നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ !

290

new

ഭക്ഷണരീതികളാണ് 50 ശതമാനവും മൈഗ്രെയിന്‍ (തലവേദന) ഉണ്ടാക്കുന്നത്. നമുക്ക് തലവേദനയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ ഇവിടെ പരിചയപ്പെടാം..

റെഡ് വൈന്‍

റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന തൈറാമിനും ഫൈറ്റോകെമിക്കലുകളും മൈഗ്രെയിന് കാരണമാകാം. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നതും തലവേദനയുണ്ടാക്കാം.

ചോക്ലേറ്റ്

ചോക്ലേറ്റിലും മൈഗ്രെയിന് കാരണമായ തൈറാമിന്‍ അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന സമയത്ത് ചോക്ലേറ്റ് കഴിക്കാന്‍ ചിലര്‍ കൊതി കാണിക്കാറുണ്ട്.

കാപ്പി

ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാപ്പി. കാപ്പി കുടിക്കല്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ തലവേദനയ്ക്ക് കാരണമാകാം.

പഞ്ചസാര

ചിലരില്‍ പഞ്ചസാര കഴിക്കുന്നതിലൂടെയും തലവേദനയുണ്ടാകുന്നു. കൃത്രിമ പഞ്ചസാര ഉപയോഗിക്കുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്.

വെണ്ണ

വെണ്ണ കൊതിയുള്ളവര്‍ക്കും മൈഗ്രെയിന്‍ വരാം. ഇതിലും കൂടിയ തോതില്‍ തൈറാമിന്‍ അടങ്ങിയിട്ടുണ്ട്.

വെള്ളം

ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞാലും തലവേദനയുണ്ടാകാം.

ഡയറ്റ്

ഡയറ്റിന്റെ ഭാഗമായി കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതും സമയത്തിന് ഭക്ഷണം കഴിക്കാത്തതും മൈഗ്രെയിന്‍ ഉണ്ടാക്കാം.