നെഞ്ചോട് ചേര്‍ത്ത് ചില നിമിഷങ്ങള്‍
ഒരുരുത്തര്‍ക്കും ഓരോരൊ ന്യായികരണങ്ങള്‍… കോര്‍ഡിനേഷന്‍ തകരാറാണ്… ഇപ്പോള്‍ പലര്‍ക്കും ഒരു വീണ്ടു വിചാരം ഉണ്ടാകുവാന്‍ ഒരു ഏകദേശ ധാരണ ആയിട്ടുണ്ട്. പക്ഷേ, അപ്പോള്‍ മറ്റൊരു പ്രതിസന്ധി തലപൊക്കുന്നു. നടിയുടെ മുത്തച്ഛന് രോഗശയ്യയില്‍ ആണത്രേ….!
ഉറക്കമെഴുന്നേറ്റ് കിടപ്പുമുറിയിലെ നിലക്കണ്ണാടിയുടെ മുന്നില്‍നിന്നപ്പോഴും അയാളെ മുഖത്തെ ചടവുകളെക്കാളും അലട്ടിയത് ഇതുതന്നെയായിരുന്നു.
136 total views

ഒരുരുത്തര്‍ക്കും ഓരോരൊ ന്യായികരണങ്ങള്‍… കോര്‍ഡിനേഷന്‍ തകരാറാണ്… ഇപ്പോള്‍ പലര്‍ക്കും ഒരു വീണ്ടു വിചാരം ഉണ്ടാകുവാന്‍ ഒരു ഏകദേശ ധാരണ ആയിട്ടുണ്ട്. പക്ഷേ, അപ്പോള്‍ മറ്റൊരു പ്രതിസന്ധി തലപൊക്കുന്നു. നടിയുടെ മുത്തച്ഛന് രോഗശയ്യയില്‍ ആണത്രേ….!
ഉറക്കമെഴുന്നേറ്റ് കിടപ്പുമുറിയിലെ നിലക്കണ്ണാടിയുടെ മുന്നില്‍നിന്നപ്പോഴും അയാളെ മുഖത്തെ ചടവുകളെക്കാളും അലട്ടിയത് ഇതുതന്നെയായിരുന്നു.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കും? നടി വരാതായാല്‍ അവതരണം കട്ടപ്പുറത്താകും.
ഒന്ന് പരിഹരിക്കപ്പെടുമ്പോള്‍ മറ്റൊന്നായി നീണ്ടു പോകുകയാണ് അവതരണം. സത്യത്തില്‍ ഓരോ പ്രശ്നവും എവിടെനിന്നാണ് തുടങ്ങുന്നത്? ഉത്തരമില്ലാതെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി വിങ്ങുന്നത് അയാളറിഞ്ഞു. നിശ്ചലം കുറെസമയം അയാളവിടെനിന്നു.
വാതില്‍ ചാരി പുറത്തേക്കിറങ്ങുന്നതിനിടയ്ക്കു എന്തോ മറന്നതായി ഓര്‍ത്തുകൊണ്ട് വീണ്ടും വാതില്‍ തുറന്നു.
റിഹേസല്‍ ക്യാമ്പിലെക്കാവശ്യമായ എല്ലാം കരുതിയിട്ടുണ്ട്… പിന്നെ എന്താണ് മറന്നത് …?
സ്ക്രിപ്റ്റ് … !!!
ഹയ്യോ …!!! അതില്ലാതെ ചെന്നാല്‍ പിന്നെ പറയണ്ട …
പരാതിക്കുള്ള ഒരവസരവും ഇതുവരെ താനായിട്ട് ഉണ്ടാക്കിയിട്ടില്ല.
റിഹേസല്‍ കാണാനെത്തുന്ന അപരിചിതരുടെ ഇടയില്‍ നിന്നും തന്മയത്വമുള്ള പലരെയും പല റോളുകള്‍ക്കും എടുത്തിട്ടുണ്ട്… അതിലൊരുത്തി കുറെ നാളായത്രേ തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടത്തിനുള്ള അവസരം കിട്ടുമോ എന്നറിയാനായി ശ്രമം തുടങ്ങിയിട്ട്!
പട്ടണ ജീവിതത്തിന്റ വലിയ അസൌകര്യങ്ങളെപ്പറ്റി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് അയാള്‍ ബോധവനായത് റിഹേസല്‍ പലപ്പോഴും നിര്‍ത്തിവെയ്ക്കേണ്ടി വന്നിട്ടുള്ളതും ഈ അസൌകര്യങ്ങള്‍ ഒക്കെ കൊണ്ടാണ്.
താമസസ്ഥലം രണ്ടോ മൂന്നോ മുറികളില്‍ ഒതുങ്ങുന്നതുകൊണ്ട് പതിനെട്ടടി വീതിയിലും ആറടി നീളത്തിലും ഉള്ള ഒരു സ്റ്റെജ് ഷോ എങ്ങനെ പഠിപ്പിച്ചെടുക്കാനാണ്.
രാവിലെ തൂത്തും തുടച്ചും ഇട്ടാല്‍ രാത്രി ആകുന്നതിനു മുന്‍പേ പഴയകോലത്തിലെയ്ക്ക് ഫ്ലാറ്റ് മാറിയിട്ടുണ്ടാകും.
ഈ ഫ്ലാറ്റിലേയ്ക്കു വലതു കാലുവെച്ചു അവള് കയറിയതുമുതല്ക്കാണ് വിഗ്നങ്ങള്‍ കണ്ടു തുടങ്ങിയത്.
തീക്ഷ്ണതയേറിയ കണ്ണുകളും നീണ്ടുയര്‍ന്ന മൂക്കും വെളുത്തുമെലിഞ്ഞ ശരീരവുമുള്ള അവള് ഹൃദയം വശീകരിച്ചതുമുതല് പിന്നെ മനസ്സു നാടകീയമായി അവളില്‍ ലയിക്കുകയും പിന്നെ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നുതന്നെ തീരുമാനിക്കുകയായിരുന്നു .
പഴയ മാതൃകയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ശൈലികളുമായിരുന്നില്ല അവള്‍ക്കു. ഡാ പോടാ വിളികളായിരുന്നു പലപ്പോഴും .
‘വീട്ടുപകരണങ്ങളും പാത്രങ്ങളുമായി പറയാന്‍ മാത്രം ഒന്നും ഇല്ലാത്ത ഈ പുതിയ ലോകത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ? ‘
അവളുടെ ചോദ്യം അപ്രതീക്ഷിതമായിരുന്നു. അതിനാല്‍ മറുപടിക്ക് പകരം തുറിച്ച ഒരു നോട്ടം കുറെ നേരം അവളുടെ കണ്ണുകള്‍ അയാളുടെ മുഖത്തു തറച്ചു നിന്നു. ആ നിമിഷത്തില്‍ അയാളുടെ ഉള്ളിലേക്ക് ചെറിയൊരു മിന്നല്‍ പാറിവീണു. അടുത്തനിമിഷത്തില് അതൊരു കാട്ടുതീയായി ആളിപ്പടര്‍ന്നു. അതിന്റ ചൂടും പുകയും ഗന്ധവും അയാള്‍ക്കുചുറ്റും നിറഞ്ഞു. അതിന്റ ജ്വാലയില്‍ അയാള്‍ അയാളെത്തന്നെ കണ്ടു. നീ കുരിശില്‍ തറയ്ക്കപ്പെട്ടിരിക്കുന്നു.
അയാള്‍ ആശയക്കുഴപ്പത്തോടെ അവളെ കിടപ്പുമുറിയിലെയ്ക്ക് ആനയിച്ചിട്ടു പതിയെ കട്ടിലില്‍ പിടിച്ചിരുത്തി. എന്നിട്ട് മൃദുലമായി അവളെ നോക്കി. തിരിച്ചു അവളും നോട്ടമയച്ചു. ജിജ്ഞാസയോടെ ഉറ്റുനോക്കുന്ന അവളോട് ചോദിച്ചു
‘കഴിക്കണ്ടേ ?’
‘കല്ല്യാണം കഴിച്ചില്ലേ…? അത് മതി ‘
കഴിച്ചോ എന്ന് ചോദിച്ചാല്‍ പ്രധാന നടനായ രാമന്‍കുട്ടിയുടെ മറുപടി ഒന്നിനെ തന്നെ മേയ്ക്കാന്‍ കഴിയുന്നില്ല എന്നാണ്.
അവളുടെ വളിച്ച ജോക്ക് കേട്ട് ചിരിച്ചില്ലെന്നു വേണ്ട എന്ന് കരുതി ചിരിച്ചു.
പനിനീര് പൂവിന്റെ സ്നിഗ്ധതയുള്ള മുഖചര്‍മവും, മെലിഞ്ഞുനീണ്ട ഉടലും, അഴകാര്‍ന്ന കാര്‍ക്കൂന്തലും അവളുടെ കാല്ച്ചുവട്ടില് ഒരു വളര്‍ത്തുപൂച്ചയുടെ വിധേയത്വത്തോടെ ചുരുണ്ടുകൂടുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
ചിന്തിക്കുന്തോറും തലകറങ്ങി. അയാള്‍ അടുക്കളയിലേക്കോടി കൂള്പെക്സില്നിന്ന് ഒരു ഗ്ളാസ് വെള്ളം എടുത്തുകുടിച്ചു.
വൈകുന്നേരം ബഷീര്‍ വന്നപ്പോഴും അയാള്‍ ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു.
‘നിനക്കിതെന്തുപറ്റി ഡേയ് ….’ ബഷീര്‍ ചോദിച്ചത് കേട്ട് ഒന്നും പറഞ്ഞില്ല.
ബഷീര്‍ അവളുടെ മുഖത്തേയ്ക്കും നോക്കി. അവള് അമ്പരപ്പോടെ കസേരയില്‍നിന്ന് ചാടിയെഴുന്നേറ്റ് അയാളെ നോക്കി.
നിറത്തിലും രൂപഘടനയിലും അവളെക്കാള്‍ മെച്ചമായിരുന്നു അയാള്‍ എന്ന തിരിച്ചറിവ് അവളുടെ മുഖത്ത് ചെറിയൊരു വേവലാതി നിഴലിപ്പിച്ചിരുന്നു.
സുന്ദരിയായ സഹപ്രവര്‍ത്തകയോടുള്ള അയാളുടെ പ്രണയം അത്രയൊന്നും സംസാര വിഷയമേ ആയിരുന്നില്ല.
അയാളുടെ ശരീരഭാഷയില്‍ പോലും അത് പ്രകടമായിരുന്നില്ല . സങ്കല്‍പ്പങ്ങള്‍ ഒരുപാട് വെച്ചു പുലര്‍ത്തിയിരുന്നു ഭാര്യയെക്കുറിച്ച് അയാള്‍….
പൊടുന്നനെ എവിടെനിന്നെന്നറിയാതെ ഒരു ചിന്ത അതെല്ലാം മാറ്റി മറിക്കുകയായിരുന്നു. വാസ്തവത്തില്‍ അയാള്‍ അവളെ സ്നേഹിക്കുന്നുണ്ടോ?
സ്നേഹിച്ചിരുന്നോ?
അവളുടെ സാമീപ്യം പരമാവധി ഒഴിവാക്കാനല്ലേ അയാള്‍ ആഗ്രഹിച്ചത്?
എത്ര ചിന്തിച്ചിട്ടും ഉത്തരത്തിലെത്തിച്ചേരാന്‍ കഴിയാത്തത്ര ദുര്‍ഘടമായൊരു പ്രശ്നോത്തരിയില്‍ അയാള്‍ ചിലന്തിവലയില്‍ കുരുങ്ങിയ ജീവിയെ പോലെ പിടഞ്ഞു.
റിഹെസല് ക്യാമ്പില്‍ കണ്ടുമുട്ടുന്ന ഓരോ ആളെയും അദ്ഭുതത്തോടെ ഭൗമോപരിതലത്തില്‍ നിന്നും എത്താറുള്ള അന്യഗ്രഹജീവികളെ പോലെ തുറിച്ചുനോക്കി ,
സഹപ്രവര്‍ത്തകയോടുള്ള പ്രണയം മനസ്സിലൊളിപ്പിക്കുന്ന നായകന്റ ചലനങ്ങള്‍ മനസ്സില്‍ തെളിഞ്ഞു.
പെട്ടെന്ന് അയാള്‍ ഓര്‍ത്തു. ഈ എലിസബത്തും രേഷ്മയും ഭവാനിയും ഒക്കെ എന്തുകൊണ്ട് മനസിനെ സ്വാധീനിച്ചില്ല…? അവരോട് സൗഹൃദത്തിനപ്പുറം മറ്റെന്തെങ്കിലും ഒരു ആകര്‍ഷണം തോന്നിയിട്ടില്ല. അസ്വസ്ഥതയോടെ അയാള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
അയാള്ക്കാമുഖങ്ങള് ഭാവങ്ങളായിരുന്നു എതിരെവരുന്ന മനുഷ്യരെ കണ്ണുകള്‍ അസൂയയോടെ തഴുകി. തീര്‍ച്ചപ്പെടുത്താനാകാത്ത മനസ്സ് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് പറന്നു ചെന്ന് ലക്ഷണമൊത്ത സുന്ദരിമാരുടെ നീണ്ടിടതൂര്‍ന്ന മുടിയിലേക്കും ഭംഗിയുള്ള ചിരിയിലേക്കും അക്ഷമയോടെനോട്ടം പാളിവീഴുന്നത് പതിവായിരുന്നു. അവളുടെ വെളുത്തുമിന്നുന്ന ഉടലിന്റയടുത്ത് ഇവളുമാര് അനാകര്‍ഷകമാണെന്ന് അപ്പോഴൊക്കെ അയാള്‍ സ്വയം സമാധാനിക്കുവാന്‍ ശ്രമിച്ചിരുന്നു.
അന്നു വൈകുന്നേരം ഫ്ളാറ്റിന്റ ഇടനാഴിയിലിറങ്ങി അലസതയോടെ നില്‍ക്കുകയായിരുന്നു മാലതി, ഒന്നിനെപ്പറ്റിയും ചിന്തിക്കാനില്ലാത്തവിധം അവളുടെ മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു.
പൊടുന്നനെ ഇടനാഴിയുടെ എതിര്‍വശത്തുള്ള വീട്ടില്‍നിന്ന് ആരോ വിളിച്ചു.
ഇടക്കിടെ അവ്യക്തമായ സംഭാഷണശകലങ്ങളും കേള്‍ക്കാനുണ്ട്. അതൊരു സ്ത്രീ ശബ്ദമാണെന്ന് അവള് തിരിച്ചറിഞ്ഞു. ആരായിരിക്കും? അതൊരുപക്ഷേ അയാളാകുമോ …?
അയാള്‍ മടങ്ങിയെത്തുന്ന പതിവുസമയം കഴിഞ്ഞിരുന്നു. അവള് വെപ്രാള പെട്ട് മുറിനിറഞ്ഞു നടന്നു.
അപ്പോള്‍ അവള്‍ക്കു വെളിപാടുണ്ടായി. ഒരാന്തലോടെ ഇടനാഴിയുടെ എതിര്‍വശത്തുള്ള വീടിനു മുന്നിലെത്തി ചെവി വട്ടംപിടിച്ചു. വേര്‍തിരിച്ചു കേള്‍ക്കാനാവാത്ത ഒരുപാട് ശബ്ദങ്ങള്‍ അവളുടെ തലക്കുചുറ്റും സീലിംഗ് ഫാനിന്റെ പ്രകമ്പനം. ആയിരം വണ്ടുകള്‍ മൂളിപ്പറന്നു. വിടവിലൂടെ അകത്തെ കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ വൃഥ ഒരു ശ്രമം നടത്തിനോക്കി.
ഒരു മായക്കാഴ്ച അവളുടെ കണ്ണുകളെ തീക്കുണ്ടത്തിലേക്ക് പിടിച്ചു വലിച്ചു. ഒന്നും കാണാനാകാതെ ഉദാസീനതയോടെ അവള് തിരിച്ചു നടന്നു. എന്തുചെയ്യണമെന്ന് ഒരെത്തുംപിടിയും കിട്ടാതെ മുറിയില്‍ അങ്ങുമിങ്ങും നടന്നു. അപ്പോള്‍ ഇടനാഴിയില്‍ ആരുടെയോ ശബ്ദം വീണ്ടും മുഴങ്ങിയെന്ന് അവള്‍ക്കു തോന്നി. അവള് പെട്ടെന്ന് വീടിന്റ പുറത്തിറങ്ങിനോക്കി. ഒരു അപരിചിതനുമായി അയല്പക്കത്തെ സ്ത്രീ നടന്നു പോകുന്നത് അവള് കണ്ടു അവള്‍ക്കു സമാധാനമായെങ്കിലും അയല്ക്കാരിയോടു അവള്‍ക്കു പുശ്ചം തോന്നി.
അന്നു രാത്രി അവള് ഉറങ്ങിയില്ല. അയാള്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ അവള് സാവധാനം പുതപ്പ് നീക്കിയെഴുന്നേറ്റു. എന്നിട്ട് പതിഞ്ഞ കാല്‍വെപ്പുകളോടെ ജനല്‍ പാളികളെ ലക്ഷ്യമാക്കി നടന്നു.
”എന്താണ് അവിടെയൊരു ശബ്ദം കേട്ടത്?” അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പകപ്പോടെ ചോദിച്ചു.
‘ങാ ഹാ ഞാനും കേട്ടു… എന്താണെന്ന് നോക്കുകയാണ്’ അവള് പറഞ്ഞു
അയാള്‍ നിശ്ശബ്ദനായി.
ഏതാനും മിനിറ്റുകള്‍ക്കുശേഷം അയാള്‍ ഉറങ്ങി. നാടകം മറന്നു കൊണ്ടുള്ള ഉറക്കം. അയാള്‍ക്ക് പകലെന്നോ രാത്രിയെന്നോ ഇല്ല ഉറക്കത്തിനു. പിറ്റേന്ന് പ്രഭാതത്തില്‍ അവള് ചോദിച്ചു:
”എന്റ ചോദ്യത്തിന് എന്താ മറുപടി ഇല്ലാത്തത്?” അവള് ശബ്ദമുയര്‍ത്തി. ”നാവിറങ്ങിപ്പോയോ?”
ഉടനെ മറുപടി കൊടുത്തില്ലെങ്കില്‍ അവള് ഉറഞ്ഞു തുള്ളുമെന്നയാള്ക്കറിയാം
‘ഓര്മിച്ചുപറയാന് പഴയപോലെ പ്രായത്തിന്റ ആനുകൂല്യവും അനുവദിക്കുന്നില്ല’
”ഹ…ഹ…ഹ…”, അവള് ചിരിച്ചു.
”ഉത്തരമില്ലാതെ വരുമ്പോള്‍ നിങ്ങള്‍ നിശ്ശബ്ദനാവുന്നതെന്തുകൊണ്ടാണ്?”
അവള് !വിടുന്ന ഭാവമില്ല.
”ഞാന്‍ നിശ്ശബ്ദനായതല്ല”, അയാള്‍ തന്റ നിലപാട് വ്യക്തമാക്കി.
‘സ്ക്രിപ്റ്റ് നോക്കുമ്പോള്‍ മറ്റ് വിഷയങ്ങളിലേക്ക് ഞാന്‍ ശ്രദ്ധതിരിക്കാറില്ല എന്ന് നിനക്കറിയാം’
‘ഒരു കൊല്ലമായില്ലേ ഈ അലഞ്ഞ പണി തുടങ്ങിയിട്ട്? നിര്‍ത്തി വല്ല കൂലി വേലയ്ക്കും പോകുന്നതാ നല്ലത് മനുഷ്യ’
ആരോപണങ്ങള്‍ അടിച്ചേല്പിക്കപ്പെടുമ്പോള് എല്ലാം സഹിച്ച് നിന്നുകൊടുക്കേണ്ടിവരും ചിലപ്പോള്‍.
തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ പുതിയ ചിലത് തലയില്വെച്ചുതരും.
നിശ്ശബ്ദനായിരുന്നാല്‍ ”നാവിറങ്ങിപ്പോയോ” എന്നു ചോദിക്കും. എന്താണ് പറയേണ്ടത്?
”സമ്മതിച്ചു…”
”നന്നായി…അതിനുള്ള വിവേകം കാണിച്ചല്ലോ”, അവള് വ്യംഗത്തില് അനുമോദിച്ചു. ”തെറ്റ് തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനിയെന്താണ് പ്ളാന്‍? ഒന്നുകില്‍ സ്വയം തിരുത്തി പാടത്ത് കെളയ്ക്കാന്‍ നോക്ക് …
‘ങ്ഹെ! സര്‍ഗാത്മകതയുടെ മണ്ണ് തേവി നനച്ചു കുഴച്ചു മറിച്ചാലെ അതില്‍ നിന്നും ഫലം രൂപപ്പെടുകയുള്ളൂ’
”സ്വന്തം പോരായ്മകള്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനിയെന്താണ് പ്ളാന്‍? ആലോചിച്ച് ഉത്തരം പറഞ്ഞാല്‍ മതി…പക്ഷേ, രണ്ടിലൊന്ന് തീരുമാനിക്കണം…”
‘പോരായ്മകള്‍ നികത്തി തൊഴിലിനുവേണ്ട ഊര്‍ജം സംഭരിച്ച് മുന്നേറുകതന്നെ’
”പിന്നെ ഒരു പ്രധാന കാര്യം”, അവളുടെ ശബ്ദത്തില്‍ തെളിച്ചം. ”ഞങ്ങള്‍ പെണ്ണുങ്ങള് ഒരു സര്‍വിസ് ഓറിയന്റെട് സംരംഭം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു…”
”എന്തുവാ?”
അവള് അതിന്റ പ്രവര്‍ത്തനരീതികള്‍ വിവരിച്ചു.
‘വലിയ അധ്വാനമില്ലാത്ത എന്നാല്‍ നല്ല വരുമാനം ലഭിക്കുന്ന പ്രൊജക്റ്റ് തന്നെ പറഞ്ഞത് കേട്ടിട്ട് വലിയ മുതല്‍മുടക്കില്ലാത്ത ഈ സംരംഭം വിജയിക്കും അയാള്‍ തറപ്പിച്ചു പറഞ്ഞു’.
വീടിനും പറമ്പിനും മുകളില്‍ പരന്നുകിടക്കുന്ന നിലാവില്‍നിന്ന് കുളിര്‍മ, ഒരുതരം മൂടല്‍
അയാള്‍ സ്വയം ചിരിച്ചു. ഇവള് മിടുക്കിയാണ് എന്ന് ഒന്നുറക്കെ വിളിച്ചുപറഞ്ഞാലോ എന്നയാള്‍ ആലോചിച്ചു. പക്ഷേ, ആരെങ്കിലും അത് കേള്‍ക്കണമെങ്കില്‍ അലറിപ്പറയുകതന്നെ വേണം. അത്രക്ക് ഉച്ചത്തിലാണ് നഗരവും ബഹളങ്ങളും. പുതുവര്‍ഷത്തെ എതിരെല്ക്കുവാനുള്ള ജനങ്ങളുടെ തിമിര്‍പ്പ്.
കല്യാണം കഴിഞ്ഞശേഷം അവളുമൊത്ത് ഇപ്പോള്‍ താമസിക്കുന്ന നഗരത്തില്‍നിന്ന് പന്ത്രണ്ടു മണിക്കൂര്‍ ദൂരമുള്ള അവളുടെ നാട് ഒന്ന് പോയി കാണണം എന്ന ആഗ്രഹം സഫലമാകാതെ കിടന്നു. എത്രയോ വര്‍ഷങ്ങളായി ഹൃദയത്തിലിട്ട് ഓമനിക്കുന്ന ഗ്രാമീണതയുടെ മനോഹാരിത തൊട്ടറിയാന്‍ ഒരു അവസരം ഒത്തുവരാതെ നീണ്ടു പോയി. വന്‍ മരങ്ങള്‍ നിറഞ്ഞ കാടുകളും പാറക്കെട്ടുകളും പുല്‍പ്പരപ്പുകളും മനസ്സില്‍ തെളിഞ്ഞു നിന്നു. നിശ്ശബ്ദമായി ഈ നിലാക്കുന്നില് നടക്കുകയോ കിടക്കുകയോ ഇരിക്കുകയോ ഈ പുല്‍മേടിനപ്പുറം കാട്ടുമരങ്ങളുടെ ഭീകരതയില്‍ ജീവിക്കുന്ന വന്യമൃഗങ്ങളുടെ അട്ടഹാസങ്ങളില്‍ ലയിച്ചു ചേരുകയോ ചെയ്യുവാന്‍ അയാള്‍ കൊതിച്ചു.
സ്വതവേ ഇഴജന്തുക്കളെ അയാള്‍ക്ക് പേടിയുള്ളതാണ്. പക്ഷേ, ഇപ്പോള്‍ അങ്ങനെയൊരു പേടിയും തോന്നുന്നില്ല.
പാറക്കെട്ടിന് മുകളിലെത്തി. ഒരു ചരിവാകെ പരന്നുകിടക്കുന്ന കരിമ്പാറക്കെട്ട്, അതിലേയ്ക്ക് അയാള്‍ ചാടി ക്കയറി …. ഇവിടിയിരുന്നാല് സര്ഗ്ഗവിചാരം ഉണരുകയും ശാന്തമായി എഴുതുവാന്‍ കഴിയുമല്ലോ എന്നയാള്‍ വെറുതെ ചിന്തിച്ചു.
”അയ്യോ,’ അയാള്‍ ഉച്ചത്തില്‍ അലറി
ആ അലര്‍ച്ചയുടെ പ്രതിധ്വനി മുറിനിറയെ പരന്നു
പരിഭ്രാന്തമായ അയാളുടെ മുഖത്തേയ്ക്കു അവള് ടോര്‍ച്ചു മിന്നിച്ചു.
അയാള്‍ കണ്ണുകള്‍ തുറന്നു അവളെ മിഴിച്ചു നോക്കി നിലാവ് ചാലിച്ച രാവെളിച്ചത്തില്‍
”എന്താടാ എന്തേ പറ്റീത്?” എന്ന് അവള് അയാളുടെ തോളില്‍ കൈയമര്‍ത്തിക്കൊണ്ട് ചോദിച്ചു.
പാട്ടും സംസാരവും ആഘോഷവുമെല്ലാം കഴിഞ്ഞ് പട്ടണം ആ സമയം മയക്കത്തിലേയ്ക്കു പ്രവേശിക്കുകയായിരുന്നു.
അന്നു പകല്‍ ഫ്ളാറ്റിലെ കിടപ്പറയില്‍ കട്ടിലിന്റ തലക്കല്‍ ഭിത്തിയിലേക്ക് ചാരിയിരുന്നുകൊണ്ട് അയാള്‍ വല്ലാത്ത അമ്പരപ്പോടെ ചോദിച്ചു.
‘ഇനിയിപ്പോ ആ റോള്‍?’
അവള് നീളന്‍ ചീപ്പുകൊണ്ട് ചുമരിലെ കണ്ണാടിയിലേക്ക് നോക്കി മുടി കോതിയൊതുക്കുന്നതിനിടയ്ക്കു അവള് അയാളെ നോക്കി വിടര്‍ന്ന് ചിരിച്ചു. കസാരയില്‍ അയാള്‍ക്ക് സമീപം ഇരുന്നു കൊണ്ട്പറഞ്ഞു: ”ഞാന്‍ തന്നെ ആ റോള്‍ ചെയ്താലോ?’
‘ഹേയ് അത് വേണ്ട…’
‘അതെന്താ’
‘അത് പിന്നെ അങ്ങനെയാണെങ്കില്‍ നാടകം ഇനിയും നീളും?
‘ ന്ഗും അതെന്താ?’
‘എന്റ മാലതി, ഇതെല്ലാം…. അയാള്‍ അവളുടെ തോളിലൂടെ കൈയിട്ട് ഒന്ന് ചുറ്റിപ്പിടിച്ചു. മാലതി ഏറെ ആര്‍ദ്രതയോടെ അയാളുടെ നെഞ്ചിലൂടെ വിരലോടിച്ചു. പിന്നെ, അയാളുടെ വിരലുകള്‍ പിടിച്ചുകൊണ്ട് പറഞ്ഞു: ”ഞാന്‍ അഭിനയിക്കാം നിന്റെ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരത്തിനായി’.
അയാള്‍ ഞെട്ടി, ജീവിതത്തിലെ തന്റെ നായിക നാടകത്തില്‍ രാമന്‍കുട്ടിയുടെ….?’
‘അത് വേണ്ട’ അതൊരു അലര്‍ച്ചയായിരുന്നു. അത് കേട്ട് മാലതി ഭയപ്പെട്ടു.
അവര്‍ക്ക് ചുറ്റും മൌനം പൂത്തു. ദൂരെ ചന്ദ്രിക ആകാശ സഞ്ചാരത്തില്‍ മിന്നുന്ന നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞു.
മാസങ്ങള്‍!ക്ക് ശേഷം നാടകം അരങ്ങേറുന്ന ദിവസം വന്നു. തിയറ്ററില്‍ ജനം ഇരച്ചു കയറി. രംഗത്ത് വിഷണ്ണയായ സീതയായി അഭിനയിക്കുന്ന മാലതിക്ക് അരികില്‍ വികാരതീവ്രമായി രാവണനായ രാമന്‍കുട്ടി. അയാള്‍ മാലതിയുടെ കരങ്ങള്‍ സ്പര്‍ശിക്കുന്നത് രാമനായ അയാള്‍ക്ക് സഹിക്കാവുന്നതിലും ഏറെ ആയിരുന്നു. ‘രാവണാ…………..’ അലര്‍ച്ച കേട്ട് രാമന് കുട്ടി ഞെട്ടി അയാള്‍ ജീവ ഭയം കൊണ്ട് സ്റെജു വിട്ടു കാട്ടിലെവിടെയോ ഓടി ഒളിച്ചു.
സീതയായ മാലതി, രാമന് മുന്പില് നമ്രമുഖിയായി.അയാള്‍ അവളെ നെഞ്ചോട് ചേര്‍ത്ത് ജനലഴികളില്‍ മുഖമമര്‍ത്തി വിദൂരതയില്‍ ഉദയസൂര്യ രശ്മികള്‍ കണ്മിഴിക്കുന്നത് നോക്കി നിന്നു.
137 total views, 1 views today
