Narmam
നുണക്കഥകള്‍ !
ഗിരിയേട്ടന് മുഖത്തെ ഗൌരവം ഒട്ടും കുറയ്ക്കാതെ പറഞ്ഞു, ‘സത്യാടാ.. ചാലക്കുടി ചന്തേന്ന് രണ്ട് ആടുകളേം വാങ്ങി ഒരു വില്സും വലിച്ചു ഞാനിങ്ങനെ വരാ. കല്ലേറ്റുംകര റെയില്‍ക്രോസ് എത്തീപ്പോ ഒരു ചായ കുടിക്കണം, ഞാനാട്ടിന്കുട്ട്യോളെ ഒരു സൈഡില്‍ കെട്ടിയിട്ടു. ചായ കുടിച്ചു തിരിച്ചു വന്നപ്പോ കണ്ടു, രണ്ടും മുകളില്‍ തൂങ്ങി കിടക്കുന്നു.. ചായ കുടിക്കാന്‍ ഉള്ള തിരക്കില്‍ അവറ്റകളെ കെട്ടിയത്, റെയില്ക്രോസിലെ ഗേറ്റില്‍ ആയിരുന്നു ന്ന് ഞാനറിഞ്ഞില്ലാ ന്നേ ,, ട്രെയിനാ പോയിക്കഴിഞ്ഞപ്പോ അവരാ പൊന്തിച്ചു, ആടാ തൂങ്ങി ..’
64 total views, 1 views today

നെല്ലും ഗോതമ്പും പൊടിച്ചുകൊടുക്കുന്ന മില്ലിലെ പണിക്കാരന് ആയിരുന്നു ഗിരിയേട്ടന്. അവിടെ കൂടാറുള്ള ഞങ്ങള്‍ പിള്ളേരോട് എന്നും ഓരോ കഥകള്‍ പറയും, അതാ ആളുടെ ഹോബ്ബി .. കേട്ട് തിരിഞ്ഞു നിന്ന് ചിരിക്കല് ഞങ്ങളുടേം..
മറ്റൊരിക്കല്‍ ഞങ്ങള്‍ പിള്ളേര് കല്ലട കനാലിന് കുറുകെ ഉള്ള പാലത്തിനു മുകളില്‍ നിന്ന് താഴെ വെള്ളത്തിലേക്ക് ചാടി കളിക്കുമ്പോ ഗിര്യേട്ടന് വന്നു ആ വഴി. കുറച്ചു നേരം നോക്കി നിന്നിട്ട് ആള് പറഞ്ഞു..
‘ഇതൊക്കെ എന്ത് .. ഇങ്ങനെയാണോടാ ചാടാ .. ഞാന്‍ കാണിച്ചു തരാം..’
വസ്തങ്ങള്‍ ഒക്കെ അഴിച്ച്, പാലത്തിന് മുകളില്‍ കയറിയ ഗിര്യേട്ടന്, എല്ലാരേം ഒന്ന് നോക്കീട്ടു പറഞ്ഞു .. ‘നോക്കിക്കൊട്രാ..’ ശേഷം എടുത്തൊരു ചാട്ടം.. വെള്ളത്തില്‍ നോക്കുമ്പോള്‍ പത്ത് പൊട്ടാസ് ഒന്നിച്ച് പൊട്ടിച്ച ശബ്ദത്തോടെ ഗിര്യേട്ടന് പുറം അടിച്ച് വെള്ളത്തില്‍ വീണു .. വേദന പുറത്തു കാണിക്കാതെ ഒരു മുങ്ങാം കുഴി ഇട്ടു പൊന്തിയിട്ടു, ഞങ്ങളെ നോക്കി പറഞ്ഞു .. ‘കുറച്ച് തെറ്റി ല്ലേ ..’
65 total views, 2 views today