നല്ലൊരു Italian Erotic- Giallo ചിത്രം പരിചയപ്പെടുത്തുകയാണ്. 70-ൽ ഇറങ്ങിയ ചിത്രമാണെന്ന് കരുതി ആരും ഈ ചിത്രം കാണാതിരിക്കരുത്. കാരണം നിങ്ങൾ ഊഹിക്കുന്നതിൽ അപ്പുറമാണ് ഈ സിനിമയുടെ ട്വിസ്റ്റുകൾ.

Lo strano vizio della Signora Wardh(1971)🔞
Country :Italy 🇮🇹

ഭർത്താവ് അറിയാതെയുള്ള അവിഹിതബന്ധം. പണം തന്നില്ലെങ്കിൽ ഈ രഹസ്യം ഭർത്താവിനെ വെളിപ്പെടുത്തുമെന്നുള്ള ഒരു അജ്ഞാതന്റെ ഭീഷണി. ആ അജ്ഞാതൻ തന്റെ മുൻകാമുകൻ ജീൻ ആയിരിക്കുന്നമെന്നുള്ള സംശയത്തിലാണ് ജൂലി. വിയന്ന നഗരത്തിൽ എത്തിയത് മുതൽ അയാൾ അവളെ Stalk ചെയ്യുകയാണ്. ദുരുപയോഗം ചെയ്യുന്ന സ്വഭാവമുള്ള അയാളുമായി അത്ര നല്ല അനുഭവമല്ലായിരുന്നു ഭൂതകാലത്തിൽ ജൂലിക്ക് ഉണ്ടായിരുന്നത്.അയാളിൽ നിന്നും രക്ഷ നേടാനായിരുന്നു ജൂലി നീലിനെ വിവാഹം കഴിച്ചത് തന്നെ. എന്നാൽ ഭർത്താവിൽ നിന്നും വേണ്ടത്ര പരിഗണന ലഭിക്കാതെ വന്നപ്പോൾ ആയിരുന്നു ജൂലി ഉറ്റ സുഹൃത്ത് ആയ കാരോൾ വഴി അവളുടെ കസിൻ ആയ ജോർജിനെ പരിചയപ്പെടുന്നുത്. അത് അവിവിഹിതബന്ധമാകാൻ അധികം താമസമുണ്ടായില്ല.

അജ്ഞാതനിൽ നിന്ന് കിട്ടിയ ഈ ബ്ലാക്‌മെയ്ൽ സുഹൃത്ത് ആയ കരോളിനോട് ജൂലി പറഞ്ഞപ്പോൾ, പരിഹാരമായി ആ പണവുമായി അവൾക്ക് പകരം താൻ പോകാമെന്ന് കരോൾ അവളോട് പറയുന്നു. എന്നാൽ പിന്നീട് ജൂലി അറിയുന്നത് കഴുത്തറുത്ത് കൊല്ലപ്പെട്ട കരോളിന്റെ മരണവാർത്ത ആയിരുന്നു.

കൊലയുടെ രീതി പ്രകാരം വിയന്ന നഗരത്തിൽ സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച കൊല്ലുന്ന ഒരു സീരിയൽ കില്ലർ ആണ് കരോളിന്റെ കൊലപാതകത്തിന്റെ പിന്നിലെന്നും പോലീസിൽ നിന്നും ജൂലി അറിയാൻ ഇടയാകുന്നു. ഒട്ടും താമസിക്കാതെ ആ കില്ലർ തന്റെ മുൻകാമുകൻ ആയിരിക്കുമെന്ന് സംശയത്തിന്റെ പേരിൽ ജൂലി പോലീസിനോട് പരാതിപ്പെടുന്നു.എന്നാൽ തെളിവുകളുടെ അഭാവത്തിൽ പോലീസ് അയാളെ വെറുതെ വിടുന്നു.

എന്നാൽ അക്ഷരാർത്ഥത്തിൽ ജൂലിയെ ഞട്ടിച്ച കൊണ്ട് അവളുടെ മുൻ കാമുകനും കൊല്ലപ്പെടുകയാണ്. അപ്പോൾ പിന്നെ ആരാണ് കൊലയാളി? വിയന്ന നഗരത്തെ വിറപ്പിക്കുന്ന സീരിയൽ കില്ലറും കരോളിന്റെ കില്ലറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?.. എന്തിനാണ് ആ കില്ലർ ജൂലിയെ വേട്ടയാടുന്നത്? ഇതൊക്കെ അറിയാൻ ബാക്കി സ്‌ക്രീനിൽ.ആരായിരിക്കും കൊലയാളിയെന്ന് ആദ്യാവസാന വരെ പിടി തരാത്ത കഥാവതരണം.

പറഞ്ഞപോലെ നിങ്ങളുടെ ഊഹത്തിനും അപ്പുറമാണ് ഈ സിനിമയുടെ ക്ളൈമാക്സിലെ ട്വിസ്റ്റുകൾ. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ് Nora Orlandi യുടെ മ്യൂസിക് ആയിരുന്നു.ഇതിലെ സൗണ്ട്ട്രാക്ക് Quentin Tarantino തന്റെ Kill Bill: Volume 2 മൂവിയിലും ഉപയോഗിച്ചിട്ടുണ്ട് (17:12 =Bill ലും Budd ഉം വരുന്ന സീനിൽ ).Anyway, ഇറ്റാലിയൻ Giallo ചിത്രങ്ങളുടെ സുവർണ കാലഘട്ടത്തിൽ(1960-75) അടയാളപെടുത്തിയ ഒരു മികച്ച സൃഷ്ടി തന്നെയാണ് Sergio Martino സംവിധാനം ചെയ്ത ഈ ചിത്രം.

Leave a Reply
You May Also Like

തന്നെ തോൽപിച്ച RRR ടീമിനെ അഭിനന്ദിക്കുന്ന ലോകപ്രശസ്ത ഗായിക റിഹാനയുടെ വീഡിയോ വൈറലാകുന്നു

RRR-ലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബൽ അവാർഡ് ലഭിച്ചത് ഏറെ സന്തോഷം നൽകുന്ന…

ഈ വർഷം കാർത്തിയുടെ കരിയറിലെ തന്നെ മികച്ച വർഷങ്ങളിൽ ഒന്നാണ്.

Sreeram Subrahmaniam പി എസ് മിത്രൻ സ്കോർ ചെയ്യുന്നത് പുള്ളി തിരഞ്ഞെടുക്കുന്ന സബ്ജെക്ട്സിൽ ആണ്. നമ്മൾ…

സ്ക്രിപ്റ്റിന് ആവശ്യമായ ഘട്ടത്തിൽ അൽപ്പസ്വൽപ്പം ഗ്ലാമറസായി അഭിനയിക്കാനും ശ്രീവിദ്യ തയ്യാറായിട്ടുണ്ട്

Moidu Pilakkandy മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൗന്ദര്യധാമങ്ങളിലൊരാളും ഒരുകാലത്തെ ടോപ്പ് ഹീറോയിനുമായ ശ്രീവിദ്യാമ്മ സ്ക്രിപ്റ്റിന്…

തൊണ്ണൂറുകളിേലേക്ക് കൊണ്ട് ഫോര്‍ മ്യൂസിക്സിന്‍റെ സംഗീതം; ‘സമാധാന പുസ്‍തക’ത്തിലെ പാട്ടെത്തി

നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ സമാധാന പുസ്തകം’.