നിങ്ങള്‍ എല്ലാവരും കണ്ടു ഞെട്ടിയ പ്രേമത്തിലെ മലര്‍ ഇവളാണ്….

  310

  new

  തുടക്കം മുതല്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ നായികമാരെ സംബന്ധിച്ച കാര്യം സസ്‌പെന്‍സാക്കി വച്ചതുകൊണ്ട് ആരാണ് പ്രേമത്തിലെ മലരെന്ന് പലര്‍ക്കും അറിയില്ല. നിവിന്‍ പോളി അവതരിപ്പിയ്ക്കുന്ന ജോര്‍ജ് എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്ന അദ്ധ്യാപികയാണ് മലര്‍. പല്ലവി സായി എന്നാണ് മലരിന്റെ യഥാര്‍ത്ഥ പേര്.

  മലരിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ…

  നീലഗിരി കൊട്ടഗിരി സ്വദേശിയാണ് മലര്‍ എന്ന വേഷത്തില്‍ പ്രേമത്തില്‍ എത്തിയ പല്ലവി സായി. തമിഴ്‌നാട്ടില്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ മിന്നുന്നതാരമാണ് സായി.

  ഡാന്‍സും അഭിനയവും മാത്രമാണ് സായിയുടെ പാഷന്‍ എന്നു കരുതിയെങ്കില്‍ തെറ്റി. കക്ഷി ഡോക്ടറാണ്. ജോര്‍ജിയയില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോള്‍.

  പ്രേമത്തിലേക്ക് വിളിച്ചപ്പോള്‍ ആ റോള്‍ ചെയ്യാന്‍ തനിക്ക് കഴിയുമോ എന്ന് ഏറെ സംശയിച്ചിരുന്നു എന്ന് സായി പറയുന്നു. തന്റെ സ്വരവും മുഖക്കുരുവും പ്രേക്ഷകര്‍ അംഗീകരിയ്ക്കുമോ എന്ന് പേടിച്ചിരുന്നുവത്രെ.

  അവധിയ്ക്ക് നാട്ടില്‍ എത്തിയപ്പോള്‍ സായി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതാണ് സായിയുടെ സിനിമാ എന്‍ട്രിയ്ക്ക് കാരണമായത്. പ്രേമത്തിന്റെ റിലീസിന് വേണ്ടി ചെന്നൈയില്‍ എത്തിയ സായി തിരിച്ച് ജോര്‍ജിയയിലേക്ക് മടങ്ങി.