നൊമ്പരം പേറി പ്രവാസ തടവറയിലെ ഒരു ദിനം…നിയാസ് കലങ്ങോട്ട് എഴുതുന്നു .
ത്വഹിരിനെയും കൊണ്ട് വാനിൽ കയറ്റി കാപിറ്റൽ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു അവിടെയെത്തിയ ഉടൻ ത്വഹിരിനെ സെല്ലിലേക്ക് മാറ്റി
135 total views

അബു ത്വാഹിര്‍ 3 മാസത്തെ അവധി ക്കാലം കഴിഞ്ഞു തിരിച്ചു പോകാനുള്ള തയാറെടുപ്പിലാണ് തന്റെ ഉറ്റവരെയും തനിച്ചാക്കി വീണ്ടും പ്രവാസത്തിലേക്ക് മടങ്ങണമെന്നോര്ത്തുള്ള വലിയ ദുഖം അവന്റെ മുഖത്തു പ്രകടമാണ് നാട്ടിലെ കാരണവന്‍ മാരോടും സുഹൃത്തുക്കളോടുമെല്ലാം യാത്ര പറയുന്ന തിരക്കിലാണ് അബു ത്വാഹിര്‍
. ഖത്തറിലെ ഒരു കമ്പനിയില്‍ സിവില്‍ ഫോര്‍മാനായി ജോലി നോക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷത്തോളമായി ഇടയ്ക്കിടെ കുടുംബത്തോടൊപ്പം ചിലവയിക്കാന്‍ വന്നു പോകുന്ന അബുത്വഹിര്‍ കുടുംബത്തിന്റെ സന്തോഷത്തിനിടയില്‍ യാതൊന്നും സംഭാധിക്കാന് സാദിച്ചില്ല എന്നത് ഒരു വലിയ ദുഖമായി അബുത്വാഹിറില് അവശേഷിക്കുന്നു ..ദുഖത്തിന്റെയും സന്തോഷത്തിന്റെയും ഇടയില്‍ പ്രവാസി അനുഭവിക്കുന്ന അപകര്ഷതാബോദം വലിയ തോതില്‍ അദ്ദേഹത്തെയും പിടിമുറുക്കിയിരുന്നു. എന്നാലും മറ്റുള്ളവന്റെ മുന്പില് വേദന കടിച്ചമര്‍ത്തി ചെറു പുഞ്ചിരിയോടെ എല്ലാവരോടും യാത്ര പറഞു കൊണ്ടിരുന്നു
മെയ് 2 ശനി അന്നാണ് അബുത്വഹിരിനു തന്റെ പിഞ്ചു മകനെയും പ്രിയതമയെയും ഉറ്റവ രെയെല്ലാം താനിച്ചാകി പ്രവാസത്തിലെക്കുള്ള മടക്കയാത്ര .
ഒന്നാം തിയ്യതി വെള്ളിയായിച്ച പള്ളിയില നിന്നും ഇറങ്ങി കണ്ടവരോടെല്ലാം അവസാന യാത്ര പറഞ്ഞു വീട്ടുകാരോടൊത്ത് ഉച്ചഭക്ഷണം കഴിക്കാന്‍ വേണ്ടി പെട്ടെന്ന് തന്നെ വീട്ടിലേക്കു മടങ്ങി .ഭക്ഷണത്തിനു ശേഷം വീട്ടുകരോടെല്ലാം കളിതമാശകള്‍ പറഞ്ഞും തന്റെ ഭാര്യയോടും മകനോടും മൊപ്പം ഇത്തിരി നേരം സുഖ .ദു;ഖങ്ങള്‍ പങ്കു വച്ചും ത്വാഹിര്‍ വീട്ടില്‍ ചിലവയിച്ചു.ഭാര്യയോടു പറഞ്ഞു പുറത്തിറങ്ങിയ അബുവിന്റെ മനസ്സില്‍ നാളെ സൂര്യനുദിക്കുന്നതിന്റെ മുന്‍പ് തന്റെ മകനെ തനിച്ചാക്കി വീട്ടില്‍ നിന്ന് ഇറങ്ങേണ്ടതിന്റെ വേവലാതിയും .”നമുക്കൊന്ന് ഒരുമിച്ചു ജീവിച്ചു കൂടെ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാം ഇനിയും എത്ര കാലം നമ്മള് പിരിഞ്ഞു കഴിയണം” എന്നൊക്കെയുള്ള ഭാര്യയുടെ വാക്കുകളും അബുത്വാഹിറിനെ വല്ലാതെ അലട്ടിയിരുന്നു .
നീ എന്നാണ് പോകുന്നതെന്നുള്ള ചോദ്യം കേട്ടു ത്വാഹിര്‍ തിരിഞ്ഞു നോക്കിയപ്പോയാണ് അത് തന്റെ പയയകാല സുഹൃത്ത് റഫീഖ് ആണെന്ന് മനസ്സിലായത് ഉടന്‍ തന്റെ ടവ്വല്‍ എടുത്തു വാടിയ മുകവും നിറഞൊയുകിയ കണ്ണുനീരും തുടച്ചു ചെറു പുഞ്ചിരിയോടെ ത്വാഹിര്‍ റഫീഖിന്റെ ചുമലില്‍ തട്ടി നാളെയാണ് റഫീഖ് ഞാന്‍ പോകുന്നതെന്ന് ഒരു നെടു വീര്പ്പോടെ പറഞ്ഞു നിറുത്തി ത്വാഹിര്‍ വീണ്ടും പറഞ്ഞു റഫീഖ് നീ എത്ര ഭാഗ്യവാനാണ് നീ നിന്റെ ഉപ്പയുടെ ബിസിനെസെല്ലാം നോക്കി കുടുംബത്തോടൊപ്പം ഇവിടെ ചിലവഴിക്കല്ലേ എന്നും പറഞ്ഞു ത്വാഹിര്‍ തിരിഞ്ഞു നടന്നു .
നാളെ കൊണ്ടു പോകാനുള്ള പെട്ടിയും പലഹാരങ്ങളും വാങ്ങി 6 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയ ത്വാഹിര്‍ ഡ്രെസ്സുകള്‍ മറ്റും എടുത്തുവയ്ക്കുന്ന തിരക്കിലേക്ക് വയുതി മാറി . പെട്ടെന്നാണ് കാളിംഗ് ബെല്‍ കേട്ടത് ഇറങ്ങി വന്നു വാതില്‍ തുറന്നപ്പോള്‍ യാത്ര പ്രമാണിച്ചുള്ള തന്റെ പ്രിയപ്പെട്ട പെങ്ങന്മാരും അളിയനും മക്കളും വന്നതാണെന്ന് മനസ്സിലായത് .അതോടെ വീടിന്റെ അന്തരീക്ഷം ആകെ മാറി അതു വരെ മൂകതയില്‍ ആണ്ടു നിന്നിരുന്ന വീട് സംസാരങ്ങളുടെയും ആരവങ്ങളുടെയും പൂരപറബാവാന് അധിക സമയം വേണ്ടി വന്നില്ല രാത്രി ഭക്ഷണം എടുത്തു വയ്ക്കുന്ന സമയത്താണ് ഭാര്യയുടെ ഉപ്പയും ഉമ്മയും വീട്ടിലേക്കു വന്നത് അവരെ സ്വീകരിച്ച ത്വാഹിര്‍ അവരോടും വീട്ടുകാരോടുമൊപ്പം ഭക്ഷണം കഴിച്ചു മുകളിലേക്ക് പോയി .
രാവിലെ നാലുമണിക്ക് ഉമ്മയുടെ വിളി കേട്ടാണ് ത്വാഹിര്‍ ഉറക്കമുണര്‍ന്നത് ഉടന്‍ തന്നെ മുഖം കഴുകി തായേക്കിറങ്ങി ബന്ധുക്കള്‍ക്ക് കൊടുക്കാനായി ഉമ്മ പാകം ചെയ്ത ഇറച്ചി പൊരിച്ചതും ബോട്ടിയും പാക്ക് ചെയ്യാന്‍ തുടങ്ങിയപ്പോലാണ് എന്റെ അടുത്ത സുഹൃത്തുക്കളായ അലവിയും സമദും വീട്ടിലേക്കു വന്നത് ബാക്കി കാര്യങ്ങളെല്ലാം അവരെ ഏല്പിച്ചു ത്വാഹിര്‍ സുബഹി നമസ്ക്കാരത്തിനായി പള്ളിയില്‍ പോകാനുള്ള തയ്യാറെടുപ്പിലായി കൂട്ടുകരോന്നിച്ചു സുബഹി നമസ്കാരത്തിനു ശേഷം വീട്ടിലെത്തുമ്പോള്‍ സമയം 5.30 കഴിഞ്ഞിരുന്നു അപ്പോയെക്കും മനസ്സിന്റെ അകത്തളങ്ങളില്‍ അടക്കിവച്ച സങ്കടങ്ങള്‍ ഒരു പോട്ടിക്കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
നിറകണ്ണുകളോടെ ബെഡില്‍ ഇരിക്കുന്ന പ്രിയതമയെയും ഉറക്കത്തിന്റെ ആലസ്യത്തില്‍ കിടക്കുന്ന മകനെയും കണ്ടപ്പോള്‍ ത്വഹിറിന്റെ മനസ്സൊന്നു പിടച്ചു കണ്ണുകള്‍ നിറഞ്ഞു പക്ഷെ ഒരു കണ്ണുനീര് തുള്ളിയും പുറത്തു വരാതെ ആത്മ സംയമനം വീണ്ടെടുത്ത് ഡ്രെസ്സുകള്‍ ധരിക്കാന്‍ തുടങ്ങി ”.ഇക്ക ഒരിക്കലും കരയരുത് ഇവിടുന്നിറങ്ങുമ്പോള്‍ എന്നുള്ള തന്റെ പ്രിയതമയുടെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കുന്ന ഒരു കുട്ടിയെപ്പോലെ എല്ലാ സങ്കടങ്ങളും ഉള്ളില ഒതുക്കി ത്വാഹിര്‍ പിടിച്ചു നിന്നു.
അപ്പോയെക്കും ഉപ്പയുടെ വിളി വന്നു നീ ഇറങ്ങുന്നില്ലേ സമയം 6 മണി കഴിഞ്ഞു അവസാനമായി തന്റെ പ്രിയതമക്കും മകനും നെറ്റിയില്‍ സ്നേഹ ചുംബനം നല്കി സലാം പറഞ്ഞു ഹാന്റ് ബാഗും കയ്യിലെടുത്തു ത്വാഹിര്‍ താഴേക്കു വന്നപ്പോള്‍ അവിടെ സഹോദരിമാരും അവരുടെ മക്കളും മറ്റു ബന്ധുക്കളുമായി വലിയൊരു ആള്കൂട്ടംഅവിടെ കാത്തു നില്ക്കുന്നു എല്ലാവരോടും സലാം പറഞ്ഞു യാത്ര ചോദിച്ചു ഉപ്പയോടും ഉമ്മയോടും പ്രത്യേകം സലാം പറഞ്ഞു എനിക്കായ് കാത്തു നില്ക്കുന്ന കാറില്‍ കയറാനായി മുറ്റത്തെക്കിറങ്ങി പിടക്കുന്ന മനസ്സോടുകൂടി ഒരുവട്ടം കൂടി യാത്ര പറഞ്ഞു കാറില്‍ കയറി .
ഓരോ പ്രവാസിയും തന്റേതു മാത്രമായ തന്നെ ജീവനോളം സ്നേഹിക്കുന്ന പ്രിയതമയെയും മകനെയും തനിച്ചാക്കി മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള യാത്ര അന്നം തേടിയുള്ള യാത്ര 6.45 ഓടെ ത്വഹിറും കൂട്ടുകാരും വിമാനത്താവളത്തില്‍ എത്തി കൂട്ടുകാരോടൊക്കെ യാത്രപറഞ്ഞു ഉള്ളിലേക്കുകയറി എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു പാസഞ്ചെര്‍ ലോബിയില്‍ ഊഴം കാത്തു നില്ക്കുന്ന ഇറച്ചികോഴികളെ പോലെ നിറഞൊയുകുന്ന കണ്ണുനീര്തുള്ളികള് തുടച്ചു കൊണ്ടു ത്വാഹിര്‍ ഇരുന്നു അപ്പോയാണ് ഫോണ്റിങ്ങുചെയ്തത് ഫോണ്‍ എടുത്തു ഹലോ എന്നുപറയുന്നതിന്നു മുന്‍പുതന്നെ അപ്പുറത്തു നിന്നും ഇടറിയ ശബ്ദത്തോടെ ഇക്കാ എന്നും പറഞ്ഞു പ്രിയതമ പൊട്ടിക്കരഞ്ഞു അതോടെ ത്വാഹിര്‍ മനസ്സിന്റെ അകത്തളങ്ങളില്‍ അടക്കിവച്ച സങ്കടം അണപൊട്ടി ഒഴുകി സംസാരം നിറുത്തി ബാത്ത് റൂമില്‍ പോയി മുഖം കഴുകി തിരിച്ചുവന്നപ്പോയെക്കും ഖത്തര്‍ എയര്വേയ്സില് പോകാനുള്ളവര്ക്കായുള്ള അനൗണ്‍സ്മെന്റ് മുയങ്ങിയിരുന്നു
എല്ലാ ദുഖങ്ങളും കടിച്ചമര്‍ത്തി തന്റെ കുടുംബത്തിനു വേണ്ടി ജീവിക്കണം എന്ന ദ്രിഡനിശ്ചയത്താല് വിമാനത്തിലേക്ക് നടന്നു നീങ്ങി 25 ഡി സീറ്റിലുരുന്നു യാത്രാ ക്ഷീണവും മനസ്സിന്റെ വേദനയാലും അല്പസമയത്തിനകം തന്നെ ഉറങ്ങിയ ത്വാഹിര്‍ … വിമാന ലാന്റിങ്ങിനു തൊട്ടുമുന്‍പുള്ള അനൗണ്സ്മെന്റ്കേട്ടാണ് ഉണര്‍ന്നത് അപ്പോള്‍ സമയം 11.30 സൈഡ് ഡോറിലൂടെ നോക്കിയ ത്വാഹിരിനു തന്റെ പോറ്റുമ്മയായ ഖത്തറിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു
അല്പസമയത്തിനകം തന്നെ വിമാനം ലാന്റ്ചെയ്തു എല്ലാവരെയും പോലെ ത്വഹിറും ഹാന്‍ഡ് ബാഗും കയ്യിലെടുത്തു പുറത്തിറങ്ങി കാത്തു നില്ക്കുന്ന ലോഫ്ലോര്‍ ബസില്‍ കയറി എയര്‍പോര്‍ട്ട് ബില്‍ഡിംഗ് ലക്ഷ്യമാക്കി യാത്രയാകുന്ന സമയത്താണ് വടകരയിലുള്ള ഒരു ഫാമിലിയെ പരിജയപ്പെടുന്നത് ഒരു ഉമ്മയും മൂന്നു മക്കളും അവര്‍ ആദ്യമായിട്ടാണ് ഖത്തരിലേക്ക് വരുന്നതെന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു ആ ഉമ്മ ഓരോ സംശയങ്ങള്‍ ചോദിക്കുകയും അതിനെല്ലാം മറുപടി പറഞ്ഞു കൊണ്ടു വിമാനത്തിനുള്ളിലൂടെ നടന്നു നീങ്ങി.
അപ്പോയാണ് ത്വഹിറിന്റെ അടുത്ത ബന്ധു ഫൈസലിന്റെ ഫോണ്‍ കാള്‍ അതെടുത്തു സംസാരിച്ചു ഇറങ്ങിയ കാര്യവും വലിയ ക്യുവിലാണെന്നുള്ള വിവരവും അവര്‍ക്ക് നല്കി .അരമണിക്കൂറിലദികം സമയം ക്യുവില്‍ നിന്നാണ് ത്വാഹിരും ആ ഫാമിലിയും ഇമിഗ്രേഷന്‍ ഓഫീസിരുടെ അടുത്തെത്തിയത് പാസ്പോര്‍ട്ട് നല്കിയ ഉടന്‍ തന്നെ ആര്‍ക്കോ ഫോണ്‍ ചെയ്ത ശേഷം ത്വാഹിരിനോട് മാറി നില്ക്കാന് ആവശ്യ പ്പെടുകയും മറ്റൊരു ഉദ്ധ്യോഗസ്ഥന് വന്നു പാസ്പോര്‍ട്ട് വാങ്ങി ത്വഹിരിനെയും കൊണ്ടു അകത്തുള്ള ഒരു റൂമിലേക്ക് പോവുകയും അവിടെ ഇരിക്കാന്‍ ആവശ്യപെട്ടു ഒന്നും മനസ്സിലാവാതെ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന സമയത്താണ് മറ്റൊരു പോലീസ്ഉദ്യോഗസ്ഥന്‍ വന്നു കൂടെ പ്പോവാന്‍ ആവശ്യപ്പെടുകയും നിര്വ്വിക്കാരനായി അദ്ദേഹത്തിന്റെ കൂടെ നടന്നു
പുറത്തിറങ്ങി ബാഗേജും എടുത്തു നില്ക്കുന്ന സമയത്ത് സര് എന്റെ ബന്ധുക്കള്‍ എന്നെ പുറത്തു കാത്തു നില്ക്കുന്നു എനിക്കവരെ ഒന്ന് കാണണം ഞാന്‍ എന്ത് തെറ്റാണു ചെയ്തത് എന്നെ എന്തിനാണ് തടഞ്ഞു വച്ചിരിക്കുനതെന്ന് ചോദിച്ച ത്വഹിരിനോട് നീ അറസ്റ്റിലാണെന്നും നിന്നെ സ്റ്റെഷനിലെക്കാണ് കൊണ്ടുപോകുന്നതെന്നും നിന്റെ ബാഗുകള്‍ പുറത്തു ഏല്‍പ്പിക്കാനും ഉദ്യോഗസ്ഥന് പറഞ്ഞതോടെ ത്വാഹിര്‍ ഉരുകി തീരാന്‍ തുടങ്ങി തന്റെ മനസ്സിന് താളം തെറ്റുന്നത് പോലെ ത്വഹിരിനുതോന്നി പുറത്തു കാത്തു നില്ക്കുന്ന ബന്ധു ഫൈസലിനെ കണ്ടതോടെ ത്വാഹിര്‍ നിയന്ത്രണം വിട്ടു ഒരുവിദം കാര്യങ്ങള്‍ പറഞ്ഞു ബാഗേജുകള്‍ കയ്മാറി ത്വഹിരിനെയും കൊണ്ട് പോലീസ് എയര്‍പോര്‍ട്ട് സ്റ്റെഷനിലെക്കു നീങ്ങി അവിടെ ഒരു റൂമില്‍ ഇരിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.
യാത്ര ക്ഷീണവും വിശപ്പും ഉറ്റവരെ പിരിഞ്ഞതിലുള്ള മനോവിഷമവും അതിന്റെ എല്ലാം അപ്പുറം ഈ അറെസ്റ്റും ത്വാഹിരിനെ വല്ലാതെ തളര്‍ത്തി റൂമിലിരുന്നു കുടുംബത്തെയും ഉറ്റവരെയും ഓര്‍ത്തു ത്വാഹിര്‍ വിതുമ്പുന്നുണ്ടായിരുന്നു . ത്വഹിരിന്റെ ഫോണ്‍ സ്വിച് ഓഫ് ആയതോടെ ബന്ധുക്കള്‍ക്ക് ത്വഹിരുമായുള്ള കോണ്ടാക്റ്റ് നഷ്ട മാവുകയും എവിടെയാണെന്നറിയാതെ ബന്ധുക്കള്‍ അലയുന്നുണ്ടായിരുന്നു ഈ സമയത്തെല്ലാം ത്വാഹിര്‍ അന്യേഷിക്കുന്നത് താന്‍ ചെയ്ത തെറ്റിനെ കുറിച്ചായിരുന്നു ഫോണ്‍ ചാര്‍ജു ചെയ്തു ബന്ധുക്കളുമായി സംസാരിക്കുകയും ഭക്ഷണവുമായിവന്നു ത്വഹിരിനെ ആശ്വസിപ്പിക്കുകയും ചെയ്തു .
നീണ്ട കാത്തിരിനിപ്പിനോടുവില് 6 മണി യോടെ ഒരു പോലീസ് ഉദ്യോഗസ്ഥന് വന്നു ത്വഹിരിനെയും കൊണ്ട് വാനില്‍ കയറ്റി കാപിറ്റല്‍ പോലീസ് സ്റ്റേഷന് ലക്ഷ്യമാക്കി കുതിച്ചു അവിടെയെത്തിയ ഉടന്‍ ത്വഹിരിനെ സെല്ലിലേക്ക് മാറ്റി ഇതോടെ ത്വാഹിര്‍ സ്തംഭിച്ചു പോയി തന്റെ തല കറങ്ങുന്നത് പോലെയും ശരീരം തളരുന്നതുപോലെയും അനുഭവപെട്ടു അപ്പോയാണ് തന്റെ സെല്‍ഫോണ്‍ ശബ്ദിച്ചത് തന്റെ എല്ലാമെല്ലാമായ പ്രിയതമയുടെ ഫോണ്‍ കാള്‍ ഇതോടെ ത്വാഹിര്‍ നിയന്ധ്രണം വിട്ടു കരയാന്‍ തുടങ്ങി ..അപ്പോയും ത്വഹിറിനു അറിയില്ലായിരുന്നു താന്‍ ചെയ്ത തെറ്റെന്താണെന്ന് കരഞ്ഞു കലങ്ങിയ കണ്ണും മരവിച്ച മനസ്സും യാത്ര ക്ഷീണവുമായി ത്വാഹിര്‍ സെല്ലിലെ ഒരു മൂലയില്‍ഇരുന്നു ഇടയ്ക്കു ബന്ധുക്കള്‍ നല്കുന്ന ആശ്വാസ വാക്കുകള്‍ ത്വഹിരിനെ ഒരുവിദം പിടിച്ചിരുത്തി … ക്ഷീണത്താല്‍ സെല്ലിലെ മൂലയില്‍ അറിയാതെ ഉറങ്ങിപ്പോയിരുന്നു ത്വാഹിര്‍ അപ്പോയെക്കും സമയം രാത്രി 10 മണി രണ്ടു പോലീസ് ഉദ്യോഗസ്ഥന് മാര്‍ വന്നു സെല്ലില്‍ തട്ടി ഉറക്കെ വിളിച്ചു ആരാണ് അബു ത്വാഹിര്‍ ……
തുടരും
നിയാസ് കലങ്ങോട്ട് കൊടിയത്തൂര്‍…
136 total views, 1 views today
