നിങ്ങള്‍ കൂള്‍ ആണോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് അമിതവണ്ണം വരാന്‍ സാധ്യത!

225

 

Untitled-1

നിങ്ങള്‍ ആള് കൂള്‍ ആണോ? അതായത് എല്ലാ പ്രശ്നങ്ങളെയും ചിരിച്ചു കൊണ്ട് നേരിടാനും ശാന്തമായ ഒരു മനസ്സുമായി ആ പ്രശ്നങ്ങളെ മറികടക്കാനും സാധിക്കുമോ? എങ്കില്‍ നിങ്ങള്‍ക്ക് നല്ല സുന്ദര കുട്ടപ്പനായി ജീവിക്കാം. പ്രശ്നങ്ങളും സൗന്ദര്യവും തമ്മില്‍ എന്ത് ബന്ധം എന്നല്ലേ? ഉണ്ട്, ഇതുരണ്ടും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.

കാരണം  മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തികള്‍ക്ക്  അകാരണമായി തടി വയ്ക്കാന്‍ സാധ്യതയുണ്ട്. ? കടുത്ത മാനസിക സമ്മര്‍ദം തടി കൂടാന്‍ കാരണമാകുന്നുവെന്ന് ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ടെന്‍ഷന്‍ തന്നെയാണ് തടിയുടെ ഒരു പ്രധാന കാരണം എന്നും ടെന്‍ഷന്‍ വരുമ്പോള്‍ പലരും വ്യായാമവും മറ്റും ഉപേക്ഷിച്ചു ഒരു സ്ഥലത്തേക്ക് ഒതുങ്ങി കൂടും എന്നും അവര്‍ ഈ സമയം മറ്റു ഒരു പ്രവര്‍ത്തിക്കും തയ്യാറാകില്ല എന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ടെന്‍ഷന്‍ അമിതവണ്ണത്തിന് കാരണമാകും എന്ന് പറയുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെടെണ്ട കാര്യമില്ല.

മാനസിക സമ്മര്‍ദം ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നുവെന്നും ഇത് കൂടാതെ മാനസികസമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകളുടെ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

ഇന്‍സുലിന്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നതിനാല്‍ ഇതും പൊണ്ണത്തടി വയ്ക്കാന്‍ കാരണമാകുന്നു.

അപ്പോള്‍ സംഭവം സിമ്പിളാണ്. ടെന്‍ഷന്‍ ആരോഗ്യത്തിന് ഹാനികരം.