നിങ്ങള്‍ ഉടനടി മാറ്റേണ്ട ചില വാട്സ് ആപ് സെറ്റിങ്‌സ് !

327

gsmarena_002
വാട്ട്‌സ്ആപ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ചില സെറ്റിങുകളില്‍ നമ്മള്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ നിങ്ങളെ വാട്സ് ആപ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സഹായിക്കും…

ഇന്‍കമിങ് മീഡിയ സേവ് ചെയ്യാതിരിക്കുക

നിങ്ങള്‍ക്ക് വരുന്ന എല്ലാ ഇമേജുകളും വീഡിയോകളും നിങ്ങളുടെ ഫോട്ടോ ആല്‍ബത്തിലും, ക്യാമറാ റോളിലും ആണ് സേവ് ചെയ്യപ്പെടുക. ഇത് മാറ്റുന്നതിനായി ‘Settings’ > ‘Chat Settings’ > ‘Save Incoming Media’ എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

മെസേജ് പ്രിവ്യൂകള്‍ മറയ്ക്കുക

വാട്ട്‌സ്ആപ് ഇന്‍കമിങ് മെസേജുകളുടെ പ്രിവ്യൂ നിങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷനുകള്‍ ആയി കാണാവുന്നതാണ്. ഇത് നിങ്ങളെ അസ്വസ്ഥത പെടുത്തുന്നുണ്ടെങ്കില്‍ മറയ്ക്കാവുന്നതാണ്. ഇതിനായി, ‘Settings’ > ‘Notifications’ > ‘Show Preview’ എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

നിങ്ങളുടെ സ്ഥാനം പങ്കിടുക

വാട്ട്‌സ്ആപില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ഉളള സ്ഥലം കോണ്‍ടാക്റ്റുകളുമായി പങ്കിടാവുന്നതാണ്. ഇതിനായി, ചാറ്റിലെ ടെക്സ്റ്റ് ബോക്‌സിലെ ഇടത് വശത്തുളള arrow ഐക്കണില്‍ ടാപ് ചെയ്യുക. തുടര്‍ന്ന് ‘Share Location’ എന്നത് തിരഞ്ഞെടുത്ത് നിര്‍ദേശങ്ങള്‍ പിന്തുടരുക.

നിങ്ങള്‍ എപ്പോഴാണ് വാട്ട്‌സ്ആപില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്

ഇത് മറയ്ക്കുന്നതിനായി ‘Settings’ > ‘Account’ > ‘Privacy’ > ‘Last Seen’ എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

ഓട്ടോമാറ്റിക്ക് ബാക്ക്അപ്പ്

നിങ്ങളുടെ ചാറ്റുകളുടെ ഓട്ടോമാറ്റിക്ക് ബാക്ക്അപ്പ് സജ്ജമാക്കുന്നതിനായി ‘Settings’ > ‘Chat Settings’ > ‘Chat Backup’ എന്നതില്‍ പോയി ‘Auto Backup’ എന്നത് തിരഞ്ഞെടുക്കുക.