന് സച്ചിന്‍ പറയുന്നു.