നെക്സസ് 9

376

bnexus

ഇത്തവണ ഗൂഗിള്‍ തങ്ങളുടെ സ്വന്തം ടാബ്ലെറ്റ് നിര ആയ നെക്സസ് നിര്‍മ്മിക്കാന്‍ കൂട്ട് പിടിച്ചിരിക്കുന്നത് HTC യെ യാണ്. ഫലം ഒട്ടും മോശമല്ല.

ആന്‍ഡ്രോയഡിന്‍റെ ഏറ്റവും പുതിയ വെര്‍ഷന്‍ ആയ ലോലിപോപ്പ് 5.0 വേര്‍ഷനില്‍ ആണ് നെക്സസ് 9 എത്തുന്നത്.
നാലാം തലമുറ നെറ്റ് വര്‍ക്ക് പിന്തുണയോട് കൂടിയാണ് ഈ ടാബ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. സിംഗിള്‍ സിം വെര്‍ഷന്‍ ആണ്. 1536 x 2048 പിക്സല്‍ റെസലൂഷന്‍ ഉള്ള 8.9 ഇഞ്ച്‌ IPS ഡിസ്പ്ലേ ആണ് ഇതിനുള്ളത്. സംരക്ഷണത്തിനായി നെക്സസ് 6 നു സമാനമായി കോര്‍നിംഗ് ഗോറില്ല ഗ്ലാസ്‌ ആണ് ഉപയോഗിച്ചിരിക്കുന്നത്. നെക്സസ് 6 നു സമാനമായി തന്നെ നെക്സസ് 9 ലും മെമ്മറി കാര്‍ഡ്‌ ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല. 16/32 GB വേര്‍ഷനുകളില്‍ ടാബ് ലഭ്യമാണ്. റാം 2 GB ആണ്.

2.3 ജിഗ ഹെര്‍ട്സ് സ്പീഡ് ഉള്ള 64 ബിറ്റ് എന്‍വിഡിയ ടെഗ്ര പ്രോസസ്സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 8 മെഗാ പിക്സല്‍ main ക്യാമറയില്‍ ഓട്ടോ ഫോക്കസും എല്‍ ഇ ഡി ഫ്ലാഷും ഉണ്ട്. മുന്‍ ക്യാമറ 1.6 മെഗാ പിക്സല്‍.
6700 mAh ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ മികച്ച ഡിസൈന്‍ ആണ് ഇത്തവണ നെക്സസ് 9 ന്.

കൂടുതല്‍ വിവരങ്ങള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കാം..