നെറ്റ് ന്യൂട്രാലിറ്റിയും സര്‍ക്കാരിന്റെ സാദാചാര ക്ലാസും ഒരു പരിഹാരവും

369

elxD81Il

ലോകത്തില്‍ എല്ലായിടത്തും ഒരേ പോലെ തന്നെയാണ് ഇന്റര്‍നെറ്റ് ലഭ്യമായിക്കൊണ്ടിരുന്നത്. അതായത് ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള എല്ലാ വെബ്‌സൈറ്റുകളും സേവനങ്ങളും ആപ്ലിക്കേഷനുകളും ലോകത്തില്‍ എല്ലാവര്‍ക്കും യാതൊരു നിബന്ധനകളുമില്ലാതെ തുല്യമായാണ് ലഭ്യമായിട്ടുള്ളത്. ഉപഭോക്താവ് അതിനായി ഇന്റര്‍നെറ്റിന്റെ ഡാറ്റക്ക് അനുസരിച്ച് അല്ലെങ്കില്‍ ബാന്റ്!വിഡ്ത്തിനാണ് പണം നല്‍കേണ്ടി വരിക. അതുവഴി നടക്കുന്ന എല്ലാതരം ഇന്റര്‍നെറ്റ് ഉപയോഗവും തുല്യമായിട്ടാണ് സേവനദാതാക്കള്‍ കണക്കാക്കുന്നത്. ഇങ്ങനെയുള്ള ഇന്റര്‍നെറ്റ് ലഭ്യതയെ ചുരുക്കത്തില്‍ നെറ്റ് ന്യൂട്രാലിറ്റി എന്ന് വിളിക്കാം.ഇതിലുള്ള ഇടപെടലുകളാണ് നെറ്റ് ന്യൂട്രാലിറ്റിയെ ഘനിക്കുന്നത് .

ലോകത്ത് പലയിടങ്ങളിലും കോര്‍പ്പറേറ്റ് ഭീമന്‍മാരെ സഹായിക്കുന്നതിനായും ഭരണകൂട അജണ്ടകള്‍ നടപ്പിലാക്കുന്നതിനായും മറ്റു പല കാരണങ്ങള്‍ കൊണ്ടും നെറ്റ് ന്യൂട്രാലിറ്റിയെ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. നാട്ടാരുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന ഒരു പദ്ധതിയുമായിട്ടാകും ഇതിനായുള്ള ശ്രമങ്ങള്‍ ഇവര്‍ തുടങ്ങി വയ്ക്കുക.

അതിനുള്ള പുറപ്പാട് ഇന്ത്യയിലും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ നോക്കിയാല്‍ ഫ്രീ ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ശുദ്ധീകരണം (അശ്ലീല സൈറ്റുകളുടെ നിരോധനം, പൈറസിഎന്നിവ ഉദാഹരണം) ഇവയൊക്കെയാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രധാന മാര്‍ഗങ്ങള്‍. തുടക്കത്തില്‍ നിരോധിച്ചു തുടക്കമിടുന്നത് അശ്ലീല സൈറ്റുകള്‍ ആണെങ്കിലും ഭാവിയില്‍ ഭരണകൂടത്തിനു ഇന്റെര്‍നെറ്റിന് മേലെ പിടി മുറുക്കാനുള്ള ഒരു ശ്രമത്തിന്റെ മുന്നോടിയാണ് ഇതൊക്കെ. അത് വിജയിച്ചാല്‍ ഗവന്മേന്റുകളുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ ആയി ചുരുങ്ങും , ഇന്നത്തെ ഇന്റര്‍നെറ്റ് എന്ന വിശ്വ വ്യാപന വല. അത് നടപ്പിലാക്കിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സൈറ്റുകള്‍ മാത്രമേ നമുക്ക് ലഭ്യമാകൂ എന്ന് ചുരുക്കം. ഇന്റെര്‍നെറ്റിന് മേലെയുള്ള ഏതൊരു നിയന്ത്രണവും നിബധനകളും നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരാണ്. ഇതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള കൂട്ടായ തീരുമാനങ്ങള്‍ ഇനിയുണ്ടാവട്ടെ.

സ്വന്തം ഡേറ്റയ്ക്ക് നിയന്ത്രണം ഇഷ്ടപ്പെടാത്തവര്‍ക്ക് നിയന്ത്രണങ്ങളില്ലാത്ത ‘യഥാര്‍ത്ഥ ഇന്റര്‍നെറ്റ്’ ഉപയോഗിക്കാന്‍ സഹായിക്കുന്ന മാധ്യമമാണ് VPN അഥവാ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍.അതിലൊന്ന് പരിചയപ്പെടുത്താന്‍ കൂടിയാണ് ഇത്രയും പറഞ്ഞതും.

ഈ മേഖല അധികം പരിചയം ഇല്ലാത്തവര്‍ക്ക് പോലും വളരെ എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന എന്നാല്‍ തികച്ചും സൌജന്യമായി ലഭ്യമാകുന്ന ഒരു ഒന്നാണ് betternet എന്ന കമ്പനി നല്‍കുന്ന VPN സേവനങ്ങള്‍.ഇത് പോലെയുള്ള നിരവധി സേവനങ്ങള്‍ ഇന്ന് ലഭ്യമാണെങ്കിലും (hola vpn മറ്റൊരു ഉദാഹരണം) വളരെ ലളിതമായ ഉപയോഗക്രമം ആയത്‌കൊണ്ടാണ് ബെറ്റര്‍നെറ്റിനെക്കുരിച്ചു പറഞ്ഞത്. ഏത് രാജ്യത്ത് നിന്നും ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ ഉപയോഗിക്കാന്‍ ഇവ നമ്മെ സഹായിക്കും, പരിധിയില്ലാതെ…

ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം എന്നീ ബ്രൌസറുകളിലും ഐഫോണ്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളിലും ഇത് ലഭ്യമാണ്.

ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു.

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ലിങ്ക് ഇവിടെ

ഗൂഗിള്‍ ക്രോം ഡൌണ്‍ലോഡ് ലിങ്ക് ഇവിടെ

ഐഫോണ്‍ ആപ്പ് ഡൌണ്‍ലോഡ് ലിങ്ക് ഇവിടെ

Android ആപ്പ് ഡൌണ്‍ലോഡ് ലിങ്ക് ഇവിടെ

വാല്‍ക്കഷണം : അങ്ങനെ ഒരുത്തനും നമ്മെ ബ്ലോക്കണ്ട എന്ന് പറയാനുള്ള സമയമായി. സര്‍ക്കാര്‍ അനുവധിച്ചില്ലെങ്കിലും നിയമപരമായ മറ്റു വഴികളുണ്ട് എന്ന് പറയാന്‍ കൂടി വേണ്ടിയാണ് ഈ പോസ്റ്റ്‌.

‪#‎netneutrality‬ ‪#‎pornban‬