Featured
നെറ്റില്‍ പെണ്ണിനെ ചൊറിയുന്ന വഷളന്മാര്
സദാചാര പോലീസുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ സന്ധ്യ കഴിഞ്ഞാല്‍ അമ്മ പെങ്ങന്മാര്‍ക്കു വഴിനടക്കാന്‍ പേടിക്കണം എന്നത് ഒരു പരമാര്‍ത്ഥം. വിവരവും വിദ്യാഭ്യാസവും വിജ്രുംഭിച്ചു നില്ക്കുന്ന മലയാള സൈബര്‍ ലോകത്ത് പകല്‍ പോലും സ്ത്രീകള്‍ക്ക് കടന്നുവരാന്‍ ഭയക്കണം എന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. പെണ്ണുങ്ങള് എന്തെങ്കിലും എഴുതിപ്പോയാല്‍ പൂരപ്പാട്ടുപാടി കമന്റുബോക്സില്‍ ഭജനം നടത്തുന്ന അനോണി ഭക്തര്‍ മലയാളത്തിന്റെ മാത്രം ശാപം അല്ല എന്നുള്ളത് അറിയുമ്പോള്‍; മലയാളികള്‍ ഈ വഷളത്തരത്തില്‍ പാശ്ചാത്യരെക്കാള്‍ വളരെ പുരോഗമിച്ച എമ്പോക്കികള് ആണെന്നുകൂടി അഭിമാനിക്കാന്‍ നമുക്ക് വക നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് അടുത്തകാലത്ത് നമ്മുടെ ഈ-എഴുത്ത് ലോകത്ത് കണ്ടുവരുന്നത്.
93 total views

സദാചാര പോലീസുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ സന്ധ്യ കഴിഞ്ഞാല്‍ അമ്മ പെങ്ങന്മാര്‍ക്കു വഴിനടക്കാന്‍ പേടിക്കണം എന്നത് ഒരു പരമാര്‍ത്ഥം. വിവരവും വിദ്യാഭ്യാസവും വിജ്രുംഭിച്ചു നില്ക്കുന്ന മലയാള സൈബര്‍ ലോകത്ത് പകല്‍ പോലും സ്ത്രീകള്‍ക്ക് കടന്നുവരാന്‍ ഭയക്കണം എന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. പെണ്ണുങ്ങള് എന്തെങ്കിലും എഴുതിപ്പോയാല്‍ പൂരപ്പാട്ടുപാടി കമന്റുബോക്സില്‍ ഭജനം നടത്തുന്ന അനോണി ഭക്തര്‍ മലയാളത്തിന്റെ മാത്രം ശാപം അല്ല എന്നുള്ളത് അറിയുമ്പോള്‍; മലയാളികള്‍ ഈ വഷളത്തരത്തില്‍ പാശ്ചാത്യരെക്കാള്‍ വളരെ പുരോഗമിച്ച എമ്പോക്കികള് ആണെന്നുകൂടി അഭിമാനിക്കാന്‍ നമുക്ക് വക നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് അടുത്തകാലത്ത് നമ്മുടെ ഈ-എഴുത്ത് ലോകത്ത് കണ്ടുവരുന്നത്.
ലോകം എമ്പാടുമുള്ള സൈബര്‍ എഴുത്തുകാരികള്‍ തങ്ങള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ പീഡന ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാനുള്ള ശ്രമങ്ങളുമായി മുന്‍പോട്ടു പോകുകയും, അവര്‍ എഴുതുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ അവര്‍ക്ക് വേണ്ട പിന്തുണ കൊടുക്കുകയും ചെയ്യുമ്പോള്‍ മലയാളത്തിലും ഇത്തരം ഒരു നീക്കം അനിവാര്യം ആണെന്ന് ബോധ്യം വന്നതിനാല്‍ സൈബര്‍ എഴുത്തുകാരികള്‍ക്ക് എതിരെയുള്ള അസഭ്യവര്‍ഷത്തിനും ഭല്സനങ്ങള്ക്കും അറുതി വരുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബൂലോകം നേതൃത്വം കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ഒരു ആവശ്യമായി മാറുന്നു.

ഗാര്ഡിയന്, ഇന്ഡിപെന്ഡന്റ്റ് മുതലായ ഓണ്‍ലൈന്‍ പത്രങ്ങളിലെ കോളമിസ്റ്റായ ലാറി പെനി
ഗാര്ഡിയന്, ന്യൂ സ്റേറ്സ്മാന്‍ , ഇന്ഡിപെന്ഡന്റ്റ് മുതലായ ഓണ്‍ലൈന്‍ പത്രങ്ങളിലെ കോളമിസ്റ്റുകളായ ലാറി പെനി, ഹെലെന് ലൂയിസ് ഹെസ്റ്ളി തുടങ്ങിയവര്‍ക്കും, കാത്തലിക് വോയിസ് ബ്ലോഗ്ഗര്‍ കാരൊലിന്‍ ഫാരോ തുടങ്ങിയവര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ശക്തമായ ഇടപെടലുകളിലൂടെ അതിനു നിയന്ത്രണം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മനശാസ്ത്രവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് മാനസികമായി അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പുരുഷന്മാര് പെണ്ണെഴുത്തിനെ തങ്ങളുടെ പുരുഷത്ത്വതിനെതിരെയുള്ള വെല്ലുവിളിയായി കണ്ടു, അശ്ലീല പ്രതികരങ്ങളിലൂടെ സ്ത്രീ എഴുത്തുകാരെ വിരട്ടി ഓടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് . വൈകാരികമായി ഭീരുക്കള്‍ ആയ ഈ പുരുഷന്മാര് അനോണി പ്രോഫയിലുകളില് മറഞ്ഞിരുന്നു മാത്രം ആണ് ആക്രമിക്കാറുള്ളത്.
ഇത് തുറന്നു പറയുന്നത് കഴിഞ്ഞ കുറെ ആഴ്ചകളായി ബൂലോകത്തിലെ വനിതാ എഴുത്ത്കാരികള്ക്ക്, ചില വായനക്കാരില്‍ നിന്നും കമ്മന്റുകളിലൂടെ നേരിടേണ്ടിവന്ന തിക്തമായ അനുഭവങ്ങള്‍ മൂലമാണ്. കേരളത്തിലെ മുഖ്യധാരാഎഴുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിന്റ് മാധ്യമരംഗത്തും ഓണ്‍ലൈന്‍ എഴുത്ത് രംഗത്തും വളരെ അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരി രാജനന്ദിനിക്കും, ഓണ്‍ലൈന്‍ രംഗത്തെ ശ്രദ്ധേയയായ പുതുമുഖ എഴുത്തുകാരി അഞ്ജുദേവി മേനോനും ഒരേപോലെ സഹിക്കേണ്ടി വന്നത് അസഭ്യവര്‍ഷവും [തെറി] അതീവ ആഭാസകരമായ ലൈംഗിക പരാമര്‍ശങ്ങളും ആണ്.
കഴിഞ്ഞ നാലുവര്‍ഷങ്ങളായി വളര്‍ച്ചയുടെ വിവിധ പടവുകള്‍ താണ്ടുമ്പോഴും ബൂലോകത്തിനു ഉണ്ടായിരുന്ന വലിയ അഭിമാനങ്ങളില്‍ ഒന്ന് അതിലെ എഴുത്തുകാരുടെയും വായനക്കാരുടെയും ഉന്നതമായ നിലവാരം കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത ആയിരുന്നു. ബ്ലോഗര്‍മാരാല്‍ ആരംഭിച്ചു, സാധാരണക്കാരായ ഈ-എഴുത്തുകാരാല്‍ വളര്‍ത്തപ്പെട്ട്, നൂറില്‍ തുടങ്ങി, ആയിരങ്ങളിലൂടെയും പതിനായിരങ്ങളിലൂടെയും കടന്നു ലക്ഷങ്ങളില്‍ എത്തിനില്‍ക്കുന്ന പ്രബുദ്ധരായ വായനക്കാരാല്‍ പ്രചരിപ്പിക്കപ്പെട്ട ബൂലോകം, ആദ്യ കാലങ്ങളില്‍ വായനക്കാരും എഴുത്തുകാരും നേരിട്ട് കൈകാര്യം ചെയ്യുന്ന എഡിറ്റോറിയല്‍ സംവിധാനത്തിലൂടെ വലുതായ ഒരു പ്രസ്ഥാനം ആണ്. പിന്നീട് പോസ്റ്റുകളുടെ ബാഹുല്യവും, വൈവിധ്യവും മൂലം ഒരു നാമ മാത്രമായ എഡിറ്റോറിയല്‍ സംവിധാനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും, നമുക്ക് കമന്റുകള്‍ക്ക് മോഡരെഷന് ഏര്‍പ്പെടുത്തേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. നമ്മുടെ വായനക്കാരുടെ ഉന്നത നിലവാരം അവരുടെ കമന്റുകളിലും എല്ലായ്പോഴും പ്രതിഫലിച്ചിട്ടുണ്ട്. എന്നിരുന്നാലും പാശ്ചാത്യ രാജ്യങ്ങളിലെ വനിതാ എഴുത്തുകാര്‍ക്ക് ഉണ്ടാകുന്നതിനു തുല്യമായ അധിക്ഷേപങ്ങള്‍ക്കു ഇരയാകേണ്ട അവസ്ഥ, നമ്മുടെ വനിതാ എഴുത്തുകാര്‍ക്കും ഈയിടെയായി ഉണ്ടാകുന്നു എന്നത് വേദനാജനകമായ കാര്യം തന്നെ. എഴുത്തിലെയോ വായനയിലെയോ പാശ്ചാത്യ വല്‍ക്കരണം എന്നൊക്കെ പറഞ്ഞു നമുക്ക് ഇതിനെ അവലോകനം ചെയാം എങ്കിലും, തുറന്നു പറയട്ടെ ഈ അവസ്ഥക്ക് പ്രധാനമായി രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കും.
- മലയാള സൈബര്‍ രംഗത്ത് വര്‍ധിച്ചുവരുന്ന ഞരമ്പ് രോഗികളുടെ സാന്നിധ്യവും അതിനെ ഒരു യോഗ്യതയായിക്കണ്ട് പരിപോഷിപ്പികുവനുള്ള അഭിനവ ഫേസ്ബുക്ക് സാംസ്കാരിക നായകന്മാരുടെ അഭിനിവേശവും.
- മലയാള സാഹിത്യത്തിന്റെ കുത്തക കയ്യടക്കിയിരിക്കുന്നു എന്ന് മിഥ്യാഭിമാനം കൊള്ളുന്ന കോഴിക്കോട്ടും കോട്ടയത്തും ഉള്ള ‘മ ‘ പ്രസിദ്ധീകരണങ്ങള്‍ ഇറക്കുന്ന വാരികയുടെയും മാസികയുടെയും പത്രാധിപന്മാരുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടികുഴച്ചു മൃഷ്ടാന്ന ഭോജനവും കഴിച്ചു ഏമ്പക്കവും വിട്ടു ആസനത്തില്‍ വാലും ചുരുട്ടി വച്ച് നടക്കുന്ന നമ്മുടെ [കാലഹരണപ്പെട്ട] മുഖ്യധാരാ സാഹിത്യനായകന്മാരും നായികകളും പത്രാധിപരുടെ താത്പര്യത്തിന് അനുസരിച്ച് പടച്ചുവിടുന്ന സൃഷ്ടികളുടെ പേരില്‍ സദാചാരത്തിന്റെ അളവുകോല്‍ നിര്‍ണയിച്ചു, സമീപ കാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ജനകീയ വല്ക്കരിക്കപ്പെടുന്ന വൈവിധ്യമാര്‍ന്ന ന്യൂ ജെനറെഷന് എഴുത്തിനെ കൂവിതോല്‍പ്പിക്കാന്‍ വെമ്പുന്ന ഓണ്‍ലൈന്‍ കപടബുദ്ധിജീവികള്‍.
ഒന്നാമത്തെ കാരണത്തെപ്പറ്റി സൈബര്‍ ഗുണ്ട ഒരു പാവമാണ് എന്ന ലേഖനത്തില്‍ നാം വിശദമായി ചര്‍ച്ച ചെയ്താണല്ലോ. രണ്ടാമത്തെ കാരണത്തെ കാലം ഉന്മൂലനം ചെയ്യുന്ന വസ്തുത, പാശ്ചാത്യ ലോകത്ത് അന്യം നിന്നുപോകുന്ന കഴിഞ്ഞ കാല പ്രിന്റ് കുത്തകകളുടെ അനുഭവത്തില്‍ നിന്നും മേല്‍പ്പറഞ്ഞ എഴുത്തുകാരും പ്രസാധകരും ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍, അവര്‍ ഇപ്പോള്‍ പുറപ്പെടുവിക്കുന്ന അട്ടഹാസം, താമസിയാതെ കാലത്തിന്റെ ചവറ്റുകൊട്ടയില്‍ നിന്നുള്ള രോദനമായി നാം കേള്‍ക്കേണ്ടിവരും.
ബൂലോകത്തില്‍ എഴുതുന്ന എഴുത്തുകാരികളെ സ്ത്രീവിരുദ്ധതയുടെ പേരില്‍ അപഹസിക്കുകയോ, കമന്റു ബോക്സില്‍ അസഭ്യം പറയുകയോ, അശ്ലീലകരമായ മെസ്സേജുകള്‍ അയക്കുകയോ ചെയ്യുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കുവാന്‍ ആവില്ലെന്നും അതിനെതിരെ ബൂലോകം ഒറ്റകെട്ടായി നിലകൊള്ളണം എന്നും അപേക്ഷിച്ച് കൊള്ളുന്നു.
94 total views, 1 views today