fbpx
Connect with us

Featured

നിങ്ങള്‍ അവളേയും കൊന്നു !!

കോട്ടയം മെഡിക്കല്‍ കോളേജില്‍ വായ്പ്പ ലഭിച്ചില്ല എന്ന കാരണം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത നമ്മളെ എല്ലാരേയും അത്യധികം വേദനിപ്പിച്ചിരിക്കുന്നു. നമ്മുടെ വ്യവസ്ഥകളുടെ നിഷേധാത്മകമായ നിലപാടുകള്‍ കൊണ്ട് മരിച്ചു വീഴുകയും മരിച്ചു ജീവിക്കുകയും ചെയ്യുന്ന സാധുക്കള്‍ ഉയര്‍ത്തുന്ന ഒരു കാലിക ചോദ്യമുണ്ട് നമ്മുടെ ബാങ്കുകള്‍ നമ്മുക്കെന്താണ് നല്‍ക്കുന്നത് …സേവനമോ അതോ പീഡനമോ?

 166 total views

Published

on

കോട്ടയം മെഡിക്കല്‍ കോളേജില്‍ വായ്പ്പ ലഭിച്ചില്ല എന്ന കാരണം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത നമ്മളെ എല്ലാരേയും അത്യധികം വേദനിപ്പിച്ചിരിക്കുന്നു. നമ്മുടെ വ്യവസ്ഥകളുടെ നിഷേധാത്മകമായ നിലപാടുകള്‍ കൊണ്ട് മരിച്ചു വീഴുകയും മരിച്ചു ജീവിക്കുകയും ചെയ്യുന്ന സാധുക്കള്‍ ഉയര്‍ത്തുന്ന ഒരു കാലിക ചോദ്യമുണ്ട് നമ്മുടെ ബാങ്കുകള്‍ നമ്മുക്കെന്താണ് നല്‍ക്കുന്നത് …സേവനമോ അതോ പീഡനമോ?

പൊതുജനത്തിന്റെ ധനം സമാഹരിച്ചു വളര്‍ന്നു പന്തലിക്കുന്ന പൊതുമേഖലാബാങ്കുകള്‍ ഓരോ ഭാരതീയനെയും കൊന്നൊടുക്കാന്‍ ആണോ സ്ഥാപിച്ചിരിക്കുന്നതെന്നു സംശയിച്ചു പോകുത്തക വിധമാണ് പ്രവര്‍ത്തിക്കുന്നത് . . സാധാരണക്കാരന്റെ ബാങ്കേന്നു പരസ്യവാചകം ചെയ്യുന്ന ഇവറ്റകളുടെഅകത്തളങ്ങളിലേക്ക് കടന്നു ചെല്ലുന്ന സാധാരണക്കാരെ യാചകരേ പോലെ ആട്ടി പായിക്കുകയാണ് പതിവ് . ഇത്തരം ബാങ്കുകള്‍ക്കു വേണ്ടത് സാമ്പത്തിക ഭദ്രതയുള്ള സര്‍ക്കാര്‍ ജീവനക്കാരെയും വ്യവസായ ഭീമന്മാരെയും മാത്രമാണ് അവര്‍ക്ക് ഊഷ്മളമായ സ്ഥികരണം അവര്‍ക്കുമുന്നില്‍ ഉദാരമായ വായിപ്പാ വ്യവസ്ഥകളൂമായി ലോക്കറുകള്‍ തുടന്ന് കിടക്കുന്നു .

കഴിഞ്ഞ സാമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകളില്‍ വായ്പ്പ നല്ക്കാതെ കെട്ടിവച്ചിരുന്നതു എഴുപത്തിയഞ്ചു ആയിരം കോടി രൂപയായിരുന്നു കൂടാതെ നിഷ്‌ക്രിയ ആസ്തിയായി കെട്ടികിടക്കുന്ന രണ്ടായിരത്തിലേറെ കോടി രൂപയുടെ നിക്ഷേപവും. ഇതിനൊപ്പം വര്ഷാവര്ഷം ആയിരക്കണക്കിന് കോടിയുടെ അറ്റാദായവും നേടുന്ന ബാങ്കുകള്‍ ഓരോ ഭാരതീയനും വേണ്ടി ചെയ്യുന്ന നിസ്തുലമായ സേവനങ്ങള്‍ ഓര്‍ക്കണം

ഉള്ളവന് വീണ്ടും വീണ്ടും സമ്പത്ത് വളരട്ടെ ഇല്ലാത്തവന്‍ ചത്തു തുലയട്ടെ എന്ന പൊതുമേഖലയുടെ പൊതുതത്വവും സര്‍ക്കാരിന്റെ വികലമായ നയസമീപനങ്ങളും കൊണ്ടാണ് സ്വകാര്യമേഖല ബാങ്കുകളും കൊള്ള പലിശക്കാരും പാവപ്പെട്ടവന്റെ നേരെ കൊലവറി നടത്തുന്നത് . ജീവിതകാലം മുഴുവന്‍ അപമാനത്തിന്റെ ഭയപാടിന്റെ കഷ്ടപാടിന്റെ വേദനകള്‍ അനുഭവിക്കാന്‍ ഒരു ജനതയെ എറിഞ്ഞുകൊടുക്കുന്നതെപ്പോഴും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളാണ് .

Advertisement

ജീവിതനിലവാരം അല്പം മെച്ചപ്പെടുത്താന്‍ , ഒരു വാഹനം വാങ്ങാന്‍ , കച്ചവട നടത്താന്‍, വിദ്യാഭ്യാസംചെയ്യാന്‍ , മകളെ വിവാഹം ചെയ്തയക്കാന്‍ ഒന്നാഗഹിക്കുന്ന ഒരാള്‍ ശപിക്കപ്പെട്ടവനാണെന്നറിയുന്നത് അയാള്‍ക്ക് നേരെ നീണ്ടു വരുന്ന ഒരിക്കലും കിട്ടാത്ത കൂറേ കടലാസുകളും ഉത്തരമില്ലാത്ത ചോദ്യങ്ങളും സാധിക്കാത്ത കുറെ വ്യവസ്ഥകളും കാണുമ്പോഴാണ്. ഒരാള്‍ക്ക് എങ്ങനെ വായ്പ്പ നല്ക്കാം എന്നതിലുപരി എങ്ങനെ വായ്പ്പ നല്ക്കാതിരിക്കാം എന്നതിലാണ് മാനേജര്‍മാരുടെ ഗവേഷണം. ഇങ്ങനെ നമ്മുക്കുകിട്ടെണ്ട ന്യായമായ അവകാശങ്ങള്‍ പലതും നിഷേധിക്കപെടുകയാണ്‌

എനിക്കുണ്ടായ മൂന്ന് വ്യത്യസ്ഥ അനുഭവം കുറിക്കാം, ഇതില്‍ വല്യ പ്രധാന്യമൊന്നുമില്ല

രംഗം ഒന്ന് :

വീടിനടുത്തായി ഒരു പുതുതലമുറ ബാങ്ക് പുതിയ ശാഖ തുറന്നപ്പോള്‍ ആദ്യ ആഴ്ചയില്‍ വരുന്ന വ്യക്തികള്‍ക്ക് പരിച്ചക്കാരുടെ (ഇന്‍ട്രോഡ്യൂസ്) സഹായമില്ലാതെ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സൌജന്യമായി നല്ക്കുമെന്നു പരസ്യം നല്‍കി. സകലമാന സൌജന്യങ്ങളും കണ്ടു മോഹിച്ച പുണ്യാളന്‍ തിരക്കൊഴിഞ്ഞ എട്ടാം ദിവസം അവിടെ കടന്നു ചെന്നു ഒരപേക്ഷ വാങ്ങി, കൂടെ ആരുണ്ട് ഇന്‍ട്രോഡ്യൂസ് ചെയ്യാനെന്ന ചോദ്യത്തിന് കൈമലര്‍ത്തി കാട്ടി , പരസ്യത്തിന്റെ കാലാവധി കഴിഞ്ഞു ഇനി ആളെ വേണം പോലും. ഇതെന്തു ന്യായം ഇന്നലെ വരെ വേണ്ടായിരുന്നല്ലോ ഇന്ന് കൂടെ എന്ത് കൊണ്ട് ആയി കൂടാ അത്രയ്ക്ക് നിര്‍ബന്ധമാണേ ആ ലിസ്റ്റ് ഇങ്ങു തരൂ ആരൊക്കെ അതില്‍ ഉണ്ടെന്ന് നോക്കട്ടെ എന്നായി പുണ്യാളന്‍ . അല്ലാതെ ആരോടെന്നായി ചോദിക്കും. ഉദ്ദ്യോഗസ്ഥര്‍ തരാനുള്ള ഭാവമില്ലാതെ റൂള്‍സ് പറഞ്ഞു എന്നെ വിരട്ടാന്‍ തുടങ്ങി എങ്കില്‍ റൂള്‍സ് കുറച്ചു എനിക്കുമറിയാം പുണ്യവാളനാകെ ശുണ്ടി കയറി കഴിഞ്ഞ നൂറിലേറെ വര്‍ഷമായി ഈ നാട്ടില്‍ ജീവിക്കുന്ന കുടുംബത്തിലെ അവസാന കണ്ണിയായ എനിക്ക് നിങ്ങളാണ് ആരാ എന്താ എന്ന് പരിചയപ്പെടുതെണ്ടാതെന്നു പറഞ്ഞ ശേഷം നിശബ്ദനായി അപേക്ഷ മുഴുവന്‍ പൂരിപ്പിച്ചു

Advertisement

മാനജേരുടെ റൂമിലേക്ക് കടന്നു അപേക്ഷ നീട്ടി പറഞ്ഞു , എനിക്ക് ഒരു അക്കൗണ്ട് വേണം . പുറത്തിരിക്കുന്ന ജീവികള്‍ എന്തോകെയോ പറയുന്നു . എന്റെ കൈയില്‍ പാസ്‌പോര്‍ട്ട് , പാന്‍ കാര്‍ഡ് , ഇലക്ഷന്‍ തിരിച്ചറിയല്‍ രേഖ , െ്രെഡവിന്‍ ലൈസന്‍സ് തുടങ്ങി കേന്ദ്ര കേരള സര്‍ക്കാരുടെ സകലമാന രേഖകളുമുണ്ട് ഇനി വല്ലതും വേണോ അതും തരാം കൂടാതെ നൂറിലേറെ വര്‍ഷമായി നാട്ടില്‍ ജീവിക്കുന്ന കുടുംബത്തിലെ അംഗവും എനിക്ക് അക്കൗണ്ട് തരില്ലന്നോ…? എങ്കില്‍ എന്താ കാരണമെന്ന് ഈ അപേക്ഷയിലോന്നു എഴുതി നല്ക്കിയെ ! ഉടന്‍ അയാള്‍ അപേക്ഷ വാങ്ങി ഇരിക്കാന് പറഞ്ഞു…( പക്ഷെ ആ ബാങ്കിലെ അക്കൗണ്ട് വേണ്ട എന്ന് വച്ചത് ചരിത്രം ) ( മാനേജര്‍ക്ക് യുക്തിക്ക് നിരക്കുന്ന രേഖകള്‍ പരിശോദിച്ചു നടപടി എടുക്കാം എന്നാണു വ്യവസ്ഥ പക്ഷെ ആരും അത്തരം മാര്‍ഗ്ഗം സ്ഥികരിക്കില്ല )

രംഗം രണ്ടു :

ഉടന്‍ ഒരു ചെക്കിന്റെ ആവശ്യതയുമായി ഒരു പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ചെക്ക് ആവശ്യപെടുമ്പോഴുണ്ട് ഉടക്ക് എന്ത് പോലെ വന്നാലും ഉടന്‍ ചെക്ക് അനുവദിച്ചു നല്ക്കില്ല .ആയിരക്കണക്കിന് രൂപ ബാങ്കില്‍ ഇപ്പോ തന്നെ നിക്ഷേപ്പിച്ചു ട്രാന്‍സാക്ഷന്‍ ചെയ്തു കാണിച്ചു തരാമെന്നു തുടങ്ങി പല വിധ വാഗ്ദാനങ്ങളും നടത്തി നോക്കി .പക്ഷെ എന്ത് പോലെ വന്നാലും ആറുമാസം കഴിയാതെ ചെക്ക് തരുന്ന പ്രശ്‌നം ഇല്ലേ ഇല്ലാ എന്നവര്‍ തറപ്പിച്ചു പറഞ്ഞു . നിരാശനായി പുറത്തിറങ്ങി സമീപത്തെ സ്വകാര്യ ബാങ്കിനെ സമീപിച്ചു കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് ബഹുത്ത് സന്തോഷം അവര്‍ നല്‍കിയ ലിസ്റ്റില്‍ നിന്നുള്ള സുഹൃത്തില്‍ നിന്നും സൈന്‍ വാങ്ങി ഉടന്‍ അക്കൗണ്ട് തുടങ്ങിചെക്കും വാങ്ങി …. ഒരേ നാട്ടില്‍ പല ബാങ്കുകള്‍ക്കു പല നിയമം ….

രംഗം മൂന്ന് :

Advertisement

ബാങ്കിന്റെ എ ടി എം കേടായത് വഴി പതിനായിരം രൂപ ഒരിക്കല്‍ ഒരു മാസത്തോളം ബ്ലോക്ക് ആയി ഇരുന്നു. പന്ത്രണ്ടു ദിവസത്തിനു മുന്നേ പണം മടക്കി നല്ക്കിയില്ലാ എങ്കില്‍ ഉപഭോക്താവിന് നൂറു രൂപ ദിവസം നല്‍കണമെന്നാ റിസര്‍വ് ബാങ്ക് ചട്ടം പക്ഷെ എനിക്ക് ഒരു രൂപാ കിട്ടിയില്ല അവര്‍ക്ക് കിട്ടാനുള്ള രൂപ ചോദ്യം പോലുമില്ലാതെ വലിച്ചെടുത്ത് കൊള്ളൂം മറ്റുള്ളതൊക്കെ സ്വാഹാ ……..

ഓരോ വര്‍ഷവും ഇത്ര ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വായ്പ്പ നല്ക്കണം എന്ന വ്യവസ്ഥ മറികടക്കുന്നതു ഭൂമിയുള്ളവന്റെ കരം തീരുവ രസീത് വാങ്ങി കുറഞ്ഞ പലിശയിനത്തില്‍ വായ്പ്പ ഗോള്‍ഡ് ലോണ്‍ ഇവ നല്‍കും . ശേഷം വലിയ തോതില്‍ കാര്‍ഷിക വായ്പ്പ നല്‍ക്കുന്ന ബാങ്ക് ഇതാ ഞങ്ങളാണെന്നവകാശവാദവും യഥാര്‍ത്ഥ കര്‍ഷകന് ഒരു രൂപ കിട്ടില്ല . കാര്‍ഷിക ലോണ്‍ നല്‍ക്കുന്നത് തന്നെ കൃഷിയെ വ്യവസായമാക്കിയ കാര്‍ഷിക മുതലാളിമാര്‍ക്കാണ് എന്നും മുന്‍ഗണന. കൃഷി ജീവനോപാതിയായ കര്‍ഷകന് ലോണ്‍ കിട്ടില്ല .ഉന്നത വിദ്യാഭ്യാസ മേഖലകളിലും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പോലും ചിലതിനോട് അയിത്തം , വിമിഷ്ടം. നഗരഹൃദയത്തില്‍ ആണേലും സെന്റിന് മതിപ്പു വില പത്തുലക്ഷം കടന്നാലും ശരി നാലില്‍ ഒന്ന് വിശാലമനസുണ്ടേ കിട്ടും അതും ഭാഗ്യം പോലെയിരിക്കും ……..

പലവിധ നിരക്കുകള്‍ വഴി സാധാരണകാരനെ പിഴിഞ്ഞെടുക്കുന്ന രൂപയാണ് വാര്ഷിക ബാലന്‍സ് ഷീറ്റില്‍ ലാഭകണക്കായി പുറത്തു വിടുന്നത് . നമ്മുടെ പൊതു മേഖലാ ബാങ്കുകള്‍ക്കു ഇത്രയും ലാഭാകണക്കിന്റെ ആവശ്യം ഉണ്ടോ ? എന്നാലും പൊതുവേ ഇവറ്റകളുടെ സംസ്‌കാരനിലവാരം ഒട്ടും വര്‍ദ്ധിക്കുന്നുമില്ല പത്തു ലക്ഷം വാങ്ങാനെത്തുനവനെ ഇരുത്തിയെ സംസാരിക്കു ഒരു ലക്ഷം വാങ്ങാനെത്തുനവന്‍ പുറത്തു നില്‍ക്കേണ്ടവനാണ്.

നാല് ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസവായ്പ്പകള്‍ക്ക് യാതൊരു ഇടും വ്യവസ്ഥകളും ആവശ്യപെടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് നിലപാടുകളെയും സര്‍വ്വ ബാങ്കുകളും പാടെ അവഗണിക്കപ്പെടുന്നതിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്

Advertisement

ഈ സാമൂഹിക വ്യവസ്ഥയില്‍ ജീവികേണ്ടി വരുന്നതിനെ ഓര്‍ത്തു ദുഖിക്കുന്നു ഇനിയും ഇതു പോലുള്ള അരുംകൊലകളുടെ കഥകള്‍ കേള്‍ക്കാതെ ഇരിക്കട്ടെ …..!!

 

 167 total views,  1 views today

Advertisement
Continue Reading
Advertisement
Advertisement
SEX11 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence11 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment11 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment12 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment12 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment12 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment12 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article12 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment13 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment13 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment13 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment13 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment14 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment22 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »