നിങ്ങള്‍ മനസ്സിലാക്കിയ അറിവുകള്‍…..തെറ്റോ ശരിയോ???

  0
  295

  FF

  നിങ്ങളില്‍ പലരും കൂടുതല്‍ അറിവ് ഉള്ളവരായിരിക്കും.ചിലര്‍ക്ക് അത്ര അറിവ് കാണില്ല..പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന ചില അറിവുകളുണ്ട്. പക്ഷെ അതില്‍ ചിലത് തെറ്റായിരിക്കും!! അത് ഏതൊക്കെയെന്നു അറിയണ്ടേ? അറിഞ്ഞോളൂ….

  1. നമ്മള്‍ നമ്മുടെ വെറും പത്തു ശതമാനം ബുദ്ധി മാത്രമല്ല ഉപയോഗിക്കുന്നത്..നൂറു ശതമാനവും ഉപയോഗിക്കുന്നുണ്ട്!!.

  2. ച്യുയിങ്ഗം ദഹിക്കാന്‍ ഏഴ് വര്‍ഷമൊന്നും എടുക്കില്ല. കഴിച്ചത് പോലെ തന്നെ പുറത്തു പോകും.

  3. ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍ ഒരിക്കലും കണക്കില്‍ തോറ്റിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ പതിനഞ്ചാമത്തെ വയസ്സില്‍ തന്നെ വ്യത്യസ്തമായതും കട്ടിയുള്ളതുമായ  കണക്കുകള്‍ ചെയ്യുന്നതില്‍ കിടിലമായിരുന്നു!!.

  4. മദ്യപാനി കോഫി കുടിച്ചാല്‍ ഒരിക്കലും സ്വബോധം തിരിച്ചു കിട്ടില്ല . സമയമെടുത്ത്‌ മാത്രമേ അദ്ദേഹത്തിന്റെ ‘കെട്ട്’ ഇറങ്ങുകയുള്ളൂ..

  5. കൊളംബസ് അല്ല ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചത്..ബി.സി 600ല്‍ തന്നെ ഗ്രീക്ക് ജനത അത് കണ്ടെത്തിയിരുന്നു.

  6. കുറഞ്ഞ വെളിച്ചത്തില്‍ ബുക്ക് വായിച്ചാല്‍ ഒരിക്കലും കണ്ണ് ‘അടിച്ചുപോകില്ല’. അത് കണ്ണിനെ കുറച്ചു വേദനിപ്പിക്കും അത്രതന്നെ..

  7. പരിണാമസിദ്ധാന്തം ആദ്യമായി  കണ്ടുപിടിച്ചത് ‘ഡാര്‍വിന്‍’ അല്ല !! അദ്ധേഹത്തെക്കാള്‍ 2000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ജീവിച്ചിരുന്ന ‘അനക്സിമാണ്ടര്‍’ എന്ന തത്ത്വചിന്തകന്‍ സമാനമായ ഒരു സിദ്ധാന്തം കണ്ടുപിടിച്ചിരുന്നു.

  8. ചരിത്രാതീതകാലത്തുള്ള മനുഷ്യര്‍ക്ക് ആയുസ്സ് കുറവായിരുന്നു എന്ന അറിവ് തെറ്റാണ്, അവരില്‍ പലരും എഴുപതു വയസ്സിനേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരായിരുന്നു.ശിശുമരണനിരക്ക് കൂടുതലായതിനാല്‍ അക്കാലത്ത് കുട്ടികള്‍ മരിക്കുന്നത് പതിവായിരുന്നു.

  9. കടകളില്‍ നിന്നും വാങ്ങിക്കഴിക്കുന്ന ആഹാരം ഒരിക്കലും മുഖക്കുരു ഉണ്ടാക്കില്ല.ജനിതകപരമായും ഹോര്‍മോണുകളുടെ പ്രവത്തനഭലമായുമാണ് മുഖക്കുരു ഉണ്ടാകുന്നത്.

  10. ഒരു പുരുഷന്‍ ലൈംഗികതയെ പറ്റി ഓരോ 7 മിനിട്ടിലും ചിന്തിക്കുമെന്ന് പറയപ്പെടുന്നു..പക്ഷെ അത് വളരെ തെറ്റാണ് .

  ഒരു യുവാവ് ലൈംഗികതയെ പറ്റി ഓരോ 4,547 സെക്കണ്ടിലും ചിന്തിക്കുന്നു…