Connect with us

Featured

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാം മൂല്യങ്ങള്‍ക്കെതിരോ ?

ഞാന്‍ ഒരു മതപണ്ഡിതന്‍ അല്ല എങ്കിലും, ഒരു ശരാശരി കേരളീയനെപ്പോലെ തന്നെ, അടുത്തകാലത്തായി കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരു പ്രവണതയായ എന്തിലും ഏതിലും മതത്തിന്റെ സ്വാധീനം കണ്ടെത്തുന്ന സ്വഭാവത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ്.

 90 total views

Published

on

ഞാന്‍ ഒരു മതപണ്ഡിതന്‍ അല്ല എങ്കിലും, ഒരു ശരാശരി കേരളീയനെപ്പോലെ തന്നെ, അടുത്തകാലത്തായി കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരു പ്രവണതയായ എന്തിലും ഏതിലും മതത്തിന്റെ സ്വാധീനം കണ്ടെത്തുന്ന സ്വഭാവത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ്. സോഷ്യല്‍ മീഡിയയുടെ ഉപയോക്താവ് എന്നനിലയില്‍, മുസ്ലീം ലീഗ് മന്ത്രിമാര്‍ ഉത്ഘാടനങ്ങള്‍ക്കും മറ്റും നിലവിളക്ക് കൊളുത്തുവാന്‍ വിസമ്മതിക്കുന്നതിനെപ്പറ്റി അനുകൂലമായും പ്രതികൂലമായും നടന്ന വാദപ്രതിവാദങ്ങളും ശ്രദ്ധയില്‍പ്പെട്ടു. നിലവിളക്ക് കുത്തകയാക്കി വച്ചിരിക്കുന്ന മതവിഭാഗം രോഷാകുലരായപ്പോള്‍ മറുവിഭാഗം വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന വാദവുമായി രംഗത്തെത്തി.

ഈ വിവാദം ഉയരുന്നതിന് തൊട്ടു മുന്‍പ് ശ്രീ ബീ ആര്‍ പീ ഭാസ്കര്‍, ബൂലോകം ഡോട്ട് കോമില്‍ എഴുതിയ മതചിഹ്നങ്ങളും മതേതരത്വവും എന്ന ലേഖനവും ശ്രദ്ധേയമാണ്. ശ്രീ ബീ ആര്‍ പീ ഇങ്ങനെ പറയുന്നു ‘നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്’.

ഇതില്‍ നിന്നും അനുമാനിക്കേണ്ടത് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്ന വാദം വിശ്വസനീയം എന്നത്രേ. അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ-അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നിരിക്കെ പ്രാചീനമായ കാലം മുതലേ പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപാധിയെ ഒരു മതത്തിന്റെ ട്രേഡ് മാര്‍ക്കായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച ബാഹ്യസ്വാധീനം, വളച്ചൊടിക്കപ്പെട്ടു, സാധാരണ ജനങ്ങളില്‍ വികലസന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ അല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മതേതരത്വം എന്ന സങ്കല്‍പ്പത്തെ രാഷ്ട്രീയക്കാരും മതപണ്ഡിതര്‍ എന്ന് അഭിമാനിക്കുന്ന പലരും നിര്‍വചിക്കുന്ന രീതിയും അതിനുവേണ്ടി പ്രാദേശികമായി ഉപയോഗിക്കുന്ന വിശ്വാസ പ്രമാണങ്ങളും സംശയം ജനിപ്പിക്കുന്നതായി നിലകൊള്ളുമ്പോള്‍, ആധികാരികമായ മത മൂല്യങ്ങള്‍ ചില കാര്യങ്ങളില്‍ ചൂണ്ടുപലകയാകേണ്ടാതാണ്. ”ദീപം തെളിക്കുന്നത് ഇസ്ലാം മൂല്യങ്ങള്‍ക്കെതിരോ ? എന്ന സംശയത്തിനു നിവാരണ മാര്‍ഗനിര്‍ദേശം പകര്‍ന്നു നല്‍കിയത് നമ്മുടെ അയല്‍രാജ്യക്കാരനും ബ്രിട്ടനില്‍ സ്ഥിരതാമസക്കാരനും ആയ ഒരു പണ്ഡിതനായ മുസ്ലിം സുഹൃത്താണ്.

അദ്ദേഹം ചൂണ്ടിക്കാട്ടിയത് വിശുദ്ധ ഖുറാനിലെ ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന ‘സുര അല്‍ നൂര്‍’ [പ്രകാശത്തിന്റെ അദ്ധ്യായം ] ആണ്. എട്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അബ്ദുള്ള യൂസഫ്‌ അലി എന്ന മഹാപണ്ഡിതന്‍ ഇംഗ്ലീഷ് ഭാഷയിലേക്ക്, വിശകലനം സഹിതം തര്‍ജ്ജമ ചെയ്ത വിശുദ്ധഖുറാന്‍ പരിചയപ്പെടുത്തിയതും അദ്ദേഹം തന്നെ.

സര്‍വശക്തനായ അള്ളാഹുവിന്റെ പ്രകാശത്തെ ഒലിവു എണ്ണയില്‍ കൊളുത്തപ്പെട്ട ദീപത്തോട് ഉപമിക്കുന്ന ‘സൂറത്ത് ന്നൂര്‍’ അബ്ദുള്ള യൂസഫ്‌ അലി യുടെ ഭാഷ്യത്തില്‍ മനസ്സിലാക്കുമ്പോള്‍ ശുദ്ധമായ സസ്യഎണ്ണ ഉപയോഗിച്ചു ജ്വലിപ്പിക്കുന്ന ദീപം ആത്മീയതയുടെയും, ശുദ്ധ ജ്ഞാനത്തിന്റെയും പ്രതീകമായി, വിശുദ്ധ ഗ്രന്ഥത്തില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ഇസ്ലാം ആരാധനാ ക്രമത്തില്‍ ദീപം തെളിക്കുന്നതിനു സ്ഥാനമില്ല എന്നാകിലും, ദീപതിന്റെ മഹത്ത്വം വിശുദ്ധ ഖുറാനില്‍ അന്ഗീകരിക്കപ്പെട്ടിരിക്കുന്നു എന്നും എണ്ണ വിളക്കിലെ ദീപം അള്ളാഹുവിന്റെ പ്രഭയോടു ഉപമിക്കപ്പെട്ടിരിക്കുന്നു എന്നും അറിയാന്‍ കഴിയുന്നു. ഇസ്ലാം പണ്ഡിതന്മാരുടെ വിശകലത്തില്‍ ഈ ദീപം ജ്ഞാനത്തിന്റെ പ്രകാശമായും വിവരിക്കപ്പെട്ടിരിക്കുന്നു.

Allah is the Light [2996] of the heavens and the earth, [2997]
The parable of His Light is as if there were a niche,
And within it a Lamp: The Lamp enclosed in Glass; [2998]
The glass as it were a brilliant star; [2999]
Lit from a blessed Tree, [3000]
An Olive, neither of the East nor of the West, [3001]
Whose oil is well-nigh luminous, though fire scarce touched it; [3002]
Light upon Light!
Allah doth set forth parables for men: and Allah doth know all things.

Advertisement

surah 24:35 Al Nur (The Light)
(Abdullah Yusuf Ali, The Holy Qur’an, 1989.

(സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും പ്രകാശമാകുന്നു അല്ലാഹ്,
ആ ദീപ്തിയോടുപമിക്കാന്‍, ഭിത്തിയില്‍ മനോഹരമായ ഒരു ദീപക്കൂട് ,
അതില്‍ സ്ഫടികത്തില്‍ പൊതിഞ്ഞ ഒരു വിളക്ക്,
ജ്വലിക്കുന്ന താരകം പോലെ ചില്ലുകൂട്,
ഒരു വിശുദ്ധ വൃക്ഷത്തിന്റെ ജ്വാല
പൂര്‍വമോ പശ്ചിമമോ അല്ലാത്ത ഒലിവു മരം
അതിന്റെ എണ്ണ ദീപത്തെ തൊട്ടുണര്‍ത്തുന്നു
അഗ്നി ഈ എണ്ണയില്‍ ആളുന്നില്ലെങ്കിലും
പ്രഭക്കുമേല്‍ പ്രഭയുയരുന്നു
മാനവന് പാഠമേകും അല്ലാഹ്
ശുദ്ധ ജ്ഞാനമാകും അല്ലാഹ്)

അബ്ദുല്ലാ യൂസഫ്‌ അലി പറയുന്നു ”പ്രവാചകന് ശേഷം ഈ പ്രകാശത്തിന്റെ ഗുണപാഠം അനേകം മുസ്ലീം പണ്ഡിതന്‍മാര്‍ പഠന വിധേയമാക്കിയിട്ടുണ്ട്. അനേകം പഠനങ്ങള്‍ ഇതേക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. ഇതിന്റെ മഹത്വം അനേകരാല്‍ വാഴ്ത്തപ്പെട്ടിടുണ്ട്. അല്ലാഹുവിന്റെ പ്രകാശത്തിന്റെ പ്രതിഫലനം മാത്രമാണ് നാം കാണുന്ന ഭൌതികമായ പ്രകാശം. ഭൌതികമായ പ്രകാശത്തിനു അനേകം പരിമിതികള്‍ ഉണ്ടെങ്കില്‍, പൂര്‍ണമായ ദൈവത്തിന്റെ പ്രകാശം പരിമിതികള്‍ ഇല്ലാത്തതാണ്. ദീപക്കൂടും, വിളക്കും, സ്ഫടികവും അതില്‍ നിന്നും ഉതിരുന്ന വെളിച്ചവും സുതാര്യമായ മനുഷ്യ പ്രജ്ഞയിലൂടെ കടന്നെത്തുന്ന പരമമായ ആത്മീയ സത്യത്തെ ദ്യോതിപ്പിക്കുന്നു. സ്വയം പ്രകാശിക്കാത്ത സ്ഫടികത്തെ ദീപം പ്രകാശപൂരിതമാക്കുന്നതുപോലെ ജീവനെ അള്ളായുടെ ജ്യോതി പ്രഭാപൂരിതമാക്കുന്നു.

പൂര്‍വ – പശ്ചിമ ദിക്കുകളില്‍ നിന്നും ദിനം മുഴുവന്‍ പ്രകാശം ലഭിക്കുന്ന ഒലിവു മരത്തിന്റെ കായ്കളില്‍ നിന്നും ലഭിക്കുന്ന എണ്ണ വിശുദ്ധ കര്‍മങ്ങള്‍ക്കും ഭക്ഷണത്തിനും അനുയോജ്യം അത്രേ. ലോകം പ്രകാശം ലഭിക്കുവാനായി വിവിധ മാര്‍ഗങ്ങള്‍ തേടിയെങ്കിലും സസ്യ എണ്ണകള്‍ ദീപം ജ്വലിപ്പിക്കുവാന്‍ ഏറ്റവും ഉത്തമം ആയി കരുതപ്പെടുന്നു. സസ്യ എണ്ണകളിലേക്കും മഹത്തരമായത് ഒലിവെണ്ണആയതിനാല്‍ വിശുദ്ധ കാര്യങ്ങളില്‍ അത് ഉന്നത സ്ഥാനം അലങ്കരിക്കുന്നു .അതിന്റെ വിശുദ്ധി ഏറി ഇരിക്കുന്നതിനാല്‍ അതിനാല്‍ അനായാസം ദീപം തെളിക്കുവാനാകുന്നു”.

(“Pure olive oil is beautiful in colour, consistency, and illuminating power. The world has tried all kinds of illuminants, and for economic reasons or convenience, one replaces another. But for coolness, comfort to the eyes, and steadiness, vegetable oils are superior to electricity, mineral oils, and animal oils. And among vegetable oils, olive oil takes a high place and deserves its sacred associations. Its purity is almost like light itself: you may suppose it to be almost light before it is lit. So with spiritual Truth: it illuminates the mind and understanding imperceptibly, almost before the human mind and heart have been consciously touched by it.”)

മേല്‍പ്പറഞ്ഞ ഗുണപാഠത്തില്‍ അല്ലാഹുവിന്റെ പ്രഭയോടു ആലങ്കാരികം ആയെങ്കിലും ഉപമിക്കപ്പെട്ടിരിക്കുന്ന എണ്ണ വിളക്കും, ജ്ഞാനത്തിന്റെ പ്രതീകമായി നമ്മുടെ നാട്ടില്‍ കരുതിപ്പോരുന്ന നിലവിളക്കും തമ്മില്‍ വളരെ വ്യത്യാസം ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ സംസ്കാരങ്ങളിലും ദീപം, അന്ധകാരത്തെ അകറ്റുന്ന അറിവിന്റെ പ്രതീകമായും, ദൈവത്തില്‍ നിന്നും പ്രവഹിക്കുന്ന അനുഗ്രഹത്തിന്റെ; മനുഷദൃഷ്ടിക്ക് ഗോചരമായ ഉദാഹരണം ആയും വാഴ്ത്തപ്പെടുമ്പോള്‍, അതിനു മതത്തിന്റെ പേരുപറഞ്ഞു സങ്കുചിതമായ പാഠഭേദങ്ങള്‍ ചമയ്ക്കുന്നത് അന്ഗീകരിക്കപ്പെടേണ്ടതാണോ?

 91 total views,  1 views today

Advertisement
Advertisement
cinema8 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement