നിയമവിരുദ്ധ ഡൌണ്‍ലോഡും കോപ്പിറൈറ്റ് നിയമവും – വിശദമായ പഠനം

181

01

കോളേജ് ക്ലാസുകളില്‍ നമ്മളും സുഹൃത്തുക്കളും സ്ഥിരമായി ചര്‍ച്ച ചെയ്യുന്ന കാര്യമായിരിക്കും തലേദിവസം റിലീസായ അല്ലെങ്കില്‍ ഇതുവരെ റിലീസ് പോലും ആവാത്ത ചിത്രങ്ങളുടെ അല്ലെങ്കില്‍ ഗാനങ്ങളുടെ കോപ്പികള്‍ ടോറന്റ് സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ച്. പലരും താനാദ്യം ഡൌണ്‍ലോഡ് ചെയ്തെന്ന തരത്തില്‍ അഭിമാനത്തോടെ അക്കാര്യം പറയുന്നത് കാണാം. എന്നാല്‍ തങ്ങള്‍ ചെയ്യുന്നത് എത്രത്തോളം ഭയാനകമായ കുറ്റമാണ് ചെയ്യുന്നതെന്ന് താഴെയുള്ള ചാര്‍ട്ട് കണ്ടാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും.

ഇത്തരം കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ തങ്ങളെ തേടി ഒരിക്കലും ഇത്തരം ശിക്ഷകള്‍ വരില്ലെന്ന ചിന്തയായിരിക്കാം ചിലരെ വീണ്ടും ഇത്തരം കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സ്വീഡനില്‍ ഈയടുത്താണ് കേവലം 30 ഗാനങ്ങള്‍ നിയമവിരുദ്ധമായി ഡൌണ്‍ലോഡ് ചെയ്തു എന്ന കാരണത്താല്‍ 675,000 ഡോളര്‍ പിഴയടക്കാന്‍ കോടതി വിധിച്ചത്.

അത് കൊണ്ട് തന്നെ ഇപ്പോഴും യുടോറന്റ്, ബിറ്റ് ടോറന്റ് സൈറ്റുകള്‍ ഓണായിരിക്കുന്ന സിസ്റ്റം വെച്ച് ഇത് വായിക്കുന്ന മാന്യ വ്യക്തികള്‍ ആ ടോറന്റ് അല്‍പ സമയത്തേക്ക് എങ്കിലും ഓഫ് ചെയ്യുക.