നീല സൂര്യാസ്തമയം കാണാം, ‘ക്യൂരിയോസിറ്റി’യോടെ.

426

blue_sunset_boolokam

മഞ്ഞയും ചുവപ്പും അല്ലാത്തൊരു സൂര്യാസ്തമയമോ? അങ്ങനെ ഒന്ന് ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല നമ്മില്‍ പലരും. പക്ഷെ, സൂര്യാസ്തമയം നീല നിറത്തിലും ഒപ്പിയെടുത്തുകഴിഞ്ഞു ശാസ്ത്രഞ്ജന്മാര്‍. പക്ഷെ, നേരിട്ട് കാണണമെങ്കില്‍ അങ്ങ് ചൊവ്വ വരെ പോകേണ്ടി വരും. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ക്യൂരിയോസിറ്റി പേടകമാണ് ചൊവ്വയുടെ ചക്രവാളത്തില്‍ നീല നിറത്തിലുള്ള സൂര്യാസ്തമയത്ത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍കുന്ന പൊടി മൂലമാണ് ഈ പ്രതിഭാസം കാണാനാവുന്നത്. ഏപ്രില്‍ 15 നാണ് ക്യൂരിയോസിറ്റി ഈ ചിത്രങ്ങള്‍ എടുത്തതെങ്കിലും ഈ ആഴ്ചയാണ് നാസ അവ പുറത്ത് വിട്ടത്.

Advertisements