01

ഹായ് ഐസുമായി ‘ഐസാരന്‍’ വരുന്നുണ്ട് ….

കാലി ടിന്നില്‍ കയറിട്ടു കുടുക്കിയുള്ള ആ ‘ടര്‍ര്‍ര്‍ര്‍ര്‍……. ശബ്ദം അങ്ങ് ദൂരത്തുന്നേ കേള്‍ക്കാം….

സ്‌കൂളില്‍ ഇന്റെര്‍വെല്‍ ബെല്ലടിച്ചാല്‍ പിന്നെ മതിലിന് പുറത്ത് കാത്തിരിക്കുന്ന ഐസുകാരനെ ലക്ഷ്യമാക്കിയാ ഓട്ടം…..

അങ്ങാടീന്നു സാധനങ്ങള്‍ വാങ്ങിയതിന്റെ ബാക്കി ചില്ലറ ഉമ്മ ചോദിക്കാന്‍ മറന്നു പോയാല്‍ പിന്നത് ഐസുകാരനുള്ളതാ….

ഇനിയിപ്പോ സ്വന്തമായിട്ട് 50 പൈസാ എടുക്കനില്ലാത്തപ്പോ പേടിക്കാനൊന്നും ഇല്ലാ … ഷെയറിടാന്‍ ആളുണ്ടാവും …… പക്ഷെ ആ ഐസ് ഷെയര്‍ ഇട്ടവര്‍ മാറി മാറി ‘നൊട്ടി നുണയണമെന്ന്’ മാത്രം …..

(…അന്നിന്നത്തെപോലെ കീടാണു ഒന്നും ഇല്ലായിരുന്നോ…?
അതോ കീടാണുക്കള്‍ക്ക് ഡെറ്റോളിന്റേം ലൈഫ്‌ബോയിന്റെം മാര്‍ക്കറ്റിനെ കുറിച്ച് വല്യ പിടിപാടൊന്നും ഇല്ലായിരുന്നോ എന്തോ…….)

അങ്ങിനെ ഐസ് തീര്‍ന്നാലും …ടണ്‍ കണക്കിന് ഫണ്‍ പിന്നേം ബാക്കിയാ… വേറൊന്നുമല്ല …ഐസിന്റെ ‘കോല്‍’ ആണ് പിന്നത്തെ താരം.. ഐസുകാരന്‍ പോയാല്‍ പിന്നെ അവിടം വീണു കിടക്കുന്ന കോല്‍ എല്ലാം ശേഖരിച്ച് ഒരു കളിയുണ്ട്. ആ കോല്‍ എല്ലാം കൂടെ നിലത്തിട്ട് മറ്റുള്ളതിനിളക്കം തട്ടാതെ ഓരോന്നും വേര്‍ തിരിച്ചെടുക്കുന്ന ഒരു കളി…

പ്രത്യേകം ശ്രദ്ധിക്കുക : ഹോര്‍ലിക്‌സ് ഐസിന് വിലകൂടുതല്‍ ആയതിനാല്‍ വിശേഷ ദിവസങ്ങളില്‍ മാത്രമേ സപ്ലൈ ഉണ്ടായിരിക്കുകയുള്ളു …

You May Also Like

വെബ്സൈറ്റുകളുടെ ഭൂതകാലത്തേക്ക് ഒരു യാത്ര..!

ചില ഇംഗ്ലീഷ് സിനിമകളിലും കോമഡി ഷോകളിലുമെല്ലാം ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കാന്‍ സഹായിക്കുന്ന ടൈം മെഷീന്‍ എന്ന യന്ത്രത്തെ നിങ്ങള്‍ കണ്ടു കാണുമല്ലോ. കാണുക മാത്രമല്ല അതുപോലൊരു മെഷീന്‍ സ്വന്തമാക്കാന്‍ പോലും നിങ്ങള്‍ കൊതിച്ചിട്ടുണ്ടാവണം അല്ലേ, ഹോ ഇതൊക്കെ ഇപ്പോള്‍ നടക്കാന്‍ പോകുന്ന കാര്യമാണോ എന്ന് പറഞ്ഞ് നെറ്റി ചുളിക്കാന്‍ വരട്ടെ.

ആരോടും പറയാൻ പാടില്ലാത്ത നിങ്ങളുടെ ‘ആ’ 5 രഹസ്യങ്ങൾ.. !

നമുക്കറിയാവുന്ന വിവരങ്ങൾ സ്വയം സൂക്ഷിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ ആരോടും പറയാൻ പാടില്ലാത്ത ചില…

ഗൃഹാതുരത്വം തോന്നുന്നു ? ഭൂതകാലത്തെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം

90% ആളുകളും സ്ഥിരമായി ഗൃഹാതുരത്വം അനുഭവിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ എല്ലായ്പ്പോഴും ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന…

മുത്തച്ഛന്‍മാരുടെ കംപ്യൂട്ടര്‍ ക്ലാസ്

കൊച്ചുകുട്ടികളെ കൈപിടിച്ച് അക്ഷരമെഴുതിക്കുന്നതു പോലെയായിരുന്നു, മുത്തച്ഛന്‍മാര്‍ക്കുള്ള കമ്പ്യൂട്ടറിന്റെ മൗസ് ഉപയോഗിക്കാനുളള ക്ലാസ്. വീട്ടിലെ കമ്പ്യൂട്ടര്‍ അറിയാവുന്ന എല്ലാവരും കൈ പിടിച്ചാണ് മൌസ് ഉപയോഗിക്കാനും ക്ലിക്ക് ചെയ്യാനുംപഠിപ്പിച്ചത്.