നിശ്ചല ദൃശ്യങ്ങള്‍ – ക്യാമറ ലെന്‍സുകള്‍

306

945141_347369768723627_736366009_n

ക്യാമറകളെകുറിച്ച് കേള്‍ക്കുമ്പോള്‍ എപ്പോളും ഒപ്പമുള്ള ഒരു വാക്കും നമുക്ക് സുപരിചിതവുമായ ഒരു കാര്യമാണ് ക്യാമറ ലെന്‍സുകള്‍. എല്ലാ ക്യാമറകള്‍ക്കും ലെന്‍സുണ്ട്, അതില്‍ ചിലവ Fixed ആയിരിക്കും, ചിലവ ഡിജിറ്റല്‍ zooming ഉള്ളവയായിരിക്കും, മറ്റു ചിലത് Inter Changeable ആയിരിക്കും.ഏതിലായിരുന്നാലും ഇതിലെ ലെന്‍സുകള്‍ എല്ലാം ഒരു പൊതുസ്വഭാവവും ഘടനയും ഉള്ളവയായിരിക്കും .

ഒരു ക്യാമറ ലെന്‍സ് എന്നാല്‍ എന്താണെന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് ഉത്തരം പറയും…? വളരെ ലളിതമായി പറഞ്ഞാല്‍ കൃത്യമായ ഘടനയില്‍ ക്രമീകരിച്ചിരിക്കുന്ന ഒന്നോ, ഒന്നിലധികമോ ഗ്ലാസ് പ്രിസങ്ങള്‍ ഫിലിം പ്ലയ്റ്റുകളിലോ അല്ലെങ്കില്‍ വസ്തുക്കളുടെ പ്രതിഭിംബം സൂക്ഷിക്കാന്‍ കഴിയുന്ന വസ്തുക്കളിലോ കൃത്യമായി വസ്തുക്കളില്‍ നിന്നുള്ള പ്രകാശഭിംബം പതിപ്പിക്കുവാന്‍ ( (ഒരു ക്യാമറയിലൊ മറ്റു ഉപകരണങ്ങളിലോ ) സഹായിക്കുന്ന വസ്തുവാണ് ലെന്‍സ്.

സ്റ്റില്‍ ക്യാമറകള്‍, വീഡിയോ ക്യാമറകള്‍, മൈക്രോ സ്‌കോപ് ,ടെലസ്‌കോപ്പ് എന്നിവയില്‍ ഉപയോഗിക്കുന്ന ലെന്‍സുകളുടെയെല്ലാം പ്രവര്‍ത്തനം ഒന്നുതന്നെയാണെങ്കിലും ഘടനയില്‍ മാത്രമേ അവ വ്യത്യസ്ഥത പാലിക്കുന്നുള്ളൂ.

പ്രകാശരശ്മികളുടെ സഞ്ചാരപഥം Concave അല്ലെങ്കില്‍ Convex പ്രതലങ്ങള്‍ ഉപയോഗിച്ച് വ്യതിചലിപ്പിക്കുക എന്നതാണ് ലെന്‍സുകളുടെ അടിസ്ഥാനതത്ത്വം, ഇതിനെ Refraction എന്ന് പറയാം. പരസ്പരം ഘടിപ്പിച്ചിരിക്കുന്ന ഈ ലെന്‍സുകളുടെ കൃത്യമായ അനുപാതത്തിലുള്ള പ്രവര്‍ത്തനമാണ് അകലെയുള്ള വസ്തുക്കളെ അടുത്ത് കാണിക്കുന്നതും (Zooming), വസ്തുക്കളുടെ വലിപ്പം ഇരട്ടിയായി കാണിക്കുന്നതും(Magnification).

ലെന്‍സുകളുടെ ഫോക്കല്‍ ലംഗ്തും അപ്പര്‍ച്ചറും.

ഉദാഹരണമായി ’50 mm 1:1.8′ എന്ന് ലെന്‍സില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതില്‍ 50 mm എന്നത് ഫോക്കല്‍ ലംഗ്തും 1.8 എന്നത് അപ്പര്‍ച്ചര്‍ വലിപ്പവുമാണ്. അപ്പര്‍ച്ചര്‍ ഡയഫ്രം ആണ് അപ്പര്‍ച്ചര്‍ വലിപ്പം നിയന്ത്രിച്ച് പ്രകാശത്തിനെ ഇമേജ് പ്ലയിറ്റില്‍ പതിപ്പിക്കുന്നത്.

ഒരു 50 mm ലെന്‍സിന്റെ ലെന്‍സ് കണ്‍സ്ട്രക്ഷന്‍ ആണ് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ വിവരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗ്ലാസ് പ്രിസങ്ങള്‍ അടുക്കുകളായി ക്രമീകരിച്ചിരിക്കുന്നത് നമുക്ക് കാണാം.

ലെന്‍സുകള്‍ : ഗ്രൂപ്പുകളും എലമെന്റുകളും

ലെന്‍സുകളുടെ കാര്യത്തില്‍ നാം എപ്പോളും കേള്‍ക്കാറുള്ള 2 പദങ്ങളാണ് ഗ്രൂപ്പുകളും എലമെന്റുകളും. നിങ്ങള്‍ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണ് ഈ ഗ്രൂപ്പുകളും എലമെന്റുകളും എന്ന്..? ലെന്‍സുകളുടെ നിര്‍മിതി ഗ്ലാസ് പ്രിസങ്ങളുടെ ക്രമമായ അടുക്കുകളിലൂടെയാണെന്ന് മുന്‍പേ പറഞ്ഞല്ലോ.അങ്ങിനെ ക്രമമായി അടുക്കുന്ന ഓരോ ഗ്ലാസ് പ്രിസങ്ങളെയും ഓരോ എലമെന്റുകളായും 2 ഗ്ലാസ് പ്രിസങ്ങളെ തമ്മില്‍ ഒട്ടിച്ചിരിക്കുന്നതിനെ ഒരു ഗ്രൂപ്പ് എന്നും പറയുന്നു. അതായത് 6 ഗ്ലാസ് പ്രിസങ്ങള്‍ ഒരു ലെന്‍സില്‍ ഉണ്ടെങ്കില്‍ ആ ലെന്‍സില്‍ 6 എലെമെന്റ് ഉണ്ടെന്നും, അതില്‍ 3 ലെന്‍സുകള്‍ പരസ്പരം ഒട്ടിച്ച് വച്ചിരിക്കുകയാണെങ്കില്‍ 3 ഗ്രൂപ്പും ഉണ്ടെന്നു പറയാം

ലെന്‍സ് മൗണ്ടുകള്‍

പലതരത്തിലുള്ള ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതില്‍ Single Lens Reflex Camera ( SLR), Range Finder , Mirror less Camera എന്നിവകളിലെ ലെന്‍സുകള്‍ മാറ്റി മാറ്റി ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ആവശ്യങ്ങള്‍ക്കനുശ്രതമായ ലെന്‍സുകള്‍ മാറ്റി ഉപയോഗിക്കുവാന്‍ ഈ ക്യാമറയില്‍ സാധിക്കും. പക്ഷെ ഓരോ കമ്പനികളുടെയും ലെന്‍സുകള്‍ മറ്റു കമ്പനികളുടെ ക്യാമറയില്‍ ഉപയോഗിക്കുവാന്‍ സാധ്യമല്ല. ഉദാഹരണമായി ഒരു നിക്കോണ്‍ മൌണ്ട് ലെന്‍സ് കാനോണ്‍ ക്യാമറയില്‍ ഉപയോഗിക്കുവാന്‍ സാധ്യമല്ല. പക്ഷെ ഇപ്പോള്‍ വിപണിയില്‍ അങ്ങിനെ ഘടിപ്പിക്കുവാനായി മൌണ്ട് അഡാപ്ടറുകള്‍ ലഭ്യമാണ്‌

മൌണ്ട് അഡാപ്ടര്‍ : Nikon to Canon

ക്യാമറയും ലെന്‍സും തമ്മില്‍ ബന്ദിപ്പിക്കുന്നത് ലെന്‍സ് മൌണ്ടുകള്‍ ആണ്. ക്യാമറ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ ( നമ്മള്‍ ക്യാമറയില്‍ ഓരോ എൗിരശേീി െഉം അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ ) കൃത്യമായി ലെന്‍സിലേക്ക് എത്തിക്കുന്നത് ലെന്‍സ് മൌണ്ടിലെ ഇലക്ട്രിക് ലീടുകള്‍ ആണ്. അതിനാല്‍ ലെന്‍സ് മൌണ്ടുകള്‍ ക്യാമറയിലെ ഒരു പ്രധാന ഘടകംതന്നെയാണ്.

ലെന്‍സുകളുടെ പരിപാലനം

ക്യാമറയുടെ പരിപാലനം പോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ലെന്‍സുകളുടെ പരിപാലനവും. കാരണം ലെന്‍സുകള്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വളരെ പെട്ടന്ന് പ്രതികരിക്കുന്ന ഒരു വസ്തുവാണ്. ഈര്‍പ്പം ആണ് ലെന്‍സുകളുടെ ഏറ്റവും വലിയ ശത്രു. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ലെന്‍സുകളില്‍ വളരെ പെട്ടന്ന് ഫംഗസ് പിടിക്കുവാനുള്ള സാധ്യതയുണ്ട്. പ്രധാനമായും ഈര്‍പ്പമുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ അത്തരം കാലാവസ്ഥയിലെ നാം ലെന്‍സുകളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു സാധാരണയായി സോഫ്റ്റ് ബോക്‌സ്‌കളില്‍ സിലിക്ക ക്രിസ്റ്റലുകള്‍ നിരത്തി അതിനുമുകളില്‍ ലെന്‍സുകള്‍ സൂക്ഷിക്കാം. ഇത് വളരെ ചെലവ് കുറഞ്ഞ രീതിയാണ്. ഇന്ന് വിപണിയില്‍ െ്രെഡ കാബിനെറ്റു കള്‍ ലഭ്യമാണ്. വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇവയില്‍ ലെന്‍സുകള്‍ സൂക്ഷിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നമുക്ക് ഒഴിവാക്കാം .