02

കണ്ടാല്‍ ആരുമൊന്ന് പിറകോട്ടു മാറുന്ന ശരീരം. പിറക് വശം നോക്കിയാല്‍ ഒരു ആന തന്നെ. മുന്നില്‍ ഒരു കരടിയും. ദൈവമേ ഇങ്ങനെയും ഒരു ജീവിയോ? കണ്ടാല്‍ തന്നെ അറിയാം കക്ഷി ഒരു ഭീകരന്‍ ആണെന്ന്. നിങ്ങള്‍ക്കിവനെ തിരിച്ചറിയാന്‍ സാധിച്ചോ ?

03

മറ്റാരുമല്ല ഒരു പാവം കരടി തന്നെയാണിത്. ജര്‍മ്മനിയിലെ ഒരു മൃഗശാലയില്‍ ജീവിക്കുന്ന ഡോളറെസ് എന്ന് പേരുള്ള പെണ്‍കരടി. ഈ കരടിക്ക് പിടിപെട്ട രോമാക്കൊഴിച്ചില്‍ രോഗം കാരണമാണ് ഇവള്‍ ഇങ്ങനെ ആയത്. അവനു മാത്രമല്ല, ആ മൃഗശാലയിലെ ഒട്ടുമിക്ക പെണ്‍കരടികള്‍ക്കും ഈ രോഗം പിടിപ്പെട്ടിട്ടുണ്ടെത്രേ.

04

അവള്‍ക്ക് രോഗം പിടിപെടുന്നതിനു മുന്‍പുള്ള രൂപമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

05

എന്തായാലും ഇങ്ങനെ രോമം നഷ്ടപ്പെടുന്ന രോഗം കരടികളുടെ നിലനില്‍പ്പിനെ തന്നെയാണ് ബാധിച്ചിരിക്കുന്നത്. കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കാനാവാതെ അവര്‍ ചത്തൊടുങ്ങും മുന്‍പ് ഈ രോഗത്തിന് മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍. മരുന്ന് കണ്ടു പിടിക്കും വരെ സണ്‍ ക്രീമും മറ്റും പുരട്ടി അവയുടെ ജീവന്‍ സുരക്ഷിതമാക്കാനും അവര്‍ ശ്രമിക്കുന്നു.

06

Advertisements