Share The Article

arya915093411

ഒടുവില്‍  മീഗമാന്‍ തീയറ്ററില്‍ എത്തി. ആര്യ നായകനാകുന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടത്ര പണമില്ലാതെ  നിര്‍മാതാവ് ഹിതേഷ് വഴിമുട്ടി നില്‍ക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് മുടങ്ങുമെന്ന സാഹചര്യത്തില്‍ ആര്യ നേരിട്ട് ഇടപ്പെടുകയായിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള തന്റെ പ്രതിഫലം വേണ്ടെന്നുവക്കുകയും റിലീസിനുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു ആര്യ മീഗമാന്‍ തീയറ്ററുകളില്‍ എത്തിച്ചു.

ആര്യ തന്റെ രക്ഷകനായെന്നാണ് നിര്‍മാതാവ് പറയുന്നത്. വര്‍ഷങ്ങളോളം സിനിമാരംഗത്തുണ്ടെങ്കിലും ആര്യയെ പോലെ ഒരാളെ ഇതിന് മുന്‍പ് താന്‍ കണ്ടിട്ടില്ലെന്നും ഹിതേഷ് പറഞ്ഞു. മുന്‍പിറങ്ങിയ ചിത്രമായ വന്‍മം പരാജയപ്പെട്ടതാണ് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കിയതെന്നും ഹിതേഷ് പറഞ്ഞു.