നിങ്ങള്‍ മാരുതി കാര്‍ ഉടമയാണോ ? കമ്പനി 70,000 കാറുകള്‍ തിരികെ വിളിക്കുന്നു..

373

swift

വയറിംഗിലെ പിഴവു മാറ്റാന്‍ മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2010 – 2013 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഡിസയര്‍, സ്വിഫ്റ്റ്, റിറ്റ്‌സ് മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

തിരിച്ചുവിളിച്ചിരിക്കുന്നതില്‍ 55,938 എണ്ണവും ഡിസയര്‍ ആണ്. 12,486 സ്വിഫ്റ്റുകളും 1,131 റിറ്റ്‌സ് കാറുകളും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. 2011 മാര്‍ച്ച് എട്ടിനും 2013 ഓഗസ്റ്റ് 11നും ഇടയില്‍ വിറ്റ വാഹനങ്ങളാണിവ.

മാരുതി സുസുക്കി ഡീലര്‍മാര്‍ കുഴപ്പമുള്ള വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെടുമെന്നും ഡീലര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യമായി കേടുപാടുകള്‍ തീര്‍ത്തു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മറ്റ് മോഡലുകളില്‍ പിഴവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.