നോക്കിയാ നൊസ്റ്റാള്‍ജിയ; പാമ്പ്‌ ഗെയിം തിരിച്ചു വരുന്നു !

259

ഒരു കാലത്ത് ഫോണ്‍ എന്ന് പറഞ്ഞാല്‍ നോക്കിയയും ഗെയിം എന്ന് പറഞ്ഞാല്‍ സ്നേക്കും ആയിരുന്നു..പിന്നീട് ഇതു രണ്ടും വിപണിയില്‍ നിന്നു പതിയെ അപ്രതീക്ഷമായി എങ്കിലും, നോക്കിയാ വീണ്ടും അവരുടെ പാമ്പ്‌ ഗെയിമുമായി തിരിച്ചു വരികയാണ്…

കാന്‍ഡി ക്രഷ് സാഗയും ക്ലാഷ് ഓഫ് ടൈറ്റാന്‍സും ടെമ്പിള്‍ റണ്ണും ഒക്കെ കളിക്കുന്ന നമ്മള്‍ ഒരു കാലത്ത് കളി തുടങ്ങിയത് ആ പാമ്പ്‌ കളിയിലായിരുന്നു…

ഫിന്നിഷ് ഡെവലപറായ അര്‍മാന്റോയാണ് 1997ല്‍ നോക്കിയ 6110ല്‍ ഈ പാമ്പിന്റെ ഗെയിം ഉള്‍പ്പെടുത്തിയത്. പിന്നീട് ഇറങ്ങിയ ഭൂരിഭാഗം നോക്കിയ ഫോണുകളിലും ഈ പാമ്പ് ഉണ്ടായിരുന്നു.

ഇപ്പോളിതാ വീണ്ടും തിരികെ വരുന്ന പാമ്പ്‌ ഗെയിം നോക്കിയ ഫോണില്‍ മാത്രമല്ല മറിച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും.

സ്‌നേക്ക് റിവൈന്‍ഡ് എന്ന് പേരിട്ട ഗെയിമിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി കഴിഞ്ഞു.മെയ്‌ 14നു ഗെയിം റിലീസ് ചെയ്യും.