ലോകത്ത് ദശലക്ഷത്തിന് മേല്‍ ആളുകള്‍ പ്രമേഹ ബാധിതരാണ്. പ്രമേഹം ഉള്ളവരോട് പതിവായി പലരും ചോദിക്കുന്ന വിവേക ശൂന്യമായ ചില ചോദ്യങ്ങളുണ്ട്.
വിരല്‍ മുറിഞ്ഞാല്‍ എന്താകും ?
പ്രമേഹം ഉള്ളവരുടെ വിരല്‍ ഒരിക്കല്‍ മുറിഞ്ഞാല്‍ മുറിവ് ഉണങ്ങാന്‍ ഏറെ നാള് എടുക്കുമെന്നും അതിനാല്‍ രക്തം വാര്‍ന്ന് മരിക്കുമെന്നും വിശ്വിസിക്കുന്നവരുണ്ട്
നിങ്ങള്‍ക്ക് ഇത് കഴിക്കാമോ?
പ്രമേഹമുള്ളവര്‍ പ്രത്യേക ഭക്ഷണ ക്രമം പാലിക്കണമെന്നത് ശരിയാണ് എന്ന് കരുതി ഇഷ്ടമുള്ള എല്ലാ ഭക്ഷണവും വര്‍ജിക്കണം എന്നല്ല അര്‍ത്ഥം.
നിങ്ങള്‍ ശരിക്കും സ്വയം കുത്തി വയ്ക്കുമോ?
പ്രമേഹ രോഗികളോട് സ്ഥിരം ആളുകള്‍ ചോദ്യക്കുന്ന ഒരു കാര്യമാണ് സ്വയം ഇന്‍സുലിന്‍ കുത്തി വയ്ക്കാനുള്ള ധൈര്യമുണ്ടോ എന്ന്.
മധുരമില്ലാതെ എങ്ങനെ ജീവിക്കുന്നു?
പ്രമേഹം ഉള്ളവര്‍ മധുരം കഴിക്കുന്നത് കുറയ്ക്കണമെന്ന പറയാറുണ്ട്. എന്ന് കരുതി പൂര്‍ണമായി ഇതില്‍ നിന്നും അകന്ന് നില്‍ക്കേണ്ട ആവശ്യമില്ല.
ഇത് പാരമ്പര്യമാണോ?
പ്രമേഹം പാരപമ്പര്യമായിട്ട് വരുന്നതാണോ എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്ന മറ്റൊന്ന് . പല തരത്തിലും നിങ്ങള്‍ക്ക് ഈ അസുഖം വരാം.
മുറിവുണ്ടാക്കുമോ ?
പ്രമേഹം മുറിവ് ഉണ്ടാക്കില്ല . എങ്കിലും ആളുകള്‍ പ്രമേഹ രോഗികളോട് ഈ ചോദ്യം തീര്‍ച്ചയായും ചോദിക്കും.
നിങ്ങള്‍ ധാരാളം മധുരം കഴിച്ചിരുന്നോ?
അധികം മധുരം കഴിച്ചതു കൊണ്ടാണ് പ്രമേഹം ഉണ്ടായതെന്ന ചിന്തയാണ് ആദ്യം ആളുകളുടെ മനസ്സില്‍ ഉണ്ടാവുക.
അധികം വണ്ണമില്ലലോ?
വണ്ണം കൂടിയവര്‍ക്ക് മാത്രമല്ല മെലിഞ്ഞവര്‍ക്കും പ്രമേഹം വരാം.
എന്നെങ്കിലും ഭേദമാകുമോ?
എന്നെങ്കിലും പ്രമേഹം ഭേദമാകുമോ, അത് തിരിച്ചു വരുമോ എന്ന് അത്ഭുതപ്പെടുന്നവരുണ്ട്.