നീന ഇന്ന് വരുന്നു, നീന കാണാന്‍ ചില കാരണങ്ങള്‍ !

149

new

മറ്റൊരു സ്ത്രീപക്ഷ സിനിമയുമായി ലാല്‍ജോസ് വീണ്ടുമെത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിയ്ക്കുന്നത്. ആന്‍ അഗസ്റ്റിന്‍, വിജയ് ബാബു, ദീപ്തി സതി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന നീനയെ നമ്മളിലേക്ക് ആകര്‍ഷിക്കുന്ന ഖടകങ്ങള്‍ ഇവയാണ്.

വീണ്ടുമൊരു ലാല്‍ ജോസ് മാജിക് ചിത്രത്തില്‍ കാണാം എന്നാ പ്രതീക്ഷ .

മുന്‍ മിസ് കേരളയായ ദീപ്തി സതി നീനയിലൂടെ അരങ്ങേറുകയാണ്. ചിത്രത്തിലെ രണ്ട് കേന്ദ്രനായികമാരില്‍ ഒരാളാണ് ദീപ്തി . ലാല്‍ ജോസ് മലയാളത്തിന് സമ്മാനിക്കുന്ന മറ്റൊരു മികച്ച നടിയായി ദീപ്തി മാറുമോ എന്ന് ഈ ചിത്രം പറയും.

വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന ആന്‍ അഗസ്റ്റിന്റെ ശക്തമായ തിരിച്ചുവരവ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കും. പക്വതയുള്ള നളിനി എന്ന സ്ത്രീയായിട്ടാണ് ആന്‍ എത്തുന്നത്.

മലയാളത്തിലെ മികച്ച സ്ത്രീപക്ഷ ചിത്രങ്ങളിലൊന്നിലായിരിക്കും ഇനി നീനയുടെ സ്ഥാനം. നീന, നളിനി എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രം.

നിര്‍മാണത്തില്‍ പേരെടുത്ത വിജയ് ബാബുവാണ് കേന്ദ്ര നായകവേഷം ചെയ്യുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. സുനില്‍ സുഖദ, ലെന, വിനു മോഹന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് നവാഗതനായ നിഖില്‍ മേനോനാണ്. ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ചിത്രം ഇന്ന് റിലീസ് ചെയ്യും.

Advertisements