നിങ്ങ പാല്‍ ഐസ് തിന്ന്ക്ക…?

0
453

01

ഹായ് ഐസുമായി ‘ഐസാരന്‍’ വരുന്നുണ്ട് ….

കാലി ടിന്നില്‍ കയറിട്ടു കുടുക്കിയുള്ള ആ ‘ടര്‍ര്‍ര്‍ര്‍ര്‍……. ശബ്ദം അങ്ങ് ദൂരത്തുന്നേ കേള്‍ക്കാം….

സ്‌കൂളില്‍ ഇന്റെര്‍വെല്‍ ബെല്ലടിച്ചാല്‍ പിന്നെ മതിലിന് പുറത്ത് കാത്തിരിക്കുന്ന ഐസുകാരനെ ലക്ഷ്യമാക്കിയാ ഓട്ടം…..

അങ്ങാടീന്നു സാധനങ്ങള്‍ വാങ്ങിയതിന്റെ ബാക്കി ചില്ലറ ഉമ്മ ചോദിക്കാന്‍ മറന്നു പോയാല്‍ പിന്നത് ഐസുകാരനുള്ളതാ….

ഇനിയിപ്പോ സ്വന്തമായിട്ട് 50 പൈസാ എടുക്കനില്ലാത്തപ്പോ പേടിക്കാനൊന്നും ഇല്ലാ … ഷെയറിടാന്‍ ആളുണ്ടാവും …… പക്ഷെ ആ ഐസ് ഷെയര്‍ ഇട്ടവര്‍ മാറി മാറി ‘നൊട്ടി നുണയണമെന്ന്’ മാത്രം …..

(…അന്നിന്നത്തെപോലെ കീടാണു ഒന്നും ഇല്ലായിരുന്നോ…?
അതോ കീടാണുക്കള്‍ക്ക് ഡെറ്റോളിന്റേം ലൈഫ്‌ബോയിന്റെം മാര്‍ക്കറ്റിനെ കുറിച്ച് വല്യ പിടിപാടൊന്നും ഇല്ലായിരുന്നോ എന്തോ…….)

അങ്ങിനെ ഐസ് തീര്‍ന്നാലും …ടണ്‍ കണക്കിന് ഫണ്‍ പിന്നേം ബാക്കിയാ… വേറൊന്നുമല്ല …ഐസിന്റെ ‘കോല്‍’ ആണ് പിന്നത്തെ താരം.. ഐസുകാരന്‍ പോയാല്‍ പിന്നെ അവിടം വീണു കിടക്കുന്ന കോല്‍ എല്ലാം ശേഖരിച്ച് ഒരു കളിയുണ്ട്. ആ കോല്‍ എല്ലാം കൂടെ നിലത്തിട്ട് മറ്റുള്ളതിനിളക്കം തട്ടാതെ ഓരോന്നും വേര്‍ തിരിച്ചെടുക്കുന്ന ഒരു കളി…

പ്രത്യേകം ശ്രദ്ധിക്കുക : ഹോര്‍ലിക്‌സ് ഐസിന് വിലകൂടുതല്‍ ആയതിനാല്‍ വിശേഷ ദിവസങ്ങളില്‍ മാത്രമേ സപ്ലൈ ഉണ്ടായിരിക്കുകയുള്ളു …