നിങ്ങള്‍ക്ക് മുന്നില്‍ ലോകം നമിക്കുന്നു – ബൈജു ജോര്‍ജ്ജ്

  149

  new

  വിപ്ലവം കൊണ്ട് ലോകത്തെ മാറ്റി മറിക്കല്‍ …!, കാലാ കാലങ്ങളായി പലരും പരീക്ഷിച്ചു വന്ന ഒരു സമര രീതി …!,

  കുറേപേര്‍ അതില്‍ വിജയിച്ചു .., കുറേപേര്‍ തോല്‍വിയുടെ രക്തസാക്ഷികളായി .., മറ്റു ചിലര്‍ വിപ്ലവ നായകന്‍മാരായി ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു …!

  ഗാന്ധിജി .., സുഭാഷ് ചന്ദ്രബോസ് .., ഭഗത് സിംഗ് …, ചെഗുവേര …, മാവോസിംഗ് …, ആ ചങ്ങല നീളുന്നു …!

  ചിലര്‍ രക്ത രഹിത വിപ്ലവത്തിലൂടെ ലോകത്തെ കീഴ്‌മേല്‍ മറിച്ചു …!, മറ്റു ചിലര്‍ രക്തരൂക്ഷ വിപ്ലവത്തിലൂടെ .., ലോകത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശ്രമിച്ചു ..!

  കാലം അതിന് എല്ലാത്തിനും മൂകസാക്ഷിയായി നിലകൊണ്ടു .., അവരവരുടെ വിപ്ലവങ്ങളുടെ പര്യവസാനം എന്തായിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചു …!

  എന്നാല്‍ നിരപരാധികളെ .., ഒരു കശാപ്പുകാരന്റെ ലാഘവത്തോടെ കഴുത്തര്‍ത്തു കൊല്ലുന്ന .., ഈ ക്രൂരതക്ക് എന്ത് വിശദീകരണമാണ് കാലം നല്‍കുക ..? ചോര ചിന്തപ്പെട്ട ആ നിരപരാധികളുടെ രക്തത്തിലൂടെ .., എന്ത് ആശയങ്ങളാണ് ഐ .എസ്. എന്ന ഭീകര സംഘടന വെളിവാക്കാന്‍ ശ്രമിക്കുന്നത്…?

  സ്വന്തം സഹജീവികളുടെ കഴുത്തില്‍ കത്തിവെച്ചുകൊണ്ട് ..; ലോകത്തിനു നേരെ വെല്ലു വിളിക്കുന്ന ആ നരാധമന്‍മാരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് …?. പൈശാചികതയുടെ മൂര്‍ത്തിഭാവമെന്നൊ …?

  ക്രൂരതയുടെ അവസാനവാക്കായ ഈ പ്രവര്‍ത്തിയിലൂടെ എന്താണ് ഇവര്‍ ലക്ഷ്യമിടുന്നത് ..?

  സ്വന്തമായ ഒരു രാഷ്ട്രമോ ..? അതോ സ്വന്തം ആശയങ്ങളുടെ വിപുലീകരണമോ ..?അതിന് നിരപരാധികളുടെ രക്തം ചീന്തിക്കൊണ്ട് ലോകത്തെ മുഴുവന്‍ .., തങ്ങളുടെ ധാര്‍ഷ്ടത്തെ ഉയര്‍ത്തിക്കാണിച്ചു വെല്ലു വിളിച്ചു കൊണ്ടല്ല ..!

  ഭീകരത കൊണ്ടും .., തീവ്രവാദം കൊണ്ടും ഒരാളും ഒന്നും നേടിയിട്ടില്ല .. നേടാന്‍ സാധിക്കുകയുമില്ല …!

  കഴുത്തറക്കപ്പെടുന്നവന്റെ മനോവികാരം …, അവരുടെ കുടുംബങ്ങളുടെ തോരാത്ത കണ്ണുനീര്‍ ..!, ബലിപീഠത്തിലേക്ക് തലവെച്ചു കൊടുക്കാന്‍ വരി നില്‍ക്കപ്പെടുന്നവന്റെ മനോവ്യഥ ..?.., അവസാനം കശാപ്പുകാരന്റെ കത്തിക്കു മുന്നില്‍ .., ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ചു കൊണ്ട് ..; കഴുത്തറ്റ് വീഴുമ്പോള്‍ …., ആര് .., എന്താണ് നേടുന്നത് …?

  നശ്വരമായ ഈ ലോകത്ത് .., അനശ്വരതക്ക് വേണ്ടിയുള്ള മൂഡമായ വിലപേശല്‍ …!

  അതിര്‍ത്തി തിരിച്ച് .., രാജ്യങ്ങള്‍ സ്വന്തമാക്കി വെക്കാന്‍ …., നമ്മള്‍ സൃഷ്ടിച്ചതാണോ .., ഈ ഭൂമി …?

  ഈ ലോകം അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് .., അതിനു വേണ്ടിത്തന്നെയാണ് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നതും ..!

  വ്യവസ്ഥിതികള്‍ മാറണം ….!, നിയമങ്ങള്‍ കാലാകാലങ്ങളില്‍ പരിവര്‍ത്തനം ചെയ്യപ്പെടണം .., എന്നാല്‍ അതിനു വേണ്ടത് നിരപരാധികളുടെ രക്തംചിന്തിക്കൊണ്ടല്ല …!

  ഈ ഭൂലോകത്തിലെ ഒരു നിസ്സാര ഇട്ടാവട്ടത്തു വരുന്ന .., ഈ ഭീകരരുടെ ആസ്ഥാനത്തിന്റെ തായ് വേര് അറുക്കുവാന്‍ .., എന്തേ ശക്തി കൊണ്ടും .., സമ്പത്തു കൊണ്ടും ഊറ്റം കൊള്ളുന്ന ഭീമന്‍മാര്‍ക്ക് കഴിയുന്നില്ല ..? ഇനിയും എത്രയോ നിരപരാധികളുടെ രക്തം ചിന്തിയാലാണ് ഈ ലോകം കണ്ണ് തുറക്കുക ..?

  ആര്‍ക്കോ വേണ്ടി സ്വജീവന്‍ ബലികൊടുത്ത ആ ധീര യോദ്ധാക്കള്‍ക്കു മുന്നില്‍ എന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം …!

  അവര്‍ക്കൊപ്പം ദൈവമുണ്ട് …, ദൈവത്തിന്റെ ആ ആപ്തവാക്യവും ..!

  ”വാളെടുത്തവന്‍ …വാളാലേ …..!’