ഇന്ന് നാം പഠിക്കാന്‍ പോകുന്നത് ഡി ആസ് എല്‍ ആറില്‍ നാം ഉപയോഗിക്കുന്ന സാധാരണ മോഡുകളെക്കുറിച്ചാണ്.  ഡി ആസ് എല്‍ ആറില്‍ നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഷുട്ടിംഗ് മോഡുകള്‍ 5 എണ്ണമാണ്. അവ M,A,S,P,AUTO എന്നെ രീതിയിലായിരിക്കും അടയാളപ്പെടുത്തിയിരിക്കുക. മോഡുകള്‍ നാം തിരഞ്ഞെടുക്കുന്ന ബട്ടനെ കമാന്‍റ് ഡയല്‍ എന്ന് പറയും.  ഇനി അവയെന്താണെന്നും അവയുടെ പ്രവൃത്തനരീതികളും നോക്കാം.

M or Manual Mode-ക്യാമറയിലെ എല്ലാ പ്രവൃത്തനങ്ങളും നാം തന്നെ അഡ്ജസ്റ്റ്  ചെയ്യേണ്ട മോഡാണ് ഇത്. ഒരു ക്യാമറയുടെ സുപ്രധാന മോഡ് എന്നുപറയുന്നത് മാന്വല്‍ മോഡ് ആണ് . ഓരോ ചിത്രങ്ങള്‍ എടുക്കുമ്പോളും നാം ശ്രദ്ധിക്കേണ്ട ഷട്ടര്‍ സ്പീഡ്, അപരച്ചര്‍, ഐ എസ് ഓ, വൈറ്റ് ബാലന്‍സ്, ഫ്ലാഷ് എന്നിവ ഈ മോഡില്‍ നാംതന്നെ സെറ്റുചെയ്തു ഷൂട്ട്‌ ചെയ്യണം. അതിനാല്‍ത്തന്നെ തുടക്കകാര്‍ക്ക് ഒരല്‍പം പ്രയാസംപിടിച്ച പണിയാണ് മാന്വല്‍ മോഡില്‍ ഷൂട്ട്‌ ചെയ്യുക എന്നത്. പക്ഷെ ഒരു ഫൊടൊഗ്രഫ്റുടെ കഴിവുതെളിയിക്കുന്നത് മാന്വല്‍ മോഡില്‍ ഷൂട്ട്‌ ചെയ്യുന്ന ഫോട്ടോകള്‍ ആയിരിക്കും.  ഷട്ടര്‍ സ്പീഡ്, അപരച്ചര്‍, ഐ എസ് ഓ എന്നീ ത്രിമൂര്‍ത്തികള്‍ ശരിയായ അനുപാതത്തില്‍ ആണെങ്കില്‍  മാത്രമേ മാന്വല്‍ മോഡിലെടുക്കുന്ന ചിത്രങ്ങള്‍ ഷാര്‍പ്പും ക്ളിയറും ആവുകയുള്ളൂ.    ഷട്ടര്‍ സ്പീഡ്, അപരച്ചര്‍, ഐ എസ് ഓ എന്നിവയുടെ ഉപയോഗം ശരിയായിമനസിലാക്കിയാല്‍ മാത്രമേ മാന്വല്‍ മോഡില്‍ നമുക്ക് നല്ല ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ .

A or Aperture Priority Mode-അപരചെര്‍ മോഡിനെ സൂചിപ്പിക്കാന്‍ A അല്ലെങ്കില്‍ Avഎന്നി അക്ഷരങ്ങളാണ് ഉപയോഗിക്കുക. ക്യാമറയുടെ അപരചെര്‍മാത്രം ഫോട്ടോഗ്രാഫര്‍ അഡ്ജസ്റ്റ് ചെയ്യുകയും, ബാക്കിയെല്ലാം( ഷട്ടര്‍ സ്പീഡ്, ഐ എസ് ഓ) ക്യാമറതന്നെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന മോഡാണിത്… നാം തിരഞ്ഞെടുക്കുന്ന അപ്പരചെറിനു അനുപാതമായ ഷട്ടര്‍ സ്പീഡ് ക്യാമറ സ്വയം സെറ്റ് ചെയ്യുന്നു. പ്രധാനമായും DOF(Depth Of Field) കൂട്ടുന്നതിനായാണ് നാം ഈ മോഡിനെ ആശ്രയിക്കാറുള്ളത്. പ്രധാനമായും ഈ മോഡില്‍ നാം ശ്രദ്ധിക്കേണ്ട ഒരുകാര്യം എന്നത്, അപ്പരചെറിനു അനുപാതമായ ഷട്ടര്‍ സ്പീഡ് ക്യാമറ സ്വയം സെറ്റ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അത് കൂടുതല്‍ ആവാന്‍ സാധ്യതയുണ്ട്. അങ്ങിനെ വരുന്ന അവസരങ്ങളില്‍ Tripod വച്ച് ഷൂട്ട് ചെയ്താലേ ചിത്രം ശരിയായി കിട്ടൂ. ഫോട്ടോഗ്രാഫിയിലെ അനന്തസാധ്യതകള്‍ തെളിയിക്കാനുപകരിക്കുന്ന ഒരു മോഡാണ് അപരചെര്‍ മോഡ്.

S or Shutter Priority Mode-ഷട്ടര്‍ പ്രയോരിറ്റി മോഡ് എന്നത് പേരിലുള്ളതുപോലെതന്നെ ഷട്ടെറിനു പ്രാധാന്യം കൊടുക്കുന്ന മോഡാണ്. അതായത് ക്യാമറയുടെ ഷട്ടര്‍ സ്പീഡ് മാത്രം ഫോട്ടൊഗ്രാഫര്‍ മാറ്റുകയും, ക്യാമറ അതിനനുസരിച്ചുള്ള അപരച്ചര്‍ തിരഞ്ഞെടുക്കുകയും ചെയ്യും. പ്രധാനമായും ഈ മോഡ് ഫോട്ടോഗ്രാഫര്‍മാര്‍ തിരഞ്ഞെടുക്കുന്നത് ഷട്ടര്‍ സ്പീഡ് ഫോട്ടോഗ്രെഫി എന്നതരം ഫോറ്റൊഗ്രഫിക്കാണ്.  ഷട്ടര്‍ സ്പീഡ് ഫോട്ടോഗ്രെഫി എന്നാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ചലന വ്യത്യസ്തത ഫ്രെയ്മില്‍ പകര്‍ത്തുക എന്നതാണ്. ഉദാഹരണമായി Night Photography യില്‍ വാഹനങ്ങളുടെ ലൈറ്റ് ഒരു നേര്‍ രേഖപോലെ കിട്ടുന്നതിനു ഷട്ടര്‍ സ്പീഡ്  ഫോട്ടോഗ്രെഫി ഉപയോഗിക്കാം. ചലിക്കുന്ന വസ്തുക്കളുടെ ഫോട്ടോ, സ്‌പോര്‍ട്‌സ്,ചലിക്കുന്ന വാഹനങ്ങള്‍ എന്നിവ ഫ്രൈമിലാക്കുമ്പോള്‍ ഷട്ടര്‍ പ്രയോരിറ്റി മോഡാണ് സാധാരണ ഉപയോഗിക്കുന്നത്. ചലിക്കുന്ന വസ്തുവിന്റെ വേഗതയും ക്യാമറയുടെ ഷട്ടര്‍ സ്പീഡും തമ്മിലുള്ള അനുപാതം ശരിയായി വരുമ്പോള്‍, ചലിക്കുന്ന വസ്തു ചിത്രത്തില്‍ നിശ്ചലമായിക്കാണാം. പ്രധാനമായും ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കാനിഷ്ടപ്പെടുന്ന രണ്ടു മോഡുകളാണ് ഷട്ടര്‍ പ്രയോരിറ്റി മോഡും, അപരച്ചെര്‍ പ്രയോരിറ്റി മോഡും.ഷട്ടര്‍ പ്രയോരിറ്റി സാധാരണയായി അടയാളപ്പെടുതുന്നതിന് S അല്ലെങ്കില്‍ Tv എന്ന അക്ഷരമാണ് ഉപയോഗിക്കുക.

P or Program Mode-പ്രോഗ്രാം മോഡ് എന്നാല്‍ എല്ലാം ക്യാമറതന്നെ സെറ്റ് ചെയ്ത് ഷട്ടര്‍ റിലിസിംഗ് മാത്രം ഫോട്ടൊഗ്രാഫെര്‍ ചെയ്യുന്നതാണ്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഷട്ടര്‍ സ്പീഡ്, അപ്പരചെര്‍ എന്നിവ ഫ്രയിംചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനും പ്രകാശത്തിനുമനുസരിച്ച് ക്യാമറതന്നെ സെറ്റ് ചെയ്യുന്നു. പ്രോഗ്രാം മോഡില്‍ നമുക്ക് ചില ഫങ്ങ്ഷനുകള്‍ മാറ്റാന്‍ സാധിക്കും. അവ ഫ്ലാഷ്, എക്സ്പോഷര്‍ കമ്പോസിഷന്‍, ഐ എസ് ഓ, വൈറ്റ് ബാലന്‍സ് എന്നിവയാണ്. AUTO മോഡും P മോഡും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെയാണ്. AUTO മോഡില്‍ ഈ പറഞ്ഞ ഫങ്ങ്ഷനുകള്‍ ഒന്നുംതന്നെ മാറ്റാന്‍ പറ്റുകയില്ല. തുടക്കക്കാരായ ഉപയോക്താക്കള്‍ക്ക്  ഷട്ടര്‍ സ്പീഡ്,  അപ്പരചെര്‍ എന്നിവയുടെ തലവേദനയില്ലാതെ ഫോട്ടോയെടുക്കാന്‍ ഈ മോഡ് ഉപയോഗിക്കാം. ഫോട്ടോഗ്രാഫിയുടെ ആദ്യപാഠങ്ങള്‍ പഠിക്കുവാന്‍  പ്രോഗ്രാം മോഡ് ആയിരിക്കും ഏറ്റവും നന്നായിരിക്കുക.

Auto Mode-പെരിലുള്ളതുപോലെതന്നെ എല്ലാം ക്യാമറതന്നെ സെറ്റ് ചെയ്യുന്ന മോഡാണിത്. തുടക്കക്കാര്‍ക്കും ഫോട്ടൊഗ്രാഫെര്‍ അല്ലാത്തവര്‍ക്കും ഫോട്ടോ എളുപ്പത്തില്‍ എടുക്കാന്‍ വേണ്ടിയുള്ളതാണ് ഈ മോഡ്. ഇതില്‍ ഫോട്ടോ എടുക്കുന്നയാള്‍ ഇമേജ് ഫ്രയിമിലാക്കിയ ശേഷം ഷട്ടര്‍ ബട്ടന്‍ അമര്‍ത്തുകമാത്രം ചെയ്‌താല്‍ മതി, ഫോട്ടോ റെഡി.

You May Also Like

കര്‍ണ്ണപര്‍വ്വം – അവസാന ഭാഗം..

”എവിടെ തിരക്കഥാകൃത്ത് ? ” ദുബായിലെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിലെ വെള്ളത്തില്‍ കാല്‍ ഇട്ടിരിപ്പാണ് തിരക്കഥാകൃത്ത് നവീന്‍. മുപ്പതു വയസ്സ് പ്രായം കാണും. അയാളുടെ മനസ്സില് അപ്പോള്‍ സംവിധായിക വിമല മേനോന്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു.

മലയാളി സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള ഒരു വിമാനം തട്ടിയെടുക്കല്‍

രണ്ടു മലയാളികള്‍ ചേര്‍ന്ന് ഒരു വിമാനം തട്ടിയെടുക്കുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. എങ്ങിനെയാണ് ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാര്യം അവര്‍ തന്നെ പറയട്ടെ. എന്തായാലും സംഭവം കണ്ടു നോക്കൂ.

ആര്‍ക്കറിയാം ?. എന്തോ എനിക്കറിയില്ല.

മനുഷ്യരിലെല്ലാം തന്നെ സൌന്ദര്യബോധമുണ്ട്. ചിലര്‍ സൌന്ദര്യപരിപാലനത്തില്‍ അതീവശ്രദ്ധാലുക്കളും മറ്റുചിലര്‍ അല്ലാതവരുമാണ്. മുടികൊഴിച്ചില്‍, താരന്‍, കഷണ്ടി, എന്നുവേണ്ട ആണ്‍കുട്ടികള്‍ക്ക് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍ മുതല്‍ നെഞ്ചളവ് കുറയുന്ന കൌമാരപെണ്‍കൊടിയുടെ മനസ്സില്‍വരെ വ്യാകുലതയാണ്, ആധിയാണ്.

കണി – ജുവൈരിയ സലാം

കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാള്‍ ശുണ്ഠി എടുത്തു. പുറത്തിറങ്ങാന്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ മൂധേവി ഉമ്മറത്ത് ചൂലുമായി നില്‍ക്കുന്നു.