Connect with us

നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 ലാലേട്ടന്‍ ചിത്രങ്ങള്‍

മലയാള സിനിമയിലെ അതുല്യനായ നടനാണ്‌ മോഹന്‍ ലാല്‍. മലയാളികളുടെ സ്വകാര്യ ആഹങ്കാരം എന്ന് തന്നെ നമുക്ക് മോഹന്‍ ലാലിനെ വിശേഷിപ്പിക്കാം

 48 total views

Published

on

Mohanlal-in-Thoovanathumbikal

മലയാള സിനിമയിലെ അതുല്യനായ നടനാണ്‌ മോഹന്‍ ലാല്‍. മലയാളികളുടെ സ്വകാര്യ ആഹങ്കാരം എന്ന് തന്നെ നമുക്ക് മോഹന്‍ ലാലിനെ വിശേഷിപ്പിക്കാം. മോഹന്‍ ലാലും മമ്മൂട്ടിയും ഉള്ള നമ്മുടെ സിനിമ ലോകം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സംബനമായ സിനിമ ലോകമാണ്, അല്ലെങ്കില്‍ കുടുംബമാണ്.

ഈ പംക്തിയില്‍ നമ്മള്‍ മോഹന്‍ ലാല്‍ എന്നാ മഹാനടന്റെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 1൦ സിനിമകള്‍ ഏത് എന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ 1൦ത്തില്‍ ഒതുക്കാന്‍ സാധിക്കുകയില്ല എങ്കിലും അതിനു വേണ്ടി ഒരു ശ്രമം ഇവിടെ നടത്തുന്നു…

കിരീടം 

ലോഹിത ദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം.

സേതുമാധവന്‍ എന്നാ ഒരു ചെരുപ്പുകാരനെ സമൂഹവും സാഹചര്യങ്ങളും ചേര്‍ന്ന് ഒരു ഗുണ്ടയാക്കി മാറ്റുന്നു. അച്ഛന്റെ പ്രതീക്ഷകളും കുടുംബത്തിന്റെ തണലും ആയി മാറാന്‍ കൊതിച്ച സേതുവിലൂടെ 1989ല്‍ മോഹന്‍ ലാല്‍ ദേശിയ അവാര്‍ഡ്‌ വേളയില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

നാടോടികാറ്റ്

ശ്രീനിവാസന്റെ രചനയില്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം. ഈ ചിത്രത്തിലെ ദാസനെയും വിജയനെയും മലയാളി ഒരുകാലത്തും മറക്കില്ല. ആക്ഷേപ ഹാസ്യവും സാധാരണക്കാരന്റെ ജീവിതവും കൃത്യമായി വരച്ചുകാട്ടിയ ഈ ചിത്രം മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നു.

Advertisement

ദേവാസുരം

ഐ വി ശശിയുടെ സംവിധാനം, രഞ്ജിത്തിന്റെ രചന. മോഹന്‍ ലാല്‍ എന്നാ നടന്റെ പൌരുഷ ഭാവം പൂര്‍ണമായി ആവാഹിച്ച മംഗലശ്ശേരി നീലകണ്ഠന്‍ എന്നാ കഥാപാത്രം. ജന്മിയും താന്തോന്നിയുമായ കഥാപാത്രം. മലയാളി ഒരിക്കലും മറക്കാത്ത മോഹന്‍ ലാല്‍ ചിത്രങ്ങളില്‍ ആദ്യം ഇടം പിടിക്കേണ്ട ചിത്രം.

മണിച്ചിത്രത്താഴ്

മധു മുട്ടം എഴുതി ഫാസില്‍ അണിയിച്ചു ഒരുക്കിയ സൈക്കോ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രം, സുരേഷ് ഗോപി, ഇന്നസെന്റ്‌, നെടുമുടി വേണ്ടു,കുതിരവട്ടം പപ്പു, ശോഭന, കെപിഎസി ലളിത തുടങ്ങിയവരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിക്ക് ഉള്ള ദേശിയ പുരസ്ക്കാരം ലഭിച്ചു. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡും ഇതിനു ലഭിച്ചു.

തന്മാത്ര

പതമാരാജന്റെ ചെറുകഥയായ ഓര്‍മ്മയെ അടിസ്ഥാനപ്പെടുത്തി ബ്ലെസി ഒരുക്കിയ ചിത്രമാണ് തന്മാത്ര. ദിവസം കഴിയും തോറും ഓര്‍മ്മ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാധാരണക്കാരനായ ഒരു സര്‍ക്കാര്‍ ജീവനക്കാരനായി മോഹന്‍ ലാല്‍ അരങ്ങു തകര്‍ത്തു. ഇതിലെ അംനീഷ്യ രോഗം ബാധിച്ച കഥാപാത്രത്തിന്റെ ചെഷ്ടങ്ങള്‍ കണ്ണിരോടെയാണ് നാം കണ്ടത്.

താളവട്ടം

Advertisement

വണ്‍ ഫ്ല്യൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്നാ ഇംഗ്ലീഷ് ചെറുകഥയില്‍ നിന്നും രൂപം കൊണ്ട പ്രിയദര്‍ശന്‍ ചിത്രം. നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ആ ചിരിയുടെ ഒടുക്കം നമ്മളെ അതിലേറെ കരയിപ്പിക്കുകയും ചെയ്ത മോഹന്‍ ലാല്‍ കഥാപാത്രം.

തൂവാനത്തുമ്പികള്‍

പദ്മരാജന്റെ രചനയില്‍ വിടര്‍ന്ന മനോഹരമായ ഒരു പ്രണയ ചിത്രം. ജയകൃഷ്ണന്‍ എന്നാ തൃശൂര്‍കാരനെ മോഹന്‍ ലാല്‍ അവിസ്മരണീയമാക്കി. മലയാളത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് എന്ന് ഇതിനെ നിരൂപകര്‍ വാഴ്ത്തുന്നു. ഇതിലെ ഒരു പ്രധാന കഥാപാത്രമായി മഴ നിലയ്ക്കാതെ പെയ്യുന്നുണ്ട്…

ചിത്രം

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങി മലയാളി ആഘോഷമാക്കിമാറ്റിയ മറ്റൊരു മികച്ച ചിത്രം. ഇതിലും ഒരുപാട് ചിരിപ്പിച്ച ശേഷം മോഹന്‍ ലാലിന്റെ വിഷ്ണു നമ്മളെ കണ്ണീര്‍ ആഴ്ത്തുന്നു. ഒരു വര്‍ഷത്തോളം ചിത്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചു.

വരവേല്‍പ്പ്

ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോട് കൂടി പുറത്തിറങ്ങിയ മറ്റൊരു ശ്രീനിവാസന്‍-മോഹന്‍ ലാല്‍ ചിത്രം. കുടുംബ കഥ പറഞ്ഞ ചിത്രംസ് സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട്.

Advertisement

രാജാവിന്റെ മകന്‍

തമ്പി കണ്ണാന്താനം ഒരുക്കിയ മോഹന്‍ലാലിന്റെ മാസ് വേഷം. അധോലോക ചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തകര്‍ത്തു അഭിനയിച്ചു. “മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 2255” എന്നാ ഈ ചിത്രത്തിനെ ഡയലോഗു ഇന്നും പ്രശസ്തമാണ്…

 

 

 

 49 total views,  1 views today

Advertisement
Advertisement
cinema4 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement