നിശ്ചല ദൃശ്യങ്ങള്‍ – ചില ഫോട്ടോഷോപ്പ് വികൃതികള്‍

525

പ്രിയ സുഹൃത്തുക്കളെ,

വളരെ കാലത്തിനുശേഷം വീണ്ടും ഞാന്‍ നിങ്ങളുടെ മുന്‍പിലേക്കെത്തുന്നു , പുതിയൊരു പോസ്റ്റുമായി…ഇന്ന് നമ്മള്‍ പോകുന്നത് ഫോട്ടോഷോപ്പ് എന്ന മഹാസാഗരത്തിലേക്കാണ്. ഫോട്ടോഷോപ്പില്‍ എങ്ങിനെ ഒരു ചിത്രത്തിന്‍റെ സ്കിന്‍ടോണ്‍, സൊഫ്റ്റ്നെസ്സ് എന്നിവ  ചിത്രത്തിന് നന്നായി യോജിച്ച വിധം ക്രമീകരിക്കാം എന്ന് പഠിക്കാം.

ഇതിനായി ഞാന്‍ ഒരു തേര്‍ഡ് പാര്‍ട്ടി ഫില്‍റ്റര്‍ സോഫ്റ്റ്‌വെയര്‍ ആണുപയോഗിക്കുന്നത്. ഈ സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് ആവശ്യമായതാണ്, ഇത് Download ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും
ലിങ്ക് : http://imagenomic.com/download.aspx?product=portraiture

ഇനി ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്ത് ഫില്‍റ്റര്‍സ് എന്ന ഓപ്ഷന്‍ നോക്കിയാല്‍ ഏറ്റവും താഴെ Imagenomic എന്ന ഫില്‍റ്റര്‍ കാണാം.

ഇനി എങ്ങനെ നമുക്ക് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം എന്ന് പഠിക്കാം.ആദ്യം നമുക്ക് എഡിറ്റ്‌ ചെയ്യേണ്ട ഫയല്‍ ഫോട്ടോഷോപ്പില്‍ ഓപ്പണ്‍ ചെയ്യുക.

ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയശേഷം ഫോട്ടോ നമ്മുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു തുറക്കുക.

 സോഫ്റ്റ്‌വെയര്‍ തുറക്കുമ്പോള്‍ തന്നെ നോര്‍മല്‍ ഫോട്ടോ, ഡിഫാള്‍ട്ട് സെറ്റിങ്ങില്‍വരും.

നമ്മള്‍എടുത്ത ഫോട്ടോയും, സോഫ്റ്റ്‌വെയര്‍ അഡ്ജസ്റ്റ്മെന്റ് ചെയ്ത ഫോട്ടോയും തമ്മിലുള്ള വ്യത്യാസം താഴെ കാണുന്ന ചിത്രത്തിലൂടെ മനസിലാക്കാം.

സോഫ്റ്റ്‌വെയറില്‍ Settings നു താഴെ Present എന്ന option select ചെയ്യുക. അതില്‍ Names Only എന്നും Thumbnail എന്നും കാണാം. ഇതില്‍ Thumbnail സെലക്ട്‌ ചെയ്യുക. അപ്പോള്‍ നമ്മള്‍ Upload ചെയ്ത ഫോട്ടോയുടെ വിവിധ തരത്തില്‍ സ്കിന്‍ ടോണ്‍ അഡ്ജസ്റ്റ് ചെയ്ത Thumbnail കാണാം. അതില്‍ നമ്മുടെ ഫോട്ടോയ്ക്ക് അനുയോജ്യമായത് സെലക്ട്‌ ചെയ്ത് OK കൊടുത്താല്‍ സ്കിന്‍ടോണ്‍ മാറി വീണ്ടും ഫോട്ടോഷോപ്പില്‍ തന്നെ Re Open ആകും.

ഇത്തരത്തില്‍ വളരെ ലളിതമായി പ്രൊഫഷണല്‍ ശൈലിയില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നമുക്ക് ഫോട്ടോ എഡിറ്റ്‌ ചെയ്തെടുക്കാവുന്നതാണ്.