നിങ്ങള്‍ ഒരു മലയാളിയാണോ ? എന്നാല്‍ നിര്‍ബന്ധമായും രണ്ട് ഇഡ്ഡലി കഴിക്കണം.!

242

Untitled-1

നിങ്ങള്‍ ഒരു മലയാളിയാണോ ? എന്നാല്‍ ഇഡ്ഡലി നിര്‍ബന്ധം..അതും കുറഞ്ഞത് 2 എണ്ണം എങ്കിലും കഴിക്കണം.! യഥാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയിലെ പ്രഭാതഭക്ഷണ വിഭവങ്ങളില്‍ ഇഡ്ഡലിക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്..പക്ഷെ മലയാളിക്ക് ഇഡ്ഡലി അല്‍പ്പം കൂടുതല്‍ പ്രാധാന്യം നല്‍ക്കുന്നത് നല്ലതാണ്.

സ്വതവേ മടിയന്മാരും അലസന്മാരുമായ നമ്മുക്ക് ഇഡ്ഡലി കൊണ്ട് ചില്ലറ ഉപയോഗങ്ങള്‍ ഉണ്ട് എന്ന് തന്നെ. ഈ മടിയും അലസതയും മാറ്റാന്‍, അല്ല കുറച്ച ഒന്ന് അകറ്റി നിര്‍ത്താന്‍ നല്ല ഒരു പ്രാതലിന് സാധിക്കും. ബുദ്ധി നന്നായി തെളിയണമെങ്കില്‍ നല്ല ഭക്ഷണം വേണം, അതും പ്രഭാത ഭക്ഷണം. . ഉഴുന്നു കൊണ്ടുണ്ടാക്കിയ ഇഡ്ഡ്‌ലി തന്നെയാണ് ഇതിനു ബെസ്റ്റ് എന്ന് ഇനി എടുത്ത് പറയേണ്ട കാര്യമില്ലോ.

തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമായ ഘടകമാണ് പ്രോട്ടീന്‍. തലച്ചോറില്‍ ന്യൂറോണ്‍ എത്ര കൂടുന്നുവോ അത്രയ്ക്കും ബുദ്ധി വര്‍ധിക്കും. ഇവിടെയാണ് ഇഡ്ഡലിയുടെ സ്ഥാനം. ഉഴുന്നുപയോഗിച്ച് മാത്രമല്ല, റവ കൊണ്ടും ഓട്‌സ് കൊണ്ടും ഇഡ്ഡ്‌ലി ഉണ്ടാക്കാം. രുചിയിലും ആരോഗ്യത്തിലും ഇത് ഒരുപോലെ മുന്നിട്ട് നില്‍ക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന 26 കലോറി.

എങ്കിലും വയറ് 75 ശതമാനം മാത്രമേ നിറയാന്‍ പാടുള്ളൂ എന്ന് ആധുനികശാസ്ത്രവും പറയുന്നു. അങ്ങനെയാണെങ്കിലേ ദഹനം സുഗമമായി നടക്കുകയുള്ളൂ. അപ്പോള്‍ ഉറക്കവും അകന്നു പോകും. എന്താ ഇനി ഇഡ്ഡ്‌ലിയെ അടുപ്പിക്കാം അല്ലേ?