Connect with us

Featured

“..നെഹ്‌റുവിനും മ്മടെ തൃശൂരിനും നാണക്കേടായി ഒരു പാര്‍ക്ക് – നെഹ്‌റു പാര്‍ക്ക്..” – ഡിജോ എം ദേവസ്സി..

എല്ലാവരും വലിയ വലിയ കാര്യങ്ങള്‍ക്ക് മുന്‍ത്തൂക്കം കൊടുക്കും ‘ മദ്യം നിറുത്തല്‍ , പീഡനം, തട്ടിപ്പ് ‘. വേണ്ട എന്ന് പറയുന്നില്ല,

 36 total views

Published

on

Untitled-1

‘തൃശ്ശിവപേരൂര്‍’ 3 ശിവനെ പ്രതിഷ്ടിച്ച നാട്, സാംസ്‌കാരിക തലസ്ഥാനം. രാഷ്ട്രീയവും സാമൂഹികവുമായ പ്രതിഭകള്‍ ജനിച്ച സ്ഥലം.

കൊല്ലവര്‍ഷം 1950 സ്ഥാപിതമായ തൃശ്ശൂരിലെ നമ്മുടെ സ്വന്തം ജവഹര്‍ ലാല്‍ നെഹ്‌റു പാര്‍ക്ക് കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പോലെ പ്രിയപെട്ടതാണ്. 10 വര്‍ഷത്തിനു ശേഷം ഞാന്‍ അവിടെ ചെന്നപോള്‍ വലിയ സന്തോഷം തോന്നി. പാര്‍ക്കിന്റെ പിന്‍വഴി കൂടി ആണ് അകത്തു കടന്നത്. എന്റെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ വേണ്ടി ആയിരുന്നു അത്. കവാടത്തിന്റെ ഭംഗി കണ്ടപ്പോള്‍ തന്നെ പാര്‍കിന്റെ പുരോഗമനത്തെ ഞാന്‍ മനസുകൊണ്ട് കണ്ടു . ഇപ്പോഴും 1 രൂപ പോലും എന്‍ട്രന്‍സ് ഫീസ് ഈടാക്കുന്നില്ല ഞാന്‍ നഗര പിതാവിനും ഭരണാധികാരികള്‍ക്കും മനസുകൊണ്ട് നന്ദി പറഞ്ഞു.

പക്ഷെ സന്തോഷം പടി കടന്നപ്പോള്‍ തന്നെ പോയി ……

‘ജവഹര്‍ ലാല്‍ നെഹ്‌റു പാര്‍ക്ക്’ ജവഹര്‍ ലാല്‍ നെഹ്‌റുവിനും ഗാന്ധിജിക്കും നാണക്കേട് മാത്രമേ വരുത്തിവക്കൂ ഇപ്പോള്‍..

കവാടം ഒരു പരസ്യം മാത്രമായിരുന്നു , നരകത്തിലേക്ക് ഉള്ള ഏറ്റവും നല്ല പരസ്യം പോലെ ! നരകത്തിലേക്ക് ആരും 1 രൂപ പോലും എന്‍ട്രന്‍സ് ഫീസ് ഈടാക്കുന്നില്ല എന്ന സത്യം ഞാന്‍ മനസിലാക്കി . പാര്‍ക്കില്‍ കുട്ടികളുടെ എണ്ണം വളരെ കുറവ് കുട്ടികളെയും കൊണ്ട് ഇവിടെ വന്നു കളിയ്ക്കാന്‍ നമ്മള്‍ ഇന്‍ഷുറന്‍സ് ചേരേണ്ടി വരും.

പകുതിയില്‍ അധികം കളിപ്പാട്ടവും തുരുബ് പിടിച്ചു കിടക്കുന്നു , നമ്മള്‍ ഉഴുകലായി ഉഴുകലായി… (slider) എന്ന് പറയാറില്ലേ ആ സാധനത്തില്‍ കയറി ഉഴുകിയാല്‍ നമ്മുടെ കുട്ടികളുടെ ഉഴുകുന്ന സ്ഥലം ഉഴുതുമറിച്ച പാടം പോലെ ആകും, ചിലതില്‍ കയറി താഴെ എത്തിയാല്‍ എത്തി എന്ന് പറയാം !!! , ചിലപ്പോള്‍ തുടങ്ങുബോള്‍ തന്നെ താഴെ എത്തും,

unjala 02 copy

Uzukalyi 03 & 04 copy

ഊഞ്ഞാല്‍ ഉണ്ട് പക്ഷെ ആടാന്‍ അല്പം സര്‍ക്കസ് കുട്ടികള്‍ പഠിച്ചിരിക്കണം ഇല്ലെങ്കില്‍ അച്ഛനും അമ്മയും പഠിക്കണം . പിന്നെ ഒരു പാവം നായകുട്ടി ഉണ്ട് , പിള്ളേരുടെ കഷ്ട്ടപാട് കണ്ട് കണ്ണു തള്ളി തള്ളി വായ തുറന്നു പോയതാകും, പിന്നെ ഒരു മീന്‍ ചിരിച്ച് വായ തുറന്നു നില്പുണ്ട്, പിള്ളേരുടെ ഒരു കാര്യം, സമ്മതിക്കണം ന്റെ അമ്മോ !!!

Advertisement

Dog copy

Fish copy

പിന്നെ ഞാന്‍ അകത്തേക്ക് നടന്നു. നല്ല ബുഷ് ചെടികള്‍, വേണ്ടവിധം വെട്ടി നിറുത്തിയാല്‍ ഭംഗിയുണ്ടാകും. പൂന്തോട്ടം നിന്നിടത്ത് നല്ല കാട് ഉണ്ട്, ആളുകള്‍ അധികം ഇല്ലാത്തതിനാല്‍ പല പരിപാടികളും സുഗമമായി നടക്കുന്നു . ആര് നോക്കാന്‍ , ആര് നോക്കിയിട്ടും കാര്യമില്ല !!! നോക്കണ്ടവര്‍ നോക്കുന്നില്ലലോ … !!! പിന്നെ മുന്‍പോട്ടു പോയി. പണ്ട് മീന്‍ കിടന്നിടത്തേ ഒരു തുള്ളി വെള്ളം പോലും ഇല്ല . അപ്പോള്‍ മോളെ ചോദിച്ചു ‘ പപ്പേ ഇവിടെ മീമി ണ്ട് ന്ന് പഞ്ഞിറ്റ് മീമി എവിടെ ?’ . എന്തു പറയാന്‍ ഞാന്‍ എന്തെങ്ങിലും പറയുന്നതിനെ മുന്‍പ് തന്നെ അവള്‍ പറഞ്ഞു ‘മീമിനെ ചേട്ടന്മാരെ കൂട്ടാന്‍ വച്ചിട്ടെ അം അം നെ തിന്നിട്ടുണ്ടാകും…’ ഞാന്‍ മനസ്സില്‍ പറഞ്ഞു. ചേട്ടന്മാരെ മീമിനെ മാത്രമല്ല പാര്‍കിനെ തന്നെ കൂട്ടാന്‍ വച്ചിട്ടെ അം അം ന്നെ തിന്നു എന്ന് ?. ഞാന്‍ ചിരിച്ചു . അവളും ചിരിച്ചു അവളുടെ വര്‍മാനം കേട്ടിട്ടാണ് എന്നു വിചാരിച്ച്…!!!

Meemi copy

Uzukalyi 02 copy

പിന്നെ പഴയ ഓര്‍മകളുടെ ബാക്കി എന്ന പോലെ കല്ല് ബഞ്ചുകള്‍ അവിടെ ഇപ്പോഴും ഉണ്ട്. അധില്‍ കുറച്ച് ആളുകള്‍ ഉണ്ട്. പലരും കാലങ്ങളായി ഒരേ ഇരിപ്പ് ഇരിക്കുന്നത് പോലെ തോന്നി .

Banje 02 copy

എല്ലാവരും വലിയ വലിയ കാര്യങ്ങള്‍ക്ക് മുന്‍ത്തൂക്കം കൊടുക്കും ‘ മദ്യം നിറുത്തല്‍ , പീഡനം, തട്ടിപ്പ് ‘. വേണ്ട എന്ന് പറയുന്നില്ല, പക്ഷെ മുന്‍ത്തൂക്കം ഉണ്ടായിക്കോട്ടേ അവരവരുടെ ടേസ്റ്റ് അവര്‍ക്ക് അല്ലെ അറിയൂ അല്ലെ ? കുട്ടികള്‍കും കുടുംബത്തിനും സന്തോഷം പകരുന്ന ആ പാര്‍ക്ക് ഒന്ന് ശരിയാക്കികൂടെ . പ്ലീസ് ഇത് ഒരു അപേക്ഷ ആയി എടുത്ത്. ഞങ്ങള്‍ക്ക് പാര്‍ക്ക് ഒന്ന് ശരിയാക്കി തരണം. ജീവിതത്തില്‍ സന്തോഷം വരുവനാണല്ലോ എലാവരും നെട്ടോട്ടമോടുന്നത്. ഈ ഓട്ടത്തിനെ ഇടക്കെ ഒന്ന് ഇരിക്കാന്‍ ഒരു നല്ല സ്ഥലം അതാണ് ഞങ്ങള്‍ ചോദിക്കുന്നത് . പുതിയത് അല്ലാലോ, നിങ്ങള്‍ വിചാരിച്ചാല്‍ സൂപ്പര്‍ ആകും. പ്ലീസ്… പ്ലീസ്… ഇത് ഒരു അപേക്ഷ ആയി എടു ക്കണം…..

Banje copy

അധികാരികള്‍ ഞങ്ങളുടെ അപേഷ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. പ്ലീസ് ….. ഇല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളുമായി അവിടെ കളിയ്ക്കാന്‍ വരണം. ഇതാണ് ഞങ്ങളുടെ അപേക്ഷ…

Gandi copy

ഇല്ലെങ്കില്‍

തൃശ്ശൂര്‍ ‘ജവഹര്‍ ലാല്‍ നെഹ്‌റു പാര്‍ക്ക്’ ജവഹര്‍ ലാല്‍ നെഹ്‌റുവിനും ഗാന്ധിജിക്കും നാണക്കേട് മാത്രമേ വരുത്തിവക്കൂ…. അതു വേണോ ?

 37 total views,  1 views today

Advertisement
Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement