Featured
‘നിറം’ മങ്ങുന്ന സര്‍ക്കാര്‍ ജോലികള്‍ – ‘സുരക്ഷിത’മല്ലാതാകുന്ന ജീവിതവും!
സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ അനിശ്ചിത കാല സമരം തുടരുകയാണ്. സമരം ചെയ്യുന്നത് ശരിയോ തെറ്റൊ എന്ന് പരിശോധിക്കുന്നില്ല. അവര്‍ ജീവനക്കാര്‍ ആയതിനാല്‍ അതൊരു പക്ഷെ ആവശ്യമായേക്കാം. എങ്കിലും അതില്‍ സമരം ചെയ്യേണ്ടതില്ല എന്ന് കരുതുന്നവര്‍ കുറെ പേര് കാണാതിരിക്കില്ല; എന്നാല്‍ സര്‍വീസ് സംഘടനകള്‍ എന്ന ചില “ഘടന”കള്‍ക്ക് അകത്തു പെട്ടുപോയ അവര്‍ക്ക് സമരത്തില്‍നിന്നും മാറിനില്ക്കാന് നിര്വ്വാഹമില്ലാത്തതിനാല് അവരും “സഹകരിക്കുന്നു” എന്ന് മാത്രം. സര്‍ക്കാര്‍ ജോലിചെയ്തു ജീവിതം പുലര്‍ത്തുന്ന ഒട്ടനവധി നല്ല സുഹൃത്തുക്കളെ എനിക്കറിയാം. അവര്‍ മിക്കവാറും തങ്ങളുടെ ജോലിയോട് പരമാവധി കൂറ് പുലര്ത്തുന്നവന്നവരാണ് താനും. അത്തരം ആളുകളോട് ആദരവും ബഹുമാനവും വച്ച് പുലര്‍ത്തിക്കൊണ്ട് തന്നെ ചില കാര്യങ്ങള്‍ പങ്കുവെക്കാന്‍ മുന്‍കൂര്‍ അനുമതി തേടുകയാണ്. ഇത് സമരം പൊളിക്കാനുള്ള സര്‍ക്കാര്‍ ഉദ്ദേശത്തെ പിന്തുണക്കാനോ ജീവനക്കാരെ അധിഷേപിക്കാനോ ഉള്ള ശ്രമമായിട്ട് ദയവായി കാണരുത്.
128 total views, 1 views today

സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ അനിശ്ചിത കാല സമരം തുടരുകയാണ്. സമരം ചെയ്യുന്നത് ശരിയോ തെറ്റൊ എന്ന് പരിശോധിക്കുന്നില്ല. അവര്‍ ജീവനക്കാര്‍ ആയതിനാല്‍ അതൊരു പക്ഷെ ആവശ്യമായേക്കാം. എങ്കിലും അതില്‍ സമരം ചെയ്യേണ്ടതില്ല എന്ന് കരുതുന്നവര്‍ കുറെ പേര് കാണാതിരിക്കില്ല; എന്നാല്‍ സര്‍വീസ് സംഘടനകള്‍ എന്ന ചില “ഘടന”കള്‍ക്ക് അകത്തു പെട്ടുപോയ അവര്‍ക്ക് സമരത്തില്‍നിന്നും മാറിനില്ക്കാന് നിര്വ്വാഹമില്ലാത്തതിനാല് അവരും “സഹകരിക്കുന്നു” എന്ന് മാത്രം. സര്‍ക്കാര്‍ ജോലിചെയ്തു ജീവിതം പുലര്‍ത്തുന്ന ഒട്ടനവധി നല്ല സുഹൃത്തുക്കളെ എനിക്കറിയാം. അവര്‍ മിക്കവാറും തങ്ങളുടെ ജോലിയോട് പരമാവധി കൂറ് പുലര്ത്തുന്നവന്നവരാണ് താനും. അത്തരം ആളുകളോട് ആദരവും ബഹുമാനവും വച്ച് പുലര്‍ത്തിക്കൊണ്ട് തന്നെ ചില കാര്യങ്ങള്‍ പങ്കുവെക്കാന്‍ മുന്‍കൂര്‍ അനുമതി തേടുകയാണ്. ഇത് സമരം പൊളിക്കാനുള്ള സര്‍ക്കാര്‍ ഉദ്ദേശത്തെ പിന്തുണക്കാനോ ജീവനക്കാരെ അധിഷേപിക്കാനോ ഉള്ള ശ്രമമായിട്ട് ദയവായി കാണരുത്.
പങ്കാളിത്ത പെന്ഷന് നടപ്പില്‍ വരുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷത്തുകള്‍ ഏതു വിധേനയാണ് കേരളത്തിന്റെ തൊഴില്‍ രംഗത്തെ ബാധിക്കുക, അത് തൊഴില്‍ എടുത്തു ജീവിക്കുന്ന വരും തലമുറകളുടെ തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കില്ലേ എന്നൊക്കെയുള്ള ആശങ്കകള്‍ പങ്കുവെക്കപ്പെടെണ്ടതു തന്നെ. ഇവയൊക്കെ യാഥാര്‍ത്ഥ്യം ആണെന്നിരിക്കെത്തന്നെ മറ്റു ചില സത്യങ്ങളും നമ്മള് തിരിച്ചറിയണം. സര്‍ക്കാര്‍ തൊഴില്‍ മാത്രമാണ് തൊഴില്‍ എന്നും മറ്റു തൊഴിലുകള്‍ തീരെ “സുരക്ഷിതം”അല്ലെന്നുമുള്ള ചിന്ത എങ്ങിനെയാണ് നമ്മളില്‍ കടന്നു കൂടിയത് ? ദൌര്‍ഭാഗ്യ’വശാല്‍ നമ്മളില്‍ അങ്ങിനെ ഒരു ധാരണ ഉണ്ടായിട്ടുണ്ട്. സര്‍വ്വീസില്‍ ഉള്ള ജീവനക്കാര്‍ കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ രണ്ടു ശതമാനം പോലും വരുന്നില്ല എന്നത് കൊണ്ട് തന്നെ ഇത് കേരളത്തിന്റെ ഒന്നാകെയുള്ള തൊഴില്‍ രംഗത്തെ ബാധിക്കും എന്ന് പറയുന്നതിലെ സാംഗത്യം പിടികിട്ടുന്നില്ല. അതില്‍ ഒരു ഭീഷണിയുടെ സ്വരം കാണാതിരിക്കാനും കഴിയില്ല; കാരണം മറ്റെതു തൊഴില്‍ എടുക്കുന്നവനും സര്‍ക്കാര്‍ ജീവനക്കാരെ ആശ്രയിച്ചേ തീരൂ എന്ന നിസ്സഹായത കൊണ്ടു ജനങ്ങള്‍ ഏതു വിധേനയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം നിന്നെ മതിയാകൂ എന്ന അവസ്ഥ. അതുകൊണ്ടുതന്നെ അവര്‍ ചെയ്യുന്ന സമരം ന്യായമോ അന്യായമോ എന്ന് വിവേചിച്ചു അറിയാനുള്ള അവകാശം പൊതു ജനത്തിനു ഇല്ല എന്ന ധാര്‍ഷ്ട്യം കലര്‍ന്ന ഭീഷണിക്കു വശംവദരാകുകയല്ലതെ മറ്റു മാര്‍ഗ്ഗമില്ല എന്ന അവസ്ഥ ഉണ്ടാകുന്നു. നിങ്ങള്‍ ഏതൊരു തൊഴില്‍ ചെയ്യുകയാണെങ്കിലും അല്ലെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെ ആശ്രയിച്ചേ തീരൂ എന്ന് വന്നാല്‍ പിന്നെ എങ്ങിനെ നമുക്ക് ജീവനക്കാര്‍ക്ക് എതിരെ നില്ക്കാന് കഴിയും ? ഇവിടെ സര്‍ക്കാര്‍ ജോലി ചെയ്യുന്നവരുടെ “സുരക്ഷിതത്വവും” അല്ലാത്തവരുടെ നിസ്സഹായതയും നമ്മള് വെവ്വേറെ കാണുന്നു.
അഭ്യസ്തവിദ്യരായ നമ്മുടെ സ്വപ്നജോലി എന്ന് പറയുന്നത് സര്‍ക്കാര്‍ ജോലിതന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല .നമ്മള് കൂടെ കൂടെ പി.എസ്.സി പരീക്ഷ എഴുതുന്നതും ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുന്നതും ഒക്കെ “സുരക്ഷിത”മായ ഈ സൗകര്യം തരപ്പെടുത്താനല്ലാതെ മറ്റെന്തിനാണു. ഏതൊക്കെ കാര്യങ്ങള്‍ക്ക് പ്രൈവറ്റ് മേഖലയെ ആശ്രയിചാലും ജോലിയുടെ കാര്യത്തില്‍ ഇപ്പോഴും മലയാളിക്ക് സര്‍ക്കാര്‍ പ്രതിപത്തി കൂടുതല്‍ ആകുന്നതു എന്തുകൊണ്ടാണ് ? ഈ അവസരത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് കൂടുതല്‍ കൗതുകകരമായിരിക്കുമെന്നു തോന്നുന്നു. പ്രൈവറ്റ് സെക്ടറില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യം സംമാതിക്കുമ്പോള് തന്നെ നമ്മള് അത്തരം തൊഴിലിലേക്ക് തിരിയുന്നത് സര്‍ക്കാര്‍ ജോലി ലഭിക്കാതെ വരുമ്പോള്‍ മാത്രമാണ്. സര്‍ക്കാര്‍ ജോലികള്‍ക്ക് ഒന്നാം സ്ഥാനവും പ്രൈവറ്റ് ജോലികള്‍ക്ക് രണ്ടാം സ്ഥാനവും കല്‍പ്പിക്കുന്നതിലെ ഗുട്ടന്‍സ് എന്താണ്. സമരത്തെ അനുകൂലിക്കുന്ന ചിലരെങ്കിലും പറയുന്നത് പ്രവറ്റ് മേഖലയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നു; അവര്‍ക്കിടയില്‍ പിടിച്ചുനില്ക്കാന് സര്‍ക്കാര്‍ ജീവനക്കാര്‍ പെടാപാട് പെടുന്നു എന്നും മറ്റുമാണു. എന്നാല്‍ പിന്നെ അത്തരം ജോലികള്‍ ചെയ്യാതെ ഇവര്‍ സര്‍ക്കാര്‍ ജോലിതന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്. തൊഴിലിനു വേണ്ടി സമരം ചെയ്യുകയും ജോലി ലഭിച്ചാല്‍ സര്‍ക്കാര്‍ കസേരയില്‍ ഇരുന്നു പിന്നീടുവരുന്ന തൊഴില്‍ സമരക്കാരെ കൈകാര്യം ചെയ്യാന്‍ നടപടി എടുക്കുകയോ അവരെ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന ഈ “സുരക്ഷിത” ജോലിക്കാരെ എന്താണ് വിളിക്കേണ്ടത്. ഇത്തരം ആളുകളാണ് ഇപ്പോള്‍ വരാനിരിക്കുന്ന ജീവനക്കാരുടെ ഭാവിയെചൊല്ലി വേവലാതിപ്പെടുന്നത്.
സ്വകാര്യ മേഖലയില്‍ നല്ല പെയ്മെന്റുകള്‍ കിട്ടുമ്പോള്‍ അത് അവഗണിച്ചു സര്‍ക്കാര്‍ സേവ ചയ്യാന് മാത്രം ഇറങ്ങിത്തിരിക്കുന്നത് പൊതുജനങ്ങളുടെ കാര്യങ്ങള്‍ ശരിയാംവണ്ണം നിര്‍വ്വഹിച്ചു നല്‍കാനുള്ള ശുഷ്കാന്തി കൊണ്ടൊന്നും ആയിരിക്കില്ലല്ലോ. അങ്ങിനെ എങ്കില്‍ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള പ്രത്യേകത എന്താണു? അവ എന്തെല്ലാം ആണെന്നു നമുക്കൊന്ന് പരിശോധിക്കാം.ഒന്നാമതായി ജോലിയിലെ കൃത്യമായ സമയക്രമം, പിന്നെ ആവശ്യത്തിനു അവധിദിവസങ്ങള്‍ , മെച്ചമായ ശമ്പളവ്യവസ്ഥ ,ഇന്‍ക്രിമെന്റുകള്‍ ,വിവിധ അലവന്‍സുകള്‍, ബത്തകള്‍, ബോണസ്, ശമ്പളതോടെയുള്ള അവധി ദിവസങ്ങള്‍, പെന്ഷന്, ആശ്രിതര്‍ക്ക് ജോലി,സര്‍ക്കാര്‍ തലത്തിലെ മറ്റു സേവനങ്ങള്‍ക്ക് മുന്‍ഗണന മറ്റു ആനുകൂല്യങ്ങള്‍ എന്നിങ്ങനെ സൗകര്യങ്ങള്‍ നിരവധിയാണ്.(ഇതൊക്കെയും നിരന്തരമായ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും നേടിയെടുത്തതാണ് എന്ന് സമരക്കാര്‍ അവകാശപ്പെടുമായിരിക്കും.അല്ലെന്നു പറയുന്നില്ല).ഇത്തരത്തില്‍ ഉള്ള ജോലി ലഭിക്കാന്‍ ആരാണു ആഗ്രഹിക്കാതിരിക്കുക. ഈ വക പ്രത്യേകതകളും “സുരക്ഷിതത്വവും” കൊണ്ടുതന്നെയാണ് നമ്മള് അടുപ്പ് ചുറ്റിവിട്ട കോഴിയെ പോലെ പി.എസ് .സി ക്ക് ചുറ്റും കറങ്ങുന്നത് എന്നത് വ്യക്തമാണല്ലോ. സര്‍ക്കാര്‍ ഇത്രയും നല്ല വേതനവ്യവസ്ഥകളും ആനുകൂല്യങ്ങളും നല്കി സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുനടക്കുന്നത് അവര്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ അനിവാര്യത ആയതുകൊണ്ടാണ്. സര്‍ക്കാര്‍ തീരുമാനങ്ങളും പദ്ധതികളും നടപ്പില്‍ വരുത്താന്‍ തീര്‍ച്ചയായും എക്സിക്യുട്ടിവ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകതന്നെ വേണം.
പൊതുജനങ്ങള്‍ക്കു വേണ്ടി അവരുടെ സേവകരായി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട ജീവനക്കാര്‍ ഏതു രീതിയില്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് ഓഫീസുകള്‍ കയറിയിറങ്ങുന്ന നമുക്കേവര്‍ക്കും അറിയാവുള്ള വിഷയമാണ്. ഇത് പറയുന്നത് എല്ലാവരെ കുറിച്ചും അല്ല. വിരലില്‍ എണ്ണാവുന്ന നല്ല ആളുകളെ ഒഴിവാക്കിയാല്‍ മിക്ക ഓഫീസുകളിലെയും പൊതു രീതിയാനിത്. ഓഫീസുകളില്‍ ചെല്ലുമ്പോള്‍ മിക്ക ടേബിള്കളിലും ആളുകള്‍ ഉണ്ടാകാറില്ല. പുറത്തു പോയിരിക്കും എന്നോ അല്ലെങ്കില്‍ ഫീല്‍ഡില്‍ ആണെന്നോ മറ്റൊ ആയിരിക്കും ഓഫീസില്‍നിന്നും കിട്ടുന്ന മറുപടി. ഉണ്ടെങ്കില്‍ തന്നെ അവരുടെ അധികാരഭാവവും ധാര്‍ഷ്ട്യവും കണ്ടാല്‍ നമ്മള് എന്തോ അവരെ ശല്യം ചെയ്യാന്‍ വന്നവരാണെന്ന ഭാവമാണവര്‍ക്ക് .എളുപ്പത്തില്‍ ശരിയാക്കി കിട്ടേണ്ട പല രേഖകളും സമയത്ത് ലഭിക്കാതെ അവഗണിക്കപ്പെട്ട അനുഭവം പലതവണ എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റു പലപ്പോഴും അവയൊക്കെ യഥാസമയത്തു ലഭിച്ചിട്ടുള്ളത് എന്റെ സഹപാഠികളോ സുഹൃത്തുക്കളോ ഭാഗ്യവശാല്‍ ഓഫീസുകളില്‍ ഉണ്ടായിരുന്നത് കൊണ്ടുമാണ്. അതല്ലെങ്കില്‍ പലതവണ അവിടങ്ങളില്‍ കയറിയിറങ്ങി ബുധിമുട്ടെണ്ടിയും വന്നിട്ടുണ്ട്.
ഈയ്യിടെ ഒരു ഓഫീസില്‍ പോയപ്പോള്‍ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കനായി അവിടത്തെ മുഖ്യ അധികാരി ഉള്‍പ്പെടെയുള്ളവര്‍ പുറത്തു പോയിരിക്കുന്നു. ഓഫീസില്‍ ഉള്ളത് പ്യൂണ്‍ മാത്രം. അതുകൊണ്ട്. മൂന്നു ദിവസമാണ് എനിക്ക് അവിടെ കയറി ഇറങ്ങെണ്ടിവന്നത്. ഇത് ഒറ്റപ്പെട്ട സംഭവം ആകാനിടയില്ല. മിക്കവര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിക്കാണും. പൊതുവെ ഓഫീസ് കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് തികഞ്ഞ അലംഭവമാണുള്ളതു എന്നത് അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാം. പൊതുജനം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമുള്ള സമയത്ത് എത്തിയാല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടെന്നുവരാമെന്നല്ലാതെ അതിനു ഉറപ്പൊന്നുമില്ലാത്ത അവസ്ഥ നിലനില്ക്കുന്നു. ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു. അഥവാ നമ്മള് പരാതിപ്പെടാന്‍ മുതിര്‍ന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ പിന്നെയും നീളുമെന്നതിനാല്‍ നമ്മളാരും അതിനു ശ്രമിക്കാറുമില്ല. ഇതിനൊക്കെ പുറമേ ഓഫീസുകളിലെ കൈക്കൂലിയും സ്വജനപക്ഷപാതവും വേറെയും! പരാതിപ്പെടാന്‍ പോകുന്നവര്‍ ഒറ്റപ്പെടുകയും ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി മാറുകയും ചെയ്യുന്ന രീതി ഇവിടെ നിലനില്‍ക്കുന്നുണ്ട് താനും. കാരണം പൊതുജനം അസംഘടിതരും ഉദ്യോഗസ്ഥര്‍ സംഘടിതരും ആണെന്നതാണ് അതിന്റെ കാരണം. ജീവനക്കാരെയും അവരുടെ തൊഴിലും സംരക്ഷിക്കാന്‍ ഇവിടെ സംഘടനകള്‍ ഉണ്ട്.എന്നാല്‍ ഇതേ സംഘടനകള്‍ അവര്‍ മര്യാദയ്ക്കു പണിയെടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നുമില്ല. ഇത്തരം വ്യവസ്ഥിതിയില്‍ ആരാണ് പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കുക? ഈ തരത്തില്‍ എല്ലാം കൊണ്ടും “സുരക്ഷിത”മായ സര്‍ക്കാര്‍ ജോലിയാണ് നമുക്ക് ആവശ്യം.”കിട്ടുംവരെ സമരം കിട്ടിയാല്‍ വിശ്രമം” എന്ന പഴഞ്ചൊല്ല് കുട്ടികള്‍ പറയുന്നത് ഈ സര്‍ക്കാര്‍ ജോലിയെ കുറിച്ചായിരിരിക്കില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാരിന്റെ ശമ്പളം പറ്റി യൂണിയന് പ്രവര്‍ത്തനവും അവകാശ സംരക്ഷണവുമായി നടക്കുന്ന എത്രയധികം ആളുകളെയാണ് നമ്മള് ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുന്നത്. പത്തു മണിക്കു ഓഫീസില്‍ എത്തി അഞ്ചുമണിവരെ ഉണ്ട് ഇല്ല എന്ന ഭാവത്തില്‍ ജോലിചെയ്തു ഇറങ്ങിപ്പോകുന്ന എത്രയോ ജീവനക്കാരെ നമ്മളൊക്കെ സ്ഥിരം കാണുന്നു. ഇതിനു പുറമേ ചില സര്‍ക്കാര്‍ സംവിധാനങ്ങളില്‍ താല്‍ക്കാലിക ജോലിക്കരെക്കൊണ്ടു തങ്ങള്‍ ചെയ്യേണ്ട ജോലികള്‍ കൂടി ചെയ്യിച്ചു നേതാവ് ചമഞ്ഞു നടക്കുന്നവരെയും നമുക്ക് പരിചയമുണ്ടായിരിക്കും. ഇതൊക്കെ കണ്ടാലും കണ്ടില്ലെന്നു നടിക്കുകയോ സഹിക്കുകയോ ചെയ്യുക എന്നതാണ് അലിഖിത വ്യവസ്ഥ. ഇവരെ ഒക്കെ സംരക്ഷിക്കാനും അവര്‍ക്ക് വേണ്ടി കൊടിപിടിക്കാനും ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും അവരുടെതായ സംവിധാനങ്ങള്‍ ഉണ്ട്. അവയോടൊക്കെ നീതി പുലര്ത്താതെയിരിക്കാന് സര്‍ക്കാരിനും കഴിയില്ല; കാരണം അധികാരം എന്നത് മാറി മാറി വരുന്ന പ്രതിഭാസമാണല്ലോ. ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന് എന്നാണല്ലോ പ്രമാണം! മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒരിക്കലും പ്രൈവറ്റ് മേഖലയെ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടിയല്ല പറയാന്‍ ശ്രമിച്ചത്; ഉദ്യോഗസ്ഥദുഷ്പ്രഭുത്വം ( ) അരങ്ങു വാഴുന്ന ഒരു കാലഘട്ടത്തില്‍ കൂടിയാണ് നമ്മള് കടന്നുപോകുന്നത് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണു. പ്രൈവറ്റ് സെക്ടറില്‍ ഒരിക്കലും മേല്പറഞ്ഞ അലംഭാവരീതിയില് ജോലിചെയ്യാന്‍ കഴിയുകയില്ലെന്ന് മാത്രമല്ല, അവിടെ കാര്യക്ഷമമായി ജോലികള്‍ ചെയ്യുന്നു എന്ന് ഉറപ്പുവരുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടുതാനും.മറ്റൊന്നുള്ളത് യൂണിയന് പ്രവര്‍ത്തിനു ശമ്പളം നല്കാന് അവിടെ നിലവില്‍ വ്യവസ്ഥകള്‍ ഇല്ലെന്നു മാത്രമല്ല അതൊട്ട് അനുവദിക്കുകയുമില്ല! കൊടുക്കുന്ന ശമ്പളം മുതലാക്കാന്‍ സ്വകാര്യമേഖല നല്ലപോലെ ഉത്സാഹിക്കുകയും ചെയ്യും! അതുകൊണ്ടൊക്കെ തന്നെയാണ് നമ്മുടെ ആളുകള്‍ സര്‍ക്കാര്‍ ജോലികളുടെ “സുരക്ഷിതത്വം”വല്ലാതെ മോഹിച്ചു പോകുന്നത്.
പ്രൈവറ്റ് സെക്ടറില്‍ ജോലിക്കാര്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍, സര്‍ക്കാര്‍ ജോലികളില്‍ സര്‍ക്കാര്‍ കബളിപ്പിക്കപ്പെടുകയും ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ജോലികള്‍ നേടി ജീവിതം സുരക്ഷിതമാക്കുംപോള്‍, അതൊന്നുമില്ലാതെ ഓരോദിവസവും ദുരിതപൂര്‍ണമായി തള്ളിനീക്കുന്ന ദിവസക്കൂലിക്ക് പണിയെടുക്കുന്ന സാധാരണക്കാരനെ കണ്ടില്ലെന്നു നടിക്കരുത്. അവന് 500 രൂപ കൂലിവാങ്ങുന്നില്ലേ എന്ന് അവരെ അധിഷേപിക്കുംപോള് ഇന്നത്തെ വര്‍ദ്ധിച്ച വിലക്കയറ്റത്തില്‍ അവന് എങ്ങിനെ ജീവിക്കുന്നു എന്ന് കൂടി ചിന്തിക്കണം.അവന്റെ ജീവിതത്തിനു എന്ത് സുരക്ഷിതത്വമാണ് ഉള്ളത്? ഭാരിച്ചതും കായികക്ഷമതയുള്ളതുമായ അത്തരം ജോലികള്ക്കിടക്കു വല്ല അപകടമോ അസുഖമോ വന്നു അവന് കിടപ്പിലായാല്‍ ആരാണ് അവന്റെ കുടുംബത്തെ തിരിഞ്ഞു നോക്കാനുള്ളത്?എന്നിരുന്നിട്ടും അത്തരം ജോലികള്‍ ചെയ്യാന്‍ അവരൊക്കെ ജീവിചിരിക്കുന്നതുകൊണ്ടാണ് നമുക്ക് ഇടയ്ക്കിടെ സമരം നടത്തി ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിയുന്നത്. “സുരക്ഷിതമായ” സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതെ ജീവിതത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുന്ന നിരവധി പേര് ബാക്കിയുള്ളപ്പോഴാണ് നമ്മള് കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനു സമര രംഗത്തിറങ്ങിയിട്ടുള്ളതു; അതും വരും കാല സര്‍ക്കാര്‍ സേവകര്‍ക്ക് വേണ്ടി! കേരളത്തില്‍ മറ്റു ള്ള എല്ലാരംഗത്തും നമ്മള് അന്യസംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്.അതുകൊണ്ടുതന്നെ ഒട്ടനവധിപേര്‍ വിവിധസംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍തേടി കേരളത്തില്‍ എത്തുന്നു. അവര്‍ക്കിവിടം “ഗള്‍ഫ്” മേഖലയാണ്. നമ്മള് ഒന്നുകില്‍ സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നവരോ അതല്ലെങ്കില്‍ വിദേശത്തു തൊഴില്‍ തേടി പോകുന്നവരോ മാത്രമായി മാറിയിരിക്കുന്നു. ചില വിരുതന്മാര് സര്‍ക്കാര്‍ ജോലി ലഭിച്ചു അതില്‍ ലീവെടുത്ത് വിദേശത്തു പോകുന്നവരുമുണ്ട്. നാടിനെ അപേക്ഷിച്ച് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന തൊഴില്‍ വിദേശത്ത് ചെയ്യുകയും കൂടുതല്‍ “മെച്ചം”ഉണ്ടാ ക്കുകയുമാണു ഇവരുടെ ലക്ഷ്യം.എന്നാല്‍ വിദേശത്തെ ജോലി ഇവിടത്തെ പോലെ “സുരക്ഷിതം”അല്ല എന്ന് അവര്‍ക്കറിയാം.അതുകൊണ്ടാണ് അവധി എടുത്തു പോകുന്നത്. വല്ല വിധേനയും അവിടെ നിന്ന് തിരിച്ചു പോരെണ്ടിവന്നാല് നാട്ടിലെത്തി വീണ്ടും സര്‍ക്കാരിനെ സേവിച്ചു നല്ല കുട്ടിയായി കഴിയാമല്ലോ. സര്‍വീസില്‍ ശമ്പളം നഷ്ടപ്പെടുമെന്നല്ലാതെ മറ്റു ആനുകൂല്യങ്ങള്‍ ഒന്നും ഇല്ലാതാകുന്നില്ല. ഇത്തരം വിരുതന്മാരുടെ എണ്ണം കൂടി വരികയാണ്. ഈ നില തുടര്‍ന്നാല്‍ സര്‍ക്കാര്‍ ഇനി സര്‍വീസ് രംഗത്ത് ബംഗാളിയും തമിഴനെയും നിയമിക്കുന്ന സ്ഥിതി വരില്ലെന്ന് നമുക്കെങ്ങിനെ പറയാന്‍ കഴിയും?
സര്‍വീസ് രംഗം എക്കാലവും അക്ഷയപാത്രമായി നിലനില്ക്കും എന്ന പ്രതീക്ഷയിലാണ് നമ്മുടെ ഉദ്യോഗാര്‍ഥികള്‍ പലരും. അത്തരം ഒരു വ്യാമോഹം നിലനിറുത്തുവാനാണു പല സര്‍വീസ് സംഘടനകളും ശ്രമങ്ങള്‍ നടത്തുന്നത്. കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് ഉണ്ടായിരിക്കുമ്പൊഴാണല്ലോ സര്‍വീസ് സംഘടനകള്‍ക്ക് നിലനില്ക്കാന് കഴിയുക അപ്പോഴാണ് അതിനെ ആശ്രയിച്ചു രാഷ്ട്രീയം കളിക്കാനും പിരിവെടുക്കാനും ഒക്കെ സാധിക്കുക.സത്യത്തില്‍ ഇതൊരു ഇത്തിക്കണ്ണി രീതിയാണ്. എപ്പോള്‍ സമരം ചെയ്യണം എങ്ങിനെ സമരം ചെയ്യണം എന്നൊക്കെ തീരുമാനിക്കുവാന്‍ ജീവനക്കാരന് അവകാശമില്ല. കാരണം സമരങ്ങള്‍ പലപ്പോഴും ജീവനക്കാരുടെ ആവശ്യങ്ങള്‍ ആയിരിക്കുകയില്ല; സര്‍വീസ് സംഘടനകളിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മുഖ്യധാരാരാഷ്ട്രീയ തല്പര്യങ്ങളുടെ ഭാഗമായിരിക്കും. ഇത്തരത്തില്‍ അവകാശ സമരങ്ങള്‍ക്ക് വേണ്ടി നിലനില്ക്കുന്നു എന്ന വ്യാജേന രാഷ്ട്രീയ അടിമത്തം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകളെ നമ്മള് കരുതിയിരിക്കണം. തീരെ തൊഴില്‍ അവസരങ്ങള്‍ ഇല്ലെന്നു പറയുമ്പോഴും പതിനായിരക്കണക്കിനു അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ തൊഴിലെടുത്ത് കൊണ്ടിരിക്കുന്നു .അവരുടെ തൊഴില്‍ സംരക്ഷിക്കാനുള്ള വര്‍ഗ്ഗപരമായ ഉത്തരവാദിത്തം ഈ സംഘടനകള്‍ പാലിക്കുമില്ല! നിലവിലുള്ള വിദ്യാഭ്യാസ കാഴ്ച്ചപ്പാടിന്റെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ നമ്മളില്‍ ഉണ്ടാക്കി എടുത്തിട്ടുള്ള തൊഴിലിനോടുള്ള മനോഭാവത്തിന്റെയും അടിസ്ഥാനത്തില്‍ വേണം നമ്മള് സമരങ്ങളെ വിലയിരുത്താന്‍. കേരളത്തില്‍ തൊഴിലില്ലായ്മ പെരുകുന്നു എന്ന് പറയുമ്പോള്‍ തന്നെ തൊഴില്‍ ചെയ്യാന്‍ ആളെക്കിട്ടാനില്ല എന്ന ആവലാതിയും ഇവിടെതന്നെ നിലനില്ക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ജോലി മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജോലിയെന്നും അത് ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഉള്ള ഒരു മനോഭാവം നമ്മുടെ അഭ്യസ്തവിദ്യരുടെ ഇടയില്‍ സൃഷ്ടിച്ചെടുക്കാന്‍ മേല്പറഞ്ഞ ഘടകങ്ങള്‍ നന്നായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് ഒരു വാസ്തവം തന്നെയാണു. അതുകൊണ്ടുതന്നെയാണ് നമ്മള് സ്വന്തമായി ഒരു ജോലി കണ്ടെത്താനോ സംരംഭങ്ങള്‍ തുടങ്ങുന്നതിനോ തയ്യാറാകാന്‍ വിമുഖരായിരിക്കുന്നത്.ഈ പോക്ക് കേരളത്തെ ഏതു നിലയിലേക്കാണ് കൊണ്ട് പോകുന്നത് എന്നത് യഥാര്തത്തില് പൊതുജനത്തോടു ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്നു പറയുന്ന മുഖ്യധാര രാഷ്ട്രീയത്തിന്റെ വക്താക്കളും അവരുടെ പോഷക സംഘടനകളും മനസ്സിലാക്കുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കുമെങ്കിലും, അങ്ങിനെ ആശിക്കുകയാണ്.
സര്‍ക്കാര്‍ ജോലിയോടുള്ള നമ്മുടെ ചെറുപ്പക്കാരുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. സാങ്കേതികമായും അക്കാദമിക് തലത്തിലും മികവുപുലര്‍ത്തുന്ന പലരെയും നമുക്കിന്നു സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവരെ പ്രയോജനപ്പെടുത്താന്‍ സ്റ്റേറ്റ്നു കഴിയാതെ പോകുന്നു.പകരം അത്തരം ആളുകള്‍ നാട് വിട്ടുകൊണ്ടിരിക്കുന്നു. ഒന്നുകില്‍ സര്‍ക്കാര്‍ ജോലി അല്ലെങ്കില്‍ വിദേശജോലിയെന്ന കാഴ്ചപ്പാട് മാറിയെ തീരു. നമ്മുടെ മനസ്സില്‍ അടിയുറച്ചുപോയ ഈ ചിന്താഗതി മാറ്റി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.കാലങ്ങളായി നമ്മള് പിന്തുടര്ന്ന് വരുന്ന വിദ്യാഭ്യാസരീതിയും രാഷ്ട്രീയ മനോഭാവവും മാറിയെ തീരൂ.അതിനു സമയം എടുക്കുകതന്നെ ചെയ്യും. സര്‍ക്കാര്‍ ജോലിയോട് വിമുഖത ഉണ്ടാകാന്‍, പുതിയ നിയമനങ്ങളില്‍ അതിന്റെ ആകര്‍ഷണീയതയും “സുരക്ഷിതത്വവും”ഇല്ലാതാക്കുകയെ മാര്‍ഗ്ഗമുള്ളൂ. ഇത് പറയുമ്പോള്‍ ചാടിക്കടിക്കാന്‍ ഒത്തിരി പേര് ഉണ്ടാകും എന്നറിയാമെങ്കിലും പറയാതെ നിര്‍വ്വാഹമില്ല. എന്നാല്‍ ഇതൊരിക്കലും നിലവിലുള്ളവരെ ബാധിക്കുകയും അരുത്. കാരണം അവര്‍ക്ക് ഇനിയും പുതിയ ഒരു ജോലി കണ്ടെത്താന്‍ കഴിയില്ലല്ലോ.പുതിയ സംരംഭങ്ങളും പദ്ധതികളും തുടങ്ങുന്നതിനു ആവശ്യമായ സഹായങ്ങള്‍ മാത്രം ചെയ്തുകൊടുത്തതുകൊണ്ട് ആരും അതിലേക്കു വരണമെന്നില്ല. അത് തുടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന നില വരണം. ഏറെ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉള്ള സര്‍ക്കാര്‍ ജോലി ഉണ്ടായിരിക്കുമ്പോള്‍ വെറുതെ എന്തിനു റിസ്ക് എടുക്കണം എന്നാണ് പലരും ചിന്തിക്കുന്നത്. ഈ വിധത്തില്‍ ചെറുപ്പക്കാരെ ചിന്തിപ്പിക്കാന്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പങ്കാളിത്ത പെന്ഷന് പദ്ധതി ഉതകും എന്ന് പ്രത്യാശിക്കാം.അല്ലാത്തിടത്തോളം കാലം നമ്മളെ മുതലാക്കാന്‍ മറ്റുള്ളവരെ സഹായിക്കലാവും ഫലം!
129 total views, 2 views today