നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില വാട്സ്ആപ് ചെപ്പടി വിദ്യകള്‍

628

new1

ഇന്ന് ലോകത്ത് ഇത്ര സ്പീഡില്‍ വളരുന്ന മറ്റൊരു ബിസിനസ് സംഘടനയില്ല. അതാണ്‌ വാട്സ് ആപ്. ഓരോ ദിവസം കഴിയും തോറും ലക്ഷകണക്കിന് പുതിയ ഉപഭോക്തക്കളിലെക്കാന് വാട്സ് ആപ് എത്തി കൊണ്ടിരിക്കുന്നത്. സാധാരണ ടെക്സ്റ്റ്‌ മെസ്സേജ് മുതല്‍ വീഡിയോ കോള്‍ വരെ വളരെ എളുപ്പത്തില്‍ ലോകത്തിന്റെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും അയക്കാന്‍ കഴിയുന്ന വാട്സ് ആപിനെ നിങ്ങളുടെ അടിമയാക്കാന്‍ വേണ്ട ചില ചെപ്പടി വിദ്യകള്‍ ചുവടെ പരിചയപ്പെടുത്തുന്നു…

1. നിങ്ങളുടെ മെസ്സേജ് ആര് എപ്പോള്‍ വായിച്ചു എന്ന് അറിയാന്‍, നിങ്ങള്‍ അയച്ച മെസ്സേജില്‍ ഒന്ന് നീട്ടി അമര്‍ത്തിയ ശേഷം, സ്ക്രീനില്‍ തെളിയുന്ന “i” (ഇന്‍ഫോ) എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്‌താല്‍ മതി. ആരൊക്കെ ആ സന്ദേശം ഏതൊക്കെ സമയത്ത് വായിച്ചു എന്ന് നിങ്ങള്‍ക്ക് വാട്സ് ആപ്പ് പറഞ്ഞു തരും.

2. ഫോണ്‍ പോയാലും ചാറ്റ് പോകില്ല. നിങ്ങളുടെ ഫോണിലെ മെമ്മറി കാര്‍ഡില്‍ വാട്സ് ആപ് മുഴുവനായി സേവ് ചെയ്തു വയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഫോണില്‍ Menu > Settings > Chat settings > Backup conversations. ഉപയോഗിച്ച് നിങ്ങളുടെ വാട്സ് ആപ് ചാറ്റുകള്‍ സംരക്ഷിക്കാം സാധിക്കും.

3. ഒരുപാട് പേര്‍ക്ക് ഒരേസമയം ഒരേ മെസ്സേജ് അയക്കാന്‍ വാട്സ് ആപ് നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. വാട്സ് ആപ് സെറ്റിംഗ്സില്‍ ഉള്ള ബ്രോഡ്കാസ്റ്റ് മെസ്സേജ് എന്നാ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരേ മെസ്സേജ് ഒരുപാട് ആളുകള്‍ക്ക് ഒരേസമയം അയക്കാന്‍ സാധിക്കും.

4. എല്ലാ ദിവസവും രാവിലെ 4 മണി വരെയുള്ള മെസ്സേജ് വാട്സ് ആപ് തനിയെ സേവ് ചെയ്യുന്നതാണ്. അബദ്ധത്തില്‍ എങ്ങാനും നിങ്ങള്‍ക്ക് ഒരു മെസ്സേജ് ഡിലീറ്റ് ചെയ്‌താല്‍, അത് തിരികെ ലഭിക്കാന്‍ നിങ്ങള്‍ക്ക് വാട്സ് ആപ് ഒന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയെ വേണ്ടു. അപ്പോള്‍ നിങ്ങള്‍ക്ക് മുന്പ് ഡിലീറ്റ് ചെയ്ത മെസേജ് ഒക്കെ തിരിച്ചു ലഭിക്കും.

5. വാട്സ് ആപ് കമ്പ്യൂട്ടറിലും. ഗൂഗിള്‍ ക്രോം ബ്രൌസര്‍ ഉപയോഗിച്ച് വാട്സ് ആപ് വെബ്‌ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാട്സ് ആപ്പ് നിങ്ങളുടെ കമ്പ്യൂട്ടറിലും ലഭ്യമാക്കാവുന്നതാണ്.

6. വാട്സ് ആപ് ലോക്ക് ചെയ്തു സൂക്ഷിക്കാനും ഗ്രൂപ്പ് മെസ്സേജുകള്‍ മ്യൂട്ട് ചെയ്തു ശല്യം കുറയ്ക്കാനും ഉള്ള സേവനങ്ങള്‍ വാട്സ് ആപ്പ് സെറ്റിംഗ്സ് നമുക്ക് നല്ക്കുന്നുണ്ട്.