Featured
നിശ്ചല ദൃശ്യങ്ങള്‍ – ഡി എസ് എല്‍ ആര് ക്യാമറകളുടെ പ്രവര്‍ത്തനം എങ്ങിനെ
കഴിഞ്ഞ ലേഖനത്തിലൂടെ നമ്മള് ഡി എസ് എല്‍ ആര് ക്യാമറ എന്താണെന്നു പഠിച്ചു. ഇന്ന് നമ്മള് പോകുന്നത് ഡി എസ് എല്‍ ആര് ക്യാമറകളുടെ ഫങ്ങ്ഷനുകളെ കുറിച്ചുള്ള ടോപ്പിക്കിലെക്കാണ്. ഡി എസ് എല്‍ ആര് ക്യാമറകളുടെ പ്രൈമറി ഫങ്ങ്ഷനുകളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് മൂന്നു ഫങ്ങ്ഷനുകള്ക്കാണ്.
98 total views

കഴിഞ്ഞ ലേഖനത്തിലൂടെ നമ്മള് ഡി എസ് എല്‍ ആര് ക്യാമറ എന്താണെന്നു പഠിച്ചു. ഇന്ന് നമ്മള് പോകുന്നത് ഡി എസ് എല്‍ ആര് ക്യാമറകളുടെ ഫങ്ങ്ഷനുകളെ കുറിച്ചുള്ള ടോപ്പിക്കിലെക്കാണ്. ഡി എസ് എല്‍ ആര് ക്യാമറകളുടെ പ്രൈമറി ഫങ്ങ്ഷനുകളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് മൂന്നു ഫങ്ങ്ഷനുകള്ക്കാണ്.
- അപ്പരച്ചര്‍
- ഷട്ടര്‍ സ്പീഡ്
- ഐ എസ് ഓ
ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം
അപ്പരച്ചര്‍
അപ്പരച്ചര്‍ എന്ന് പറയുന്നത് ലെന്സിനകത്തുള്ള ചലിപ്പിക്കാന്‍ കഴിയുന്ന ഒരു ദ്വാരമാണ് . പ്രകാശ രശ്മികള്‍ എത്രത്തോളം സെന്‍സറില്‍ പതിക്കണം എന്നു തീരുമാനിക്കുക എന്നാ ധര്‍മമാണ് അപ്പരച്ചരിനുള്ളത്. കുറഞ്ഞ അപ്പരച്ചര്‍ സൈസില്‍ കുറച്ചു പ്രകാശവും കൂടിയ അപ്പരച്ചര്‍ സൈസില്‍ കൂടുതല്‍ പ്രകാശവും ഇമേജ് സെന്‍സറില്‍ പതിക്കും. അപ്പരച്ചര്‍ സൈസ് അടയാളപ്പെടുത്താന്‍ f എന്ന അക്ഷരമാണ് ഉപയോഗിക്കുന്നത്. f നമ്പര്‍ കുറയും തോറും അപ്പരച്ചരിന്റെ വലിപ്പം കൂടും.
ഷട്ടര്‍ സ്പീഡ്
ഷട്ടര്‍ സ്പീഡ് ആണ് ക്യാമറയുടെ ലെന്‍സില്‍ പ്രകാശം എത്രസമയത്തോളം പതിക്കണം എന്നത് തീരുമാനിക്കുന്നത്. ഷട്ടര്‍ സ്പീഡിനെ എക്സ്പോഷര്‍ ടൈം എന്നും വിളിക്കാം. ക്യാമറയുടെ ഷട്ടര്‍ ഒരുപ്രാവശ്യം തുറന്നടയുന്ന സമയമാണ് ഷട്ടര്‍ സ്പീഡ് . ചലിക്കുന്ന ഒരു വസ്തുവിന്റെ ഫോട്ടോ എടുക്കുമ്പോള്‍ ഷട്ടര്‍ സ്പീഡ് എപ്പോളും കുറച്ചും, നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിന്റെ ഫോട്ടോ എടുക്കുമ്പോള്‍ എപ്പോളും ഷട്ടര്‍ സ്പീഡ് കൂട്ടിയും ഉപയോഗിക്കാം. കാരണം ചലിക്കുന്ന വസ്തുവില്‍നിന്നുള്ള പ്രകാശം കുറച്ചുസമയത്തേക്ക് മാത്രമേ ഇമേജ് പ്ലേറ്റില്‍ പതിക്കുകയുള്ളൂ , പകരം നിശ്ചലമാണെങ്കില്‍ കൂടുതല്‍ സമയം ഫ്രെയ്മില് വസ്തുവുണ്ടാവുകയും അവയില്‍നിന്നുള്ള പ്രകാശം ഇമേജ് പ്ലേറ്റില്‍ പതിക്കുകയും ചെയ്യും.
ഐ എസ് ഓ
ഐ എസ് ഓ എന്നത് ഇമേജ് സെന്‍സര്‍ പ്രകാശവുമായി എത്രത്തോളം സെന്സിറ്റിവ് ആയിരിക്കണം എന്നത് തീരുമാനിക്കുന്നു. അതായത് കുറഞ്ഞ പ്രകാശത്തില്‍ ചിത്രത്തിന്റെ വ്യക്തതയും മിഴിവും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളണമെങ്കില്‍ ഐ എസ് ഓ കൂട്ടിയിടുകയും കൂടിയ പ്രകാശത്തില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ഐ എസ് ഓ കുറച്ചിടുകയും വേണം. എങ്കില്‍ മാത്രമേ ഫ്രയ്മിലുള്ള ചിത്രം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഫോട്ടോ ആക്കാന്‍ പറ്റൂ. ഐ എസ് ഓ കൂടുന്നതിനനുസരിച്ച് ഷട്ടര്‍ സ്പീഡും അപ്പറച്ചറും മാറ്റിയാല്‍ മാത്രമേ ചിത്രത്തിന്റെ യഥാര്‍ത്ഥ മിഴിവ് ഫോട്ടോയില്‍ കിട്ടുകയുള്ളൂ.
99 total views, 1 views today