നിര്‍ണ്ണായക അവസ്സരങ്ങളില്‍ ടീമിനെ കുഴിലാക്കല്‍: കോഹ്ലി സച്ചിനെ പിന്തുടരുന്നുവോ?

0
402

275059-virat-sachin-700

ലേഖകന്‍ : സന്തോഷ്‌ ആനപ്പാറ

സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ എന്ന റെക്കോര്‍ഡ് താരത്തിന്റെ പിന്‍ഗാമിയായിട്ടാണു വിരാട്ട് കോഹ്ലിയെ പരക്കനെ വിലയിരുത്തപ്പെടുന്നത്. സച്ചിന്‍ ഉണ്ടാക്കിയിട്ട റെക്കോര്‍ഡുകളിലേക്കു വളരെ നിഷ്പ്രായാസം നടന്നടുക്കുന്ന കോഹ്ലിയെ അങ്ങനെ കരുതുന്നതില്‍ യാതോരു പിഴവുമില്ല. എന്നാല്‍ ഈ കഴിഞ്ഞ ഇന്ത്യ ഓസ്ട്രേലിയ സെമിയില്‍ നിര്‍ണ്ണായകമായ അവസ്സരത്തില്‍ കോഹ്ലി പുറത്തായ രീതിയും പൂര്‍ണ്ണമായും ഒരു സച്ചിന്റെ നെഗെറ്റീവ് ശൈലിയിലായിപ്പോയി. നിര്‍ണ്ണായക അവസ്സരത്തില്‍ ടീമിനെ കയ്യൊഴിയുന്ന വഷളന്‍ ശൈലി.

അതെ തീര്‍ച്ചയായും കോഹ്ലിയുടെ ആ പുറത്താകല്‍ മുന്‍പു ഇത്തരം അവസ്സരങ്ങളില്‍ സച്ചിന്റെ പുറത്താകലുകളെ അനുസ്മരിക്കുന്നതാണ്. നിര്‍ണ്ണായക വേളയില്‍ ടീമിനെ കുഴിയില്‍ ചാടിച്ചതിന്റെ നെഗെറ്റീവ് റെക്കോര്‍ഡും ഇപ്പൊഴുള്ളത് സച്ചിന്റെ പേരിലാണ്.അതില്‍ പ്രധാനപെട്ടവ താഴെ കൊടുക്കുന്നു.

1999 ലോകകപ്പ് നിര്‍ണ്ണായകമായ സൂപ്പര്‍ സിക്‌സ് മല്‍സരത്തില്‍ ആസ്‌ത്രേലിയയ്‌ക്കെതിരെ വട്ടപൂജ്യത്തിനു പുറത്തയത്.

2003 ലോകകപ്പ് ഫൈനലില്‍ വന്‍ സ്‌കോര്‍ പിന്തുടരുന്ന അവസ്സരത്തില്‍ ആദ്യ ഓവറില്‍ പുറത്തായത്.

2007 ലോകകപ്പില്‍ നിര്‍ണ്ണായക ലീഗ് മല്‍സരത്തില്‍ ശ്രീലങ്കയോടു നക്കാപിച്ച റണ്‍സിനു പുറത്തായത്.

2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോടു ആദ്യ ഓവറുകളിള്‍പുറത്തായത്.