റോഡരുകിലെ പെട്ടിക്കടയില്‍ അയാള്‍ എന്തോ ധ്രിതിപ്പെട്ടു നിരത്തുന്നുണ്ട്. ഇന്നയാള്‍ മുന്നില്‍ കൂട്ടി വെച്ച സ്വപ്നങ്ങളുടെ കൂമ്പാരത്തിന്നു നെല്ലിക്ക എന്ന് പേര് വിളിച്ചു. അയാളുടെ മകളുടെയും ഭാര്യയുടെയും പഷിയടക്കാനുള്ള വഴിയെയും അയാള്‍ ആ പേരിട്ടു തന്നെ വിളിച്ചു.

റോഡരുകില്‍ കാല് പിണച്ചിരുന്ന കട്ടി കണ്ണട വെച്ച വൃദ്ധന് അത് പക്ഷെ മറ്റൊന്നായിരുന്നു. ആ കൂമ്പാരം അയാളെ സുഖകരമായ ഒരു പഴയ രുചിയിലേക്ക് വഴി നടത്തി. പോയ കാലത്തിലെ കവിക്ക് ഒന്നുലത്താന്‍ തോന്നിയ ആ പഴയ കാലത്തേക്ക്… അന്നയാള്‍ തന്റെ തുണിയുടെ കോന്തല നിറയെ നെല്ലിക്ക കെട്ടി വെച്ചിരുന്നത്രേ. ആ കൊന്തലയിലെ നെല്ലിക്ക മറ്റൊരു പെണ്‍കുട്ടിക്ക് പ്രണയമധുരം നല്കിയിരുന്നുവത്രേ..

ജീന്‍സിലും ടിഷര്‍ട്ടിലും ഒതുങ്ങാത്ത സ്ത്രീത്വവും പേറിവന്ന ഇന്നത്തെ പെണ്‍കുട്ടി ആ നെല്ലിക്കകള്‍ വാങ്ങി കോണ്ട്‌പോയത് പക്ഷെ..
മറ്റൊന്നിന്നു ആയിരുന്നു. മുതുക്കന്റെ നെല്ലിക്ക ആദ്യം കൈക്കുമെന്നതിനാല്‍ അവള്‍ മാറിയ കാലത്തിന്റെ പെണ്‍കുട്ടി
അവയെടുത്ത് ഉപ്പിലിട്ടു…

അസെറ്റിക് ആസിഡ് എന്ന് വിളിപ്പേരുള്ള സുര്‍ക നെല്ലിക്കയുടെ പ്രണയം അത്രയും കരിച്ചു കളഞ്ഞു പുതിയ രുചി നല്‍കി
പുതിയ കാലത്തിന്റെ പുതിയ പ്രണയങ്ങളുടെ രുചി സുര്കായും ഉപ്പും മുളകും ചേര്‍ന്ന ആ പഴയ ലായനിയിലേക്ക് അവള്‍ പുതിയ കാലത്തെ പെണ്‍കുട്ടി പുതിയ നെല്ലിക്കകള്‍ ഇട്ടു കൊണ്ടിരുന്നു.

You May Also Like

ചാമ്പ്യൻ തോമസ്, ടൈറ്റില്‍ കാര്‍ഡ് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്

വൈരുദ്ധ്യങ്ങളുള്ള ചില നിമിഷങ്ങളില്‍ മാത്രം തോമസ് ജോര്‍ജ്ജ് ആയി മാറുന്ന വേലായുധനെ സഹോദരന്‍ ഭ്രാന്താശുപത്രിയിലെത്തിക്കുന്നതോടെ പാരാസൈക്കോളജി

UDF വൻ തോൽവിയുടെ 10 പ്രധാന കാരണങ്ങൾ

കേരളത്തിലെ ഓരോ വീടുകളിലും ഈ മഹാമാരി കാലത്ത് കിറ്റുകൾ കിട്ടുകയുണ്ടായി. കേരളത്തിലെ സ്ത്രീകൾക്ക് റേഷൻകടകളിൽ നിന്നും കൊച്ചു കുട്ടികൾ ഉള്ളവർക്ക് അംഗൻവാടികൾ

ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാം , 30 സെക്കന്റിനുള്ളില്‍…

കുറഞ്ഞ സമയം കൊണ്ട് നമ്മുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞാലോ? അതും വെറും 30 സെക്കന്റിനുള്ളില്‍

നീന്തുന്നതിനിടയില്‍ കൊമ്പന്‍ സ്രാവിന്റെ “ക്ലോസ് അപ്പ്‌” ഫോട്ടോ എടുത്ത ടെറി..

ഒരു ഗോപ്രൊ ക്യാമറയും ആയി വെള്ളത്തില്‍ ചാടിയതാണ് ഇയാള്‍. ടെറി ടഫര്‍സന്‍ എന്ന ഈ ഓസ്ട്രേലിയക്കാരന്‍ സിഡ്നി നഗരത്തില്‍ ഉള്ള ജംബ് റോക്കില്‍ നിന്നുമാണ് ഈ ചാട്ടം നടത്തിയത്.