നുണക്കുഴി

731

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അത് കാണുന്നത്. അത് എനിക്ക് കാണിച്ചു തന്നത് ഷിജു ആയിരുന്നു.ഷിജു എന്‍റെ അയല്‍വാസിയും എന്‍റെ കൂട്ടുകാരനും ആണ്. ഞങ്ങള്‍ ഏഴു വരെ ഒരേ സ്കൂളില്‍ ആണ് പഠിച്ചത്,എട്ടില്‍ ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്നു. പുതിയ സ്കൂളില്‍ ചേര്‍ന്നതിന്‍റെ രണ്ടാം ദിവസം വൈകുന്നേരം വീട്ടില്‍ പോവുമ്പോള്‍ ആണ് ഷിജു ആ സ്വകാര്യം എന്നോട് പറഞ്ഞു തന്നത്.

ജീന ചിരികുമ്പോള്‍ മുഖത്ത് നുണക്കുഴികള്‍ തെളിഞ്ഞു വരുമത്രേ. ഞാന്‍ അത് വരെ നുണക്കുഴി എന്ന് പറഞ്ഞു കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. പിറ്റേന്ന് രാവിലെ തന്നെ ഞാനും ഷിജുവും സ്കൂളില്‍ എത്തി അവളെ കാത്തിരുന്നു അവള്‍ വരാന്‍ വൈകും അന്ന് ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ ആണ് അവള്‍ വന്നത്.

ക്ലാസ്സ്‌ തുടങ്ങി ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് അവളെ നോക്കികൊണ്ടിരുന്നു, അവള്‍ ടീച്ചറുടെ വായില്‍ തന്നെ നോക്കിയിരിക്കുകയാണ് അത്യാവശ്യം പഠിക്കുന്ന കൂട്ടത്തില്‍ ആണെന്ന് തോന്നുന്നു,അന്ന് ഉച്ച വരെ അവളുടെ ചിരിക്കുന്ന മുഖം കണ്ടില്ല.നോക്കി നോക്കി എന്‍റെ കഴുത്ത് വേദനിക്കാന്‍ തുടങ്ങി. ഞാന്‍ ഷിജുവിനോട് കാര്യം പറഞ്ഞു അവന്‍ പറഞ്ഞു ഇത്തിരി വേദനയൊക്കെ സഹിക്കണം അല്ലതെ പിന്നെ ചുമ്മാ കാണാന്‍ ഒക്കുമോ.

ഉച്ച ഭക്ഷണത്തിന് ശേഷം ഉള്ള ഇടവേളയില്‍ ഞങ്ങള്‍ അവളെ തുറിച്ചു നോക്കി കൊണ്ടിരുന്നു അങ്ങനെ അവള്‍ ഒന്ന് ചിരിച്ചു അപ്പോള്‍ ഞാന്‍ കണ്ടു വെളുത്ത് ചുവന്ന കവിളില്‍ തെളിഞ്ഞു വന്ന നുണക്കുഴി അവളുടെ പാല്‍ പുഞ്ചിരിയില്‍ വഴുതി ആരൊക്കെ ആ കുഴിയില്‍ വീഴും എന്ന് കണ്ടറിയാം. ഞാന്‍ ഷിജുവിനോട് നന്ദി പറഞ്ഞു,

എന്‍റെ ജീവിതത്തില്‍ ആദ്യമായി നുണക്കുഴികള്‍ കാണിച്ചു തന്നതിന്, അവന്‍ എന്നെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ഇതൊക്കെ ചെറുത്‌ എന്‍റെ കൂടെ നിന്നാല്‍ ഇങ്ങനെ പലതും ഞാന്‍ കാണിച്ചുതരാം. ഞാന്‍ അന്ന് മുതല്‍ ഷിജുവിന് ശിഷ്യപെട്ടു. വിരസമായ പ്രവാസ ജീവിതത്തിനിടയില്‍ പഴയത് പലതും ഓര്‍ത്തപ്പോള്‍ എഴുതിയതാണ് ഇത്. ഷിജു ഇപ്പോള്‍ നാട്ടില്‍ ജോലി ചെയ്യുന്നു ഞങ്ങള്‍ ഡെയിലി ചാറ്റ് ചെയ്യാറുണ്ട് ജീനയുടെ കല്യാണം കഴിഞ്ഞു എന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. ഇപ്പോഴും ഒന്ന് കണ്ണുകള്‍ അടച്ചു ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ജീനയുടെ ആ ചിരിക്കുന്ന മുഖം ഓടിവരാറുണ്ട്.