Untitled-1

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നൊക്കെ അവകാശപ്പെടുന്ന ഏറ്റവും പ്രബുദ്ധരായ ജനം വസിക്കുന്നെന്ന്! അവകാശപ്പെടുന്ന നമ്മുടെ ജനാധിപത്യ പ്രബുദ്ധ നാട്യങ്ങളെ ഏറ്റവും പച്ചയായി തുറന്നുകാട്ടുകയാണ് ആദിവാസികള്‍ നില്‍പ് സമരത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണകൂടം തങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് അത് മാത്രമാണു അവരുടെ ഒേയൊരു ഡിമാന്റ്റ്. പൊന്നോണ നാളില്‍ അവര്‍ നില്പ് തുടരുമ്പോഴും നമ്മുടെ പ്രബുദ്ധ സമൂഹവും ‘ബുദ്ധികളും’ ഭരണകൂടവുമെല്ലാം അവരെ പാടെ അവഗണിക്കുകയായിരുന്നു. ഇതുവരെ ഇവരുമായി ചര്‍ച്ച നടത്താന്‍ പോലും ഭരണകൂടം തയ്യാറായിട്ടില്ല.

നമുക്കു ‘സ്വാതന്ത്ര്യം’ കിട്ടുന്നതിനുമുമ്പ് ഇവിടെ നിലനിന്നിരുന്ന ബ്രിട്ടിഷ് ആധിപത്യത്തിന്റ്റെ പ്രത്യേകതയെന്തായിരുന്നു? തങ്ങളെ എതിര്‍ക്കുന്നവരെ അവര്‍ അതിനിഷ്ഠൂരമായി അടിച്ചമര്‍ത്തിയിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയില്‍ തങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ടിപ്പു സുല്‍ത്താന്റ്റെ കുടുംബത്തോട് അവര്‍ കാട്ടിയ കൊടും ക്രൂരതകള്‍ മാത്രം മതി ഇത് മനസിലാക്കാന്‍. പക്ഷെ അവരുടെ ഒരു പ്രജ കോളനിയിലെ എന്നു പ്രത്യേകമോര്‍ക്കുക ബ്രിട്ടിഷ് രാജ്ഞിക്കു ഒരു സങ്കടം പരാതി അയച്ചാല്‍ അതവിടെ കിട്ടിയിരിക്കും. എന്നു മാത്രവുമല്ല സങ്കടം ബോധിപ്പിച്ചിട്ടുള്ളത് ജാതിയില്‍ അങ്ങെയറ്റം താഴ്ന്നവന്‍ നമ്മുടെ ബ്ലഡി ഇന്ത്യന്‍ കാഴ്ചപ്പാടില്‍ അങ്ങിനെയൊന്നുണ്ടല്ലൊ ആണെങ്കില്‍ പോലും അതായത് നമ്മുടെ തനി നാടന്‍ ഭാഷയില്‍ ഒരു ഉള്ളാടനാണു പരാതി ബോധിപ്പിച്ചിട്ടുള്ളതെങ്കില്‍ പോലും (ഒരിക്കലും ജാതിയെ അവഹേളിക്കാന്‍ പറഞ്ഞതല്ല ജാതിയുടെ പേരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും മഹത്വമുണ്ടെന്ന വിശ്വാസമൊന്നും ഇവനില്ല അതിന്റ്റെ പേരില്‍ നടപടി എടുത്തിരിക്കും. പരാതിക്കാരനു നീതി കിട്ടിയിരിക്കും. അതുറപ്പായിരുന്നു.

പക്ഷെ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതോറ്റെ കാര്യങ്ങള്‍ ആകെ മാറി. ഒരര്‍ത്ഥത്തില്‍ നമുക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ബ്രിട്ടന്‍ ഇന്ത്യ വിട്ടൊഴിഞ്ഞപ്പോള്‍ നമ്മുടെ ബുദ്ധിക്കു സ്വാതന്ത്ര്യം കിട്ടിയില്ല എന്നു പറയുന്നതാവും ശരി. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നു നാഴികക്കു നാല്‍പത് വട്ടം ആവര്‍ത്തിക്കുമ്പോഴും സ്വന്തം ജനതയെ അംഗീകരിക്കാണ്‍ ഒന്നായിക്കാണാന്‍ ബ്ലഡി ഇന്ത്യനു കഴിഞ്ഞില്ല. അവനു നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ജനങ്ങളില്‍ ജാതിയും മതവും നിറവും മണവുമൊക്കെയാണു കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ സാമൂഹ്യ നീതി ഉറപ്പു വരുത്തണമെന്നൊക്കെ അനുശാസിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഒറോ പൗരനും സമീപിക്കാവുന്ന ജുഡീഷ്യല്‍ സംവിധാനം എന്ന ഒരു സ്വപ്നം പോലും നമുക്കില്ലാതെപോയി. അതി വിശുദ്ധമായ സംവിധാനത്തിനകത്തുനിന്നുകൊണ്ട് തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു എന്തു ചെയ്യാമെന്നതിനപ്പുറമൊരു ചിന്ത ഇവിടെ ആര്‍ക്കുമില്ലാതെപോയി. അതോടെ സമര്‍ദ്ദ ശക്തികള്‍ ജാതി സംഘടനക്കള്‍ മാഫിയക്കള്‍ അവര്‍ എല്ലാമെല്ലാമായി മാറി.

നമ്മുടെ ജാതി (അധമ) ബോധം കൂടി ആയതോടെ സംഗതികള്‍ കൂടുതല്‍ വഷളായി. ജാതിയില്‍ തന്നേക്കാള്‍ തങ്ങളേക്കാള്‍ താഴ്ന്നവനെ(രെ)ന്നു കാണുന്നവരെ തോളില്‍ ചവിട്ടിത്താഴ്ത്തി, സ്വയം ഉയര്‍ന്നു നില്‍ക്കാന്‍ തങ്ങള്‍ അവരേക്കാള്‍ കാണീക്കാന്‍ ഓരോരുത്തരും കാണിക്കുന്ന ത്വര കസര്‍ത്തുകള്‍ അതാണു ജാതിവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതും അതാണു നമ്മുടെ ഏറ്റവും വലിയ ശപമായിട്ടുള്ളതും. അപകര്ഷതയില്‍നിന്നുടലെടുക്കുന്ന ഈ കസര്‍ത്തുകളാണു നമ്മുടെ മധ്യമ ജാതികളെയും ന്യുനപക്ഷ വിഭാഗങളെയും മറ്റും ബാധിച്ചിട്ടുള്ളത്.

എന്നാല്‍ ഇതോടൊപ്പം തന്നെ മറ്റൊന്നുകൂടിയുണ്ട്. സമൂഹത്തില്‍ മേധാവിത്വം നേടിക്കഴിഞ്ഞവര്‍ ഇക്കാര്യത്തില്‍ മണ്ണില്‍ ഭൂമിയുടെ ഉടമാവകാശത്തില്‍ മേധാവിത്വം നേടിക്കഴിഞ്ഞവര്‍ അവര്‍ തങ്ങളില്‍ മാത്രം ഇന്ത്യയെ ദര്‍ശിക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു. അതായത് തങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്നു ആദിവാസികള്‍ ആവശ്യപ്പെടുമ്പോള്‍ ഇവനെയൊക്കെ പ്രോല്‍സാഹിപ്പിച്ചാല്, ഇവന്‍മാര്‍ നാളെ കൂടുതല്‍ കൂടുതല്‍ ചോദിച്ചുവന്നു നമ്മളെയൊക്കെ ഞരങ്ങിക്കളയുമെന്ന മനോഭാവമാണു ആധിപത്യക്കാരുടേത് ഭരണകൂടത്തിന്റ്റേത്. അതുകൊണ്ടാണു നില്‍പിനു നേരെ ഗുദം തിരിഞ്ഞുനിന്നുകൊണ്ട്, തങ്ങളെ ബാധിക്കുന്ന വിഷയങളെപറ്റി അവര്‍ ഗീര്‍വാണങ്ങള്‍ ഉതിര്‍ക്കുന്നത്. ഈ മനോഭവത്തിനു നേരെ മറുഭാഗത്തുനിന്നു യാതൊരു ചലനവുമുണ്ടാകുന്നതുമില്ല. അതിനാല്‍ ആദിവാസികള്‍ നമുക്കു വെറും ചരക്കുകള്‍ മാത്രമായി മാറിപ്പോയിരിക്കുന്നു.

നമുക്കു പറ്റിക്കാന്‍ അവരുടെ ഭൂമിയും മറ്റും കവരാന്‍ അവരുടെ പെണ്ണുങ്ങളുടെയും കൊച്ചുകുട്ടികളുടെയും പോലും മാനം കവരാന്‍ നമുക്കുള്ള ചരക്കുകള്‍ മാത്രമായി മാറിപ്പോയിരിക്കുന്നു. അവരോടൊപ്പം നിന്നാല്‍ തങ്ങള്‍ നിന്ദ്യരാവുകയില്ലേ എന്ന ചിന്ത മറു വിഭാഗത്തെ തടയുകകൂടി ചെയ്യുന്നതോടെ, ആധിപത്യത്തിന്റ്റെയും അവഗണനയുടെയും ചിത്രം പൂര്‍ണമാവുകയും ചെയ്യുന്നു.

പക്ഷെ, ഞങ്ങളുടെ മുന്നില്‍ ‘നില്‍ക്കുന്ന’ ആദിവാസി സമൂഹമേ, ഞങളുടെ പരിഷ്‌കൃത നാട്യങ്ങളെ ജനാധിപത്യ കാപട്യങ്ങളെ എത്ര പച്ചയായാണു നിങള്‍ തൊലിയുരിച്ചുകളയുന്നത്? ഇവിടത്തെ പട്ടിക ജാതി വര്‍ഗ സംഘടനകളും മധ്യമ ജാതികളും പരിവാര കുടുംബങ്ങളും നിങ്ങളെ അവഗണിക്കുമ്പോള്, സ്‌നേഹമാണു ദൈവമെന്നുല്‍ഘോഷിക്കുന്നവര്‍ നിങ്ങളെ പാടെ തഴയുമ്പോള്, നീതിബോധമാണു ഇസ്ലാമിന്റ്റെ ഏറ്റവും വലിയ സംഭാവന എന്നു കൊട്ടിഘോഷിക്കുന്നവര്‍ നിങളെ കണ്ടില്ലെന്നു നടീക്കുമ്പോള്, ആദിവാസി സമൂഹമേ, എത്ര ഭംഗിയായാണു നിങള്‍ ഞങളുടെ തൊലിയുരിച്ചുകളയുന്നത്? രാജ്ഞി നമുക്കിന്നുമുണ്ടായിരുന്നെങ്കില്, അല്ലെങ്കില്‍ മലബാരില്‍ കടന്നുവന്നു അവിടത്തെ സാമൂഹ്യ വ്യവസ്ഥയെ കീഴ്‌മേല്‍ മറിച്ച അവര്‍ണരെ സവര്‍ണരാക്കിയ മൈസൂരുകാരന്‍ ടിപ്പുവുണ്ടായിരുന്നെങ്കില്, ആദിവാസി സമൂഹമേ, നിങള്‍ക്കീ ഗതി വരുമായിരുന്നോ?

 

You May Also Like

പ്രവാസികള്‍ക്ക് കേരളത്തിലേക്ക് പറക്കാന്‍ താല്‍പര്യമില്ല..!!!

ഒരുമാതിരി കെഎസ്ആര്‍റ്റിസി ബസ്‌ ഓടും പോലെയാണ് ഇപ്പോള്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരുന്നത്.

ബ്ലഡ് മൂണും ഒരുപിടി വ്യാജപ്രചരണങ്ങളും

ബ്ലഡ്‌ മൂണ്‍ എന്നത് പേടിക്കേണ്ട കാര്യമൊന്നുമല്ല. എന്താണ് ബ്ലഡ്‌ മൂണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസം എന്ന് വിശദമായി പറഞ്ഞുതരും ഈ ലേഖനം

നമ്മുടെ കുട്ടികളുടെ ഭാവി ചോദ്യ ചിഹ്ന്നമോ?

വിദ്യാ സമ്പന്നര്‍ എന്ന് മറ്റുള്ളവരും അതിനെക്കാളുപരി നമ്മളും പുകഴ്ത്തുന്ന നാം തന്നെ ഇന്ന് വളര്‍ന്നു വരുന്ന തലമുറയുടെ മുന്നില്‍ പുസ്തകങ്ങളിലെ അറിവ് മാത്രം നല്‍കി കടമ കഴിക്കുന്നില്ലേ എന്ന് ഒരു വട്ടം ആലോചിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍ സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.