nishagandhi

അന്ന് രാത്രിയില്‍ നിശാഗന്ധി വിരിഞ്ഞപ്പോള്‍ എനിക്കറിയില്ലാര്‍ന്നു അതിനു ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ എന്നു …..

രാത്രി അത്താഴത്തിനു ശേഷം പാത്രങ്ങള്‍ കഴുകി വെയ്ക്കുന്നിതിനടയില്‍ അമ്മയാണ് വിളിച്ചു പറഞ്ഞത് ‘കുട്ടാ നമ്മുടെ ബെതലഹേം വിരിയാറായെന്നു’..

എനിക്കൊന്നും ആദ്യം മനസ്സിലായില്ല!!.. അതൊരു പൂവിന്റെ പേരാണ്…

എന്റെ കുഞ്ഞു മനസ്സിനു പൂവിരിയുന്നത് കാണാന്‍ വളരെ ആഹ്ലാദമായിരുന്നു… മുറ്റത്ത് നില്‍ക്കുന്ന പനിനീര്‍പൂവ് വിരിയുന്നത് ഞാന്‍ എത്രെ പ്രാവശ്യം കണ്ടിരിക്കുന്നു… പക്ഷെ അതെല്ലാം പകലിലായിരുന്നു…. ഈ പൂവ് രാത്രി വിരിഞ്ഞാല്‍ ആര് കാണാനാ.. എന്റെ മനസ്സില്‍ നവ കൌതുകങ്ങള്‍ രൂപപ്പെട്ടുക്കൊണ്ടേയിരുന്നു….

എങ്കിലും ഞാന്‍ ഓടിപ്പോയി പൂ വിരിയുന്നിനടുത്ത് സ്ഥാനം പിടിച്ചു… അപ്പോള്‍ അത് ഒരു പൂ മൊട്ടു മാത്രമായിരുന്നു….

ഞാന്‍ ചോദിച്ചു ഇതെന്തു പൂവാണെന്ന്… അമ്മയും ആദ്യമായിരുന്നു അങ്ങനെ ഒരു പൂ വിരിയുന്നത് കാണുന്നത്!!! അത് കൊണ്ട് അമ്മ പറഞ്ഞു ‘നീ ആദ്യം അത് വിരിയുന്നത് നോക്ക്…’

എന്റെ കണ്ണുകളിലൂടെ അമ്മയ്ക്കും അതൊരു കാണാ കാഴ്ചയായി മാറി….

പുഞ്ചകൃഷി കഴിഞ്ഞ സമയമായിരുന്നു അത്.. വെളിയില്‍ നല്ല ഈച്ച ശല്യം ഉണ്ടായിരുന്നു… പോരാത്തതിനു രക്തം ഊറ്റി കുടിക്കുവാന്‍ പാറി നടക്കുന്ന കൊതുകുകളും… അന്ന് അവിടെയിരുന്നു പ്രാണന്‍ എടുത്ത കൊതുകുകളുടെ എണ്ണം ഈ അടുത്ത കാലം വരെ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നു….

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആ മുട്ടു മെല്ലെ മെല്ലെ വിടര്‍ന്നു ഒരു പൂവായി മാറി..

അടുക്കള ചുമരിനോട് ചേര്‍ന്ന് പഴയ ഒരു ഭിത്തി, കയ്യാലപ്പുരയുടെ, അവിടെ നിന്നിരുന്നു…. കയ്യാലപ്പുര എന്ന് പേരില്‍ മാത്രമേ ഉള്ളു…. മേല്‍കൂര ഒന്നും ഉണ്ടായിരുന്നില്ല…. പൂവിരിഞ്ഞ ചെടി ആ ചുവരില്‍ പടര്‍ന്നു പന്തലിച്ച പോലെ ആയിരുന്നു… പൂവിരിഞ്ഞത് നമുക്ക് ശരിക്കും കാണാന്‍ എന്ന പോലെ താഴേക്കു നീണ്ടു വന്നിട്ടായിരുന്നു..

അതിന്റെ ഇതളുകള്‍ക്ക് തൂവെള്ള നിറമായിരുന്നു…. അതിന്റെ ഓരോ ദളവും വിടര്‍ന്നു ഓരോന്നോരോന്നായി വിരിഞ്ഞു വന്നു…..

ഉള്ളില്‍ അതാ പൂമ്പൊടികള്‍!!!!!!!!! ഏതാണ്ട് യേശു കുഞ്ഞു പിറന്ന കാലിത്തൊഴുത്ത് നമ്മള്‍ ക്രിസ്തുമസ്സിനു പുല്‍ക്കൂട്ടില്‍ ഒരുക്കി വെക്കുന്നത് പോലെ… അതോ മഹാ വിഷ്ണുവിന്റെ അനന്ത ശയനമോ????

അത് കണ്ടു അത്ഭുതത്തോടെ നോക്കി നിന്നിരുന്ന എന്നോട് അമ്മ പറഞ്ഞു… ‘കണ്ടോ കുട്ടാ, ആ പൂമ്പൊടികള്‍ കണ്ടോ?, അത് അങ്ങനെ ആയത് കൊണ്ടാ ഇതിനു ബെതലഹേം എന്നു പറയുന്നേ… ശരിക്കും ഇതിനു നിശാഗന്ധി എന്നാ പേര്…’

അതിന്റെ മണവും സൗന്ദര്യവും എന്നെ ഒരുപാടു ആകര്‍ഷിച്ചു… എന്തെന്നില്ലാത്ത ഒരു സന്തോഷം ആ പൂവിന് എന്നില്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞു….

രാത്രി ഏറെ വൈകി പൂവ് വിരിഞ്ഞത് കൊണ്ട് ബാക്കി നാളെ നേരം വെളുത്തു ശരിക്കും കാണാം എന്നു കരുതി ഞാന്‍ ഉറങ്ങാന്‍ കിടന്നു….

അന്ന് എന്റെ സ്വപ്നത്തിലെല്ലാം ആ പൂവ് വിരിയുന്ന ചിത്രങ്ങളായിരുന്നു…

രാവിലെ ഞാന്‍, ഇന്നലെ വിരിഞ്ഞ പൂവ് കാണാന്‍ ഓടിയെത്തി…. പക്ഷെ വാടി ക്ഷീണിച്ചു നില്‍ക്കുന്ന പൂവ് മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്…

എന്റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു!!!…

ഇത് കണ്ടു വന്ന അമ്മ പറഞ്ഞു .. ‘നീ വെറുതെ കരയേണ്ട, ആ പൂവിന് ഒരു ദിവസ്സത്തെ ആയുസ്സേ ഉള്ളൂത്രേ… അടുത്ത പ്രാവശ്യം പൂവിരിയുമ്പോള്‍ നമുക്ക് അതിന്റെ ഫോട്ടോ എടുത്തു വെക്കാം.’

ആ ആശയം എന്റെ കുഞ്ഞു മനസ്സിനെ കുറച്ചൊന്നു ആശ്വസ്സിപ്പിച്ചെങ്കിലും എന്റെ സന്തോഷത്തിനെറ്റ മങ്ങല്‍, അത് മനസ്സിലങ്ങനെ കിടന്നു….

പിന്നീട് ഒരുപാട് നിശാഗന്ധികള്‍ വിരിയുന്നത് ഞാന്‍ കണ്ടെങ്കിലും, ആ വിരിഞ്ഞ പൂവുകള്‍ക്കൊന്നും, അന്ന് ആദ്യമായ് വിരിഞ്ഞ നിശാഗന്ധി തന്ന സന്തോഷവും സൗന്ദര്യവും മണവും എന്റെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോന്നവ ആയിരുന്നില്ല….

You May Also Like

ട്രക്കിനടിയില്‍ നിന്നും യുവതിയുടെ അത്ഭുത രക്ഷപ്പെടല്‍ [വീഡിയോ]

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ട്രക്കിനടിയില്‍ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്ത‍ വീഡിയോ സഹിതം അത്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത‍ പ്രസിദ്ധീകരിച്ചത്. ബൂലോകം വായനക്കാരുടെ അറിവിലേക്ക് ആ വീഡിയോ നമ്മള്‍ പുനസംപ്രേഷണം ചെയ്യുന്നു.

പാൻ ഇന്ത്യൻ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ മലയാളത്തിൽ റിലീസിനൊരുങ്ങുന്നു

പാൻ ഇന്ത്യൻ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ മലയാളത്തിൽ റിലീസിനൊരുങ്ങുന്നു 90 കളുടെ അവസാനത്തിലും 2000 കളുടെ…

പരാജയ വീഡിയോകള്‍ [മാര്‍ച്ച്‌ 2013]

അങ്ങിനെ മറ്റൊരു മാസം കൂടി നമ്മോട് വിട പറയുകയാണ്. അപ്പോള്‍ തീര്‍ച്ചയായും മറ്റൊരു പരാജയ വീഡിയോ നമ്മളെ തേടിയെത്തുന്നു. ആസ്വദിക്കൂ, ഷെയര്‍ ചെയ്യൂ.

നാണുവേട്ടന്റെ തൂക്ക്

നാണുവേട്ടന്റെ മൂന്നാമത്തെ തൂക്കും കളവുപോയി സ്കൂള്‍ അസംബ്ലിയില്‍ ബാഹുലേയന്‍മാഷ്‌ ചൂരല്‍വടി ചുഴറ്റി ഭീക്ഷണി ഇറക്കി കളവുനടത്തിയ കുരുത്തംകെട്ടവനെ കണ്ടുപിടിച്ച് തലയില്‍ പുളിയുറുമ്പ് കുടഞ്ഞ് കാടിവെള്ളമൊഴിച്ചു വെയിലത്ത് നിര്‍ത്തും മാഷിന്‍റെ ഡയലോഗുകള്‍ക്കധികം ആക്കവും തൂക്കവും ഉണ്ടായെങ്കിലും, നാണുവേട്ടനിനി തൂക്കില്ല