നിറമില്ലാത്ത വെളിച്ചങ്ങള്‍ പറഞ്ഞത്..
നാടറിയാതെ കാട്ടിലും വ്യത്യസ്തമായ നിറങ്ങളില്‍ നാലുമണിപ്പൂക്കള്‍ വിടരാറുണ്ടാവാം .കാറ്റ് ചുംബിച്ചു തളിര്‍ത്ത കണ്ണാന്തളിപ്പൂക്കളും അവ തേടിയെത്തുന്ന കറുപ്പില്‍ വെള്ളപ്പൊട്ടുകളിട്ട ചിറകുകളുമായി തുമ്പികളും ഉണ്ടാവാം.
പൂര്‍ണ്ണിമയുടെ ചിതറിപ്പോയ ഓര്‍മ്മകള്‍ക്ക് നിരഞ്ജന്റെ വേര് പാടിനെക്കാള്‍ തണുപ്പായിരുന്നു.ചിതറിയ ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിക്കൂട്ടി അവള് എഴുതിയ കാവ്യങ്ങളെല്ലാം മരണത്തിന്റെത് തന്നെയെന്നു മിസ്ഹാബും സാക്ഷ്യപ്പെടുത്തി.
73 total views

ഏതോ ഉള് വിളി ആയിരിക്കാം മിസ്ഹാബിനെ ഒരു പാത മുറിച്ചു കടക്കാന്‍ സഹായിച്ച നിരഞ്ജന്റെ കൈ അവന്റെ ജീവിതം തന്നെ സംരക്ഷിക്കാന്‍ ഒരുമ്പെട്ടത്.
നിരഞ്ജന്റെ കണ്ണുകള്‍ക്ക് അവകാശി പൂര്‍ണ്ണിമ മാത്രമായിരുന്നു.പൂര്‍ണിമയുടെ വിറയ്ക്കുന്ന കൈകള്‍ പിടിച്ചു മരണത്തിലേക്ക് അര്‍ദ്ധ മനസ്സോടെ ഇറങ്ങിപ്പോകുമ്പോള്‍ നിരഞ്ജന് മൊഴിഞ്ഞത് തന്റെ കണ്ണുകള്‍ ഇനി മിസ്ഹാബിനു സമര്‍പ്പിക്കുന്നു എന്നായിരുന്നു.
മറവി ഒരുഅനുഗ്രഹമാണ് .ചില ഓര്‍മ്മകള്‍ നിരഞ്ജന്റെ കണ്ണുകള്‍ പോലെ, നിറമില്ലാത്ത വെളിച്ചങ്ങള്‍ പോലെ എവിടേക്കും മാഞ്ഞു പോകാതെ മനസ്സില്‍ അവശേഷിക്കുന്നു.
വരള്‍ച്ച നിര്‍ജ്ജീവമാക്കിയ പഴയജലനിലങ്ങളില് പ്രളയത്തിന്റെ താണ്ഡവം ജീവിതം ദുസ്സഹമാക്കിത്തുടങ്ങിയിരുന്നു.
വിളകള്‍ നശിച്ച കൃഷിയിടവും മിസ്ഹാബിന്റെ അന്ധതയും ചേര്‍ത്തു വെക്കുമ്പോള്‍ ഒരു നേരം പോലും അന്നം എത്തിപ്പെടാത്ത ആമാശയത്തിലേക്ക് ഒരു പെരുപ്പ് മാത്രം പടര്‍ന്നു കിടന്നു..
ഒരു ഉരുള്‍പൊട്ടല്‍ അനാഥമാക്കിയ തങ്ങളുടെ ജീവിതത്തിലേക്ക് മിസ്ഹാബിനെയും നിരഞ്ജന് ചേര്‍ത്തു വെച്ചത് പൂര്ണിമക്കു വേണ്ടി മാത്രമായിരുന്നു എന്ന് അവള് തിരിച്ചറിഞ്ഞു..
74 total views, 1 views today