Share The Article

nivin1_0

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ പ്രേമം വരെയുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ ഒരു സാധാരണക്കാരനെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. നിവിന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പലപ്പോഴും നമുക്കൊക്കെ അറിയാവുന്ന ആരൊക്കെയോ ആയിരുന്നു. അത് തന്നെയാണ് നടന് ഇത്രയേറെ പിന്തുണ ലഭിക്കാനുള്ള ഒരു പ്രധാന കാരണം.

“സിംപിള്‍ മാന്‍, സിപിള്‍ ഹാര്‍ട്ട്.”..അതാണ്‌ നിവിന്‍ പോളി..!

തന്റെ അഭിനയത്തില്‍ ഭീകരമായതൊന്നും വരുത്താന്‍ നിവിന്‍ ശ്രമിക്കറില്ല. വളരെ സാധാരണമായാണ് ഡയലോഗുകളൊക്കെ പറയുന്നത്.

പക്വതയുള്ള റൊമാന്റിക് ഹീറോയായും അതെ സമയം  എന്താണ് താനെന്ന നല്ല ബോധമുള്ള ചെറുപ്പക്കാരന്‍ കാമുകനായും നിവിന്‍ മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ടുണ്ട. വടക്കന്‍ സെല്‍ഫിയില്‍ ന്യൂ ജനറേഷന്‍ കാമുകനായും നിവിന്‍ എത്തി.

പ്രണയ ചിത്രങ്ങളിലാണ് നിവിന്‍ പോളി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് എങ്കിലും ഓരോ ചിത്രത്തിലും നിവിന് ചില വ്യത്യസ്തകള്‍ ഉണ്ടായിരുന്നു. ആ വ്യത്യസ്തകള്‍ മാത്രം മതി മലയാളിയെ കൈയ്യില്‍ എടുക്കാന്‍…