നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില വാട്സ് ആപ് പൊടികൈകള്‍

411

newdsxc

വാട്സ് ആപ്പില്‍ ഉറങ്ങി കിടക്കുന്ന ചില സവിശേഷതകള്‍ ഉണ്ട്…നിങ്ങള്‍ക്ക് വേണ്ടി വാട്സ് ആപ് അവതരിപ്പിക്കുന്ന ഈ സവിശേഷതകളില്‍ പലതും നിങ്ങള്‍ ഉപയോഗിക്കാറില്ല, അല്ലെങ്കില്‍ ഉപയോഗിക്കാന്‍ അറിയില്ല, അതുമല്ലെങ്കില്‍ ഇങ്ങനെ ചില സവിശേഷതകള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക് ഒരു ഐഡിയയും കാണില്ല….

ഒരു മെസേജ് എപ്പോഴാണ് വായിച്ചതെന്ന് കണ്ടെത്തുക

രണ്ട് ബ്ലൂ ടിക്കുകള്‍ നിങ്ങളുടെ സന്ദേശം വായിച്ചു എന്നതിന്റെ നോട്ടിഫിക്കേഷനാണെന്ന് എല്ലാര്‍ക്കും അറിയാവുന്നതാണ്. പക്ഷെ അയച്ച മെസേജില്‍ ദീര്‍ഘ നേരം അമര്‍ത്തി പിടിച്ച്, ഐക്കണില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഒരു സന്ദേശം എപ്പോഴാണ് വായിച്ചതെന്ന് കൃത്യമായി അറിയാവുന്നതാണ്.

ആര്‍ക്കൈവ് ചാറ്റ്‌സ്

ഈ സവിശേഷത ഒരു സംഭാഷണം നിങ്ങളുടെ ചാറ്റ് ടാബില്‍ നിന്ന് മറയ്ക്കുന്നതും, ആവശ്യമുളളപ്പോള്‍ അവ ആക്‌സസ് ചെയ്യാവുന്നതും ആണ്. ഇതിനായി നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ദീര്‍ഘ നേരം അമര്‍ത്തി പിടിക്കുക, തുടര്‍ന്ന് ആര്‍ക്കൈവ് ചാറ്റ് എന്നത് തിരഞ്ഞെടുക്കുക.

ഗ്രൂപ്പ് ചാറ്റുകള്‍ മ്യൂട്ട് ചെയ്യുക

ഇതിനായി മെനു ബട്ടണ്‍ ടാപ് ചെയ്യുക, തുടര്‍ന്ന് മ്യൂട്ട് എന്നത് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് ഗ്രൂപ്പുകള്‍ എത്ര സമയം ആണ് മ്യൂട്ട് ചെയ്യേണ്ടത് എന്ന് നിശ്ചയിക്കാവുന്നതാണ്.

അവസാനമായി കണ്ട സമയം മറയ്ക്കുക

Settings > Account > Privacy എന്നതിലേക്ക് പോയി Last seen എന്നത് ടാപ് ചെയ്ത് Nobody എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഗ്രൂപ്പ്, ചാറ്റ് എന്നിവയ്ക്ക് നിങ്ങളുടെ ഹോം സ്‌ക്രീനില്‍ നിന്ന് ഷോര്‍ട്ട്കട്ടുകള്‍ സൃഷ്ടിക്കുക

ഗ്രൂപ്പ്, ചാറ്റ് മെനുകളില്‍ ദീര്‍ഘനേരം അമര്‍ത്തി പിടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഹോം സ്‌ക്രീനിലേക്ക് ഷോര്‍ട്ട്കട്ട് സൃഷ്ടിക്കുന്നതിനുളള ഓപ്ഷന്‍ ലഭിക്കുന്നതാണ്.

മീഡിയയെ ഓട്ടോ ഡൗണ്‍ലോഡിങില്‍ നിന്ന് അപ്രാപ്തമാക്കി കൊണ്ട് ബാന്‍ഡ്‌വിഡ്ത്ത് സംരക്ഷിക്കുക

Settings > Chat settings > Media auto-download എന്നതില്‍ പോയി മൊബൈല്‍ ഡാറ്റാ, വൈ-ഫൈ, റോമിങ് എന്നിവയില്‍ എപ്പോഴാണ് ഓഡിയോ, വീഡിയോ ഫയലുകള്‍