Featured
നീലച്ചിത്രം കുട്ടികളെ കാണിച്ചു – അധ്യാപകനും അധ്യാപികയും അറസ്റ്റില്‍..!!
പെണ്‍കുട്ടികള്‍ ഈ സംഭവം രക്ഷിതാക്കളെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ഉടനെതന്നെ രക്ഷിതാക്കള്‍ സ്കൂളില്‍ എത്തി,
67 total views, 1 views today

ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന വിദ്യാര്തിനികളെ നീലച്ചിത്രം കാണിച്ചത് സ്വന്തം അധ്യാപകനും അധ്യാപികയും. ഉത്തര്‍പ്രദേശിലെ മധുര – തക്ഷശില സ്കൂളിലാണ് സംഭവം നടന്നത്. ഇരുവരും തമ്മില്‍ ഇരുന്ന് മൊബൈലില്‍ നീലച്ചിത്രം കാണുകയും അത് വിദ്യാര്‍ഥികളെ കാണിക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടികള്‍ ഈ സംഭവം രക്ഷിതാക്കളെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ഉടനെതന്നെ രക്ഷിതാക്കള്‍ സ്കൂളില്‍ എത്തി, പക്ഷെ അപ്പോഴേക്കും അധ്യാപിക രക്ഷപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടി ഇട്ടിരുന്നതിനാല്‍, അയാള്‍ക്ക് രക്ഷപ്പെടാന്‍ ആയില്ല.
സംഭവം വിവാദമായതോടെ, രക്ഷിതാക്കള്‍ മൊത്തം സ്കൂളിനെതിരെ തിരിഞ്ഞിരിക്കുകയാണ്. തങ്ങളുടെ മക്കളെ എന്ത് സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പഠിപ്പിക്കും എന്നാണവര്‍ ചോദിക്കുന്നത്. പ്രധാനാധ്യാപകയുടെ നേതൃത്വത്തില്‍ പിന്നീട് അധ്യാപികയെ അനുനയിപ്പിച്ച് വിളിക്കുകയും പിടികൂടുകയും ചെയ്തു.
68 total views, 2 views today