നിങ്ങള്‍ അറിയാത്ത ഫേസ്ബുക്കിന്റെ ചില പുതിയ വിശേഷങ്ങള്‍ !

137

new

ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ ഇന്ന് എല്ലാവരുടെയും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അറിയാത്ത ഫേസ്ബുക്കിന്റെ ചില പുതിയ വിശേഷങ്ങള്‍ ഇവിടെ പങ്കുവയ്ക്കപ്പെടുന്നു.

1. ഫേസ്ബുക്ക് പ്രായമുളളവര്‍ ഉപയോഗിക്കുന്ന മാധ്യമമാണ് എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. 2014-ലെ കണക്കനുസരിച്ച് ഹൈ സ്‌കൂളില്‍ പഠിക്കുന്ന 87% കുട്ടികളും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. കൗമാരക്കാരായ 70% ആളുകള്‍ക്കും ഫേസ്ബുക്കില്‍ രക്ഷിതാക്കള്‍ അവരുടെ സുഹൃത്തുക്കളായുണ്ട്.

2. 66% കൗമാരക്കാരായ പെണ്‍കുട്ടികളും ഫേസ്ബുക്കിലൂടെ ശല്ല്യപ്പെടുത്തപ്പെട്ടതായി സമ്മതിക്കുന്നു.

3. ഉപയോക്താവ് അവരുടെ പങ്കാളിയുമായുളള ബന്ധം വ്യക്തമാക്കുന്ന സ്റ്റാറ്റസില്‍ മാറ്റം വരുത്തുമ്പോള്‍, 225%-ത്തില്‍ അധികം അതില്‍ ആശയവിനിമയം നടത്തപ്പെടുന്നു.

4. ഏറ്റവും കൂടുതല്‍ ഫേസ്ബുക്കില്‍ അണ്‍ഫ്രന്‍ഡ് ചെയ്യപ്പെടുന്നത്, ഹൈ സ്‌കൂളില്‍ പഠിച്ച സുഹൃത്തുക്കളെയാണ്. അനുചിതവും, മോശം ഉളളടക്കമുളള പോസ്റ്റുകളും ആണ് ഇതിന് കാരണം.

5. ജോലി സ്ഥലത്ത് 19.4% അമേരിക്കക്കാര്‍ക്കും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. അതേസമയം, 30% അമേരിക്കക്കാരും ജോലി സമയത്ത് ഫേസ്ബുക്ക് ഉപയോഗിക്കുന്നു.

6. 100 മില്ല്യണ്‍ ആരാധകരുമായി ഷക്കീരായാണ് ഫേസ്ബുക്കിലെ ഏറ്റവും പ്രശസ്തയായ സംഗീതജ്ഞ.

7. ഏറ്റവും കൂടുതല്‍ സജീവ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഉളളത് കാനഡയിലാണ്. അമേരിക്കയും കാനഡയും കൂടി 157 മില്ല്യണ്‍ സജീവ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുളളത്

8. ഏഷ്യയില്‍ ഫേസ്ബുക്കിന് ദിവസവും 253 മില്ല്യണ്‍ സജീവ ഉപയോക്താക്കളാണ് ഉളളത്. ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചിട്ടും ഈ സംഖ്യയില്‍ എത്തുന്നത് തികച്ചും മികച്ച നേട്ടമാണ്.