നുണ തിരിച്ചറിയും ടാറ്റൂ.. ബൈ ഗൂഗിള്‍

0
384

neck-tattoo-motorola-970x0-e1384354308459
നുണ തിരിച്ചറിയാന്‍ കഴിയുന്ന ടാറ്റൂവിനു ഗൂഗിള്‍ പേറ്റന്റ്‌ എടുക്കുന്നു. വളരെ ചെറിയ നുണ പരിശോധന യന്ത്ര ഭാഗവും മൈക്രോ ഫോണും ഉള്കൊള്ളിച്ചിട്ടുള്ള ഇലക്ട്രോണിക് ടാറ്റൂ ആണ് ഇത്. ഗൂഗിള്‍ കമ്പനി ആയ മോട്ടോറോള മൊബിലിറ്റി ആണ് ഗൂഗളിനു വേണ്ടി ഈ പേറ്റന്റ്‌ നു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഈ ടാറ്റൂ വയര്‍ലെസ് ആയി ഒരു മൊബൈല്‍ ഫോണുമായി പെയിര്‍ ചെയ്യാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ടാറ്റൂ വഴി യൂസര്‍ക്ക് മൊബൈല്‍ ലേക്ക് വോയിസ് കമാന്റ്സ് കൊടുക്കാന്‍ സാധിക്കും. ത്വക്കില്‍ ഘടിപ്പിച്ചിരിക്കുന്നത് കൊണ്ട് കൂടുതല്‍ ബാക്ക്ഗ്രൌണ്ട് നോയിസ് ഒഴിവാക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇതുപയോഗിച്ച് നുണ എങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്നല്ലേ? ഒരു ഗാല്‍വനിക്ക് സ്കിന്‍ റെസ്പോന്‍സ്‌ ഡിട്ടെക്ടര്‍ ഇതില്‍ ഉണ്ട്, യൂസറുടെ സ്കിന്‍ രെസിസ്ടന്‍സ് തിരിച്ചറിയാന്‍ ഇതിനു സാധിക്കും.നുണ പറയുമ്പോള്‍ പറയുന്നയാള്‍ അസ്വസ്ഥനായി ഇരിക്കുമെന്നും സ്കിന്‍ രേസ്പോന്സില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അത് വഴി പറയുന്നത് നുണയാണോ എന്ന് കണ്ടു പിടിക്കാന്‍ കഴിയും എന്നുമാണ് അവകാശപ്പെടുന്നത്. സോളാര്‍ പാനല്‍ , കപസിട്ടീവ് ടെക്നോളജി , നാനോ ടെക്നോളജി, ഇലക്ട്രോ മെക്കാനിക്കല്‍ ടെക്നോളജി അല്ലെങ്കില്‍ റീ ചാര്‍ജബള്‍ ബാട്ടറി എന്നിവ ഉപയോഗിച്ചു ഇത് പ്രവര്‍ത്തിപ്പിക്കാം. നുണ കണ്ടു പിടിച്ചാലും ഇല്ലെങ്കിലും കൃത്യമായ വോയിസ് ഇന്പുട്ട് വയറില്ലാതെ മൊബൈല്‍ ലേക്ക് എത്തിക്കാന്‍ മികച്ച ഒരു മാര്‍ഗം ആയിരിക്കും ഈ ടാറ്റൂ.. ഗൂഗിള്‍ മുന്നേറുകയാണ്.. മറ്റു കമ്പനികള്‍ സൂക്ഷിക്കുക..