നോക്കിയ എന്ന ബ്രാന്‍ഡ് നെയിം ഇല്ലാതെയുള്ള ആദ്യ ലുമിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. നോക്കിയ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് നോക്കിയ എന്ന പേര് ഒഴിവാക്കി കൊണ്ട് ഫോണ്‍ ഇറക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ വിഭാഗമായ ലുമിയ ഫോണുകളില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ നോക്കിയ എന്ന നാമം അപ്രത്യക്ഷമാകുന്നത്.
ഫീച്ചര്‍ ഫോണുകളില്‍ തുടര്‍ന്നും നോക്കിയ എന്ന ബ്രാന്‍ഡ് നെയിം തന്നെ നില നിര്‍ത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. ഫോണിന്റെ കൂടുതല്‍ വിവരങ്ങളിലേക്കു കടക്കാം.
ലുമിയ 535 ആണ് നമ്മുടെ പുതിയ താരം. 5 ന്റെ ഒരു കളിയാണ് ഈ ഫോണില്‍. 5 ഇഞ്ച് ഡിസ്പ്ലേ, 5 മെഗാ പിക്സല്‍ മെയിന്‍ ക്യാമറ, 5 മെഗാ പിക്സല്‍ മുന്‍ ക്യാമറ. സെല്‍ഫി പ്രേമികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും. മെയിന്‍ ക്യാമറക്ക് ഓട്ടോ ഫോക്കസും എല്‍ ഇ ഡി ഫ്ലാഷും ഉണ്ട്. മുന്‍ ക്യാമറ വൈഡ് ആംഗിള്‍ ഫോട്ടോ എടുക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഉള്ളതാണ്.
പോറലുകള്‍ വീഴാത്ത ഗോറില്ല ഗ്ലാസ് 3 ആണ് ഡിസ്പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. 540×960 പിക്സല്‍ റെസലൂഷന്‍ ഉള്ള IPS ഡിസ്പ്ലേ മികച്ചതാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനു കരുത്തു പകരുന്നത് 1.2 ജിഗാ ഹെര്‍ട്സ് ക്വാട് കോര്‍ പ്രോസസ്സര്‍ ആണ്. കൂടാതെ റാം 1GB ആണ്. ഇന്റെര്ണല് മെമ്മറി 8GB , മാത്രമല്ല മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 128 GB വരെ മെമ്മറി വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നത് വളരെ വലിയ ഒരു പ്രത്യേകത ആണ്.
3G ഫോണ്‍ ആയ ഇതില്‍ മൈക്രോ സിം ആണ് ഉപയോഗിക്കുന്നത്. കൂടാതെ ബാറ്ററി 1905 mAh ആണ്. ഓറഞ്ച് , ഗ്രീന്‍, വൈറ്റ് , ബ്ലാക്ക്,ഗ്രേ , ബ്ലൂ എന്നീ നിറങ്ങളില്‍ മൈക്രോസോഫ്റ്റ് ലുമിയ ലഭ്യമാണ്. വില 8500 രൂപയോളം ആണ്.