നിങ്ങള്‍ വീട് വിട്ട് താമസിക്കുന്നവരാണോ?എങ്കില്‍ നിങ്ങളുടെ അവസ്ഥയും ഇതു തന്നെ.!

  0
  220

  r-living-on-your-own-large5701

  ജോലിക്ക് വേണ്ടി അല്ലെങ്കില്‍ പഠിക്കാന്‍ വേണ്ടി സ്വന്തം വീട് വിട്ടു താമസിക്കുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെയും അവസ്ഥ ഇതൊക്കെ തന്നെയായിരിക്കും…നിങ്ങള്‍ക്ക് എന്ത് കാര്യത്തിനു വേണ്ടിയായാലും കുറച്ചു നാളുകള്‍ക്ക് വേണ്ടി വീട്ടില്‍ നിന്നും അകന്നു താസിക്കേണ്ട ഒരു അവസ്ഥ വന്നാല്‍ നിങ്ങളുടെ വിചാരങ്ങളും ചിന്തകളും ഒക്കെ ഇങ്ങനെയായിരിക്കും…

  1. ഓരോ ദിവസവും നിങ്ങള്‍ക്ക് ഒരു യുദ്ധം തന്നെയായിരിക്കും. ഒരു ദിവസം എങ്ങനെയെങ്കിലും ഒന്ന് കടന്നു പോകാന്‍ നിങ്ങള്‍ പ്രാര്‍ഥിക്കും.

  2. നിങ്ങളുടെ അമ്മ ഉണ്ടാക്കുന്ന ഇഡ്ഡലിയും ചമ്മന്തിയും ഒക്കെ കഴിക്കാന്‍ നിങ്ങള്‍ കൊതിക്കും.

  3. നിങ്ങളുടെ മുറി അവിടെ കിടക്കുന്ന കട്ടില്‍..ഫാന്‍..എല്ലാം നിങ്ങള്‍ മിസ്സ്‌ ചെയ്യും.

  4. കൂട്ടുകാര്‍, ബന്ധുക്കള്‍ ഇവരെയൊക്കെ കാണാന്‍ നിങ്ങള്‍ കൊതിക്കും.

  5. 2 ദിവസം കൂടുതല്‍ അവധി കിട്ടിയാല്‍ വീട്ടില്‍ പോയി അടിച്ചു പൊളിക്കാന്‍ നിങ്ങള്‍ പ്രാര്‍ഥിക്കും.

  6. വെക്കേഷന് ടൂര്‍ പോകാനല്ല മറിച്ചു വീട്ടില്‍ പോയി സ്വന്തം മുറിയില്‍ ഒന്ന് സമാധാനമായി കിടന്നു ഉറങ്ങാനാകും നിങ്ങള്‍ ആഗ്രഹിക്കുക.

  7. സ്വന്തം ബാങ്ക് അക്കൗണ്ട്‌ നോക്കിയാല്‍ ഒറ്റ പൈസ കാണത്തില്ല. അവിടെ ഇരുന്നു കൊണ്ട് വീട്ടുകാരില്‍ നിന്ന് കടവും വാങ്ങാന്‍ കഴിയില്ല.!

  ഇങ്ങനെയൊക്കെയുള്ള ദുരവസ്ഥയാണ് വീട്ടില്‍ നിന്ന് മാറി താമസിക്കുന്ന അല്ലെങ്കില്‍ താമസിക്കേണ്ടി വരുന്ന ഓരോരുത്തര്‍ക്കും അനുഭവിക്കേണ്ടി വരുന്നത്…നിങ്ങളും അതില്‍ ഒരാളാണോ?